1971 ല്‍ Belfast ല്‍ വെച്ച് ബ്രിട്ടീഷ് സൈനികര്‍ അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില്‍ 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന്‍ അയര്‍ലാന്റിന്റെ "Troubles" സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്‍ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ "ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്" എന്നാണ് അയര്‍ലാന്റിന്റെ … Continue reading 1971 ല്‍ ബല്‍ഫാസ്റ്റില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം നിരപരാധികളായ സാധാരണക്കാരെ കൊന്നു
ടാഗ്: വാര്‍ത്ത
പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം … Continue reading പാല്‍പ്പൊടി ക്ഷാമവും കോര്‍പ്പറേറ്റ് അധികാര യുഗത്തിലെ കുത്തകകളും
മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട
ജനങ്ങളും അവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാ ആരോഗ്യ ഉപകരണങ്ങള്‍ക്കും ഇടയിലെ ഒരു തടസമാണ് കുത്തകകള്‍. പേറ്റന്റുകളും മറ്റ് ലഭ്യതയിലെ പ്രത്യേക പരിധികളും വില ഉയര്‍ത്തുന്നു. കോവിഡ്-19 മഹാമാരി ഒരു അഭൂതപൂര്‍വ്വമായ ഒരു ആഗോള അടിയന്തിരാവസ്ഥയാണ്. കോവിഡ്-19 ന്റെ എല്ലാ ആരോഗ്യ ഉപകരണങ്ങളുടെ പേറ്റന്റുകള്‍ക്കും, വാണിജ്യ രഹസ്യങ്ങള്‍ക്കും മറ്റ് ബൌദ്ധിക കുത്തകാവകാശങ്ങള്‍ക്കും താല്‍ക്കാലികമായി ഇളവ് കൊടുക്കണമെന്ന് 100 ല്‍ അധികം രാജ്യങ്ങള്‍ World Trade Organization (WTO) യില്‍ ശക്തമായ നിലപാടെടുത്തു. അങ്ങനെ ചെയ്താല്‍ ജീവന്‍രക്ഷ വാക്സിനുടേയും, ചികില്‍സയുടേയും, … Continue reading മഹാമാരി സമയത്ത് പേറ്റന്റേ വേണ്ട, കുത്തക വേണ്ട
അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്
താഴ്ന്ന വര്‍ഗ്ഗ വീടുകളുടെ മൊത്തം സമ്പത്തിനെ ചെറുതാക്കിക്കൊണ്ട് അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് അവരുടെ ഭാഗ്യത്തില്‍ വലിയ നേട്ടം അനുഭവിക്കുകയാണ്. വീടുകളുടെ വില, ബാങ്ക് അകൌണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, ഭവനവായ്പ കടം ഇല്ലാത്ത മറ്റ് ആസ്തികള്‍, വാഹന വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് തരത്തിലെ കടം വാങ്ങള്‍ എന്നിവ ചേരുന്നതാണ് അമേരിക്കയിലെ ഭവന സമ്പത്ത്. Finbold ശേഖരിച്ച ഡാറ്റ, വിശകലനം ചെയ്തതില്‍ നിന്ന് 2020 ന്റെ നാലാം പാദത്തില്‍ അമേരിക്കയിലെ 10% ഉന്നത വര്‍ഗ്ഗത്തിന്റെ കൈവശം രാജ്യത്തെ … Continue reading അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്
ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്
യൂണിയന്‍ ശ്രമത്തിന്റെ കാരണം നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട ഏഴ് Memphis Starbucks തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് National Labor Relations Board കോടതിയില്‍ കേസ് കൊടുത്തു. Memphis 7 എന്നാണ് ഈ കൂട്ടത്തെ വിളിക്കുന്നത്. തങ്ങളുടെ യൂണിയന്‍ ശ്രമത്തെക്കുറിച്ച് പത്രപ്രവര്‍ത്തരോട് സംസാരിച്ചതിന് കമ്പനിയുടെ നയങ്ങള്‍ പിന്‍തുടരുന്നില്ല എന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടത്. Buffalo, New York ലെ Starbucks Workers United യൂണിയന്റെ അംഗങ്ങളുടെ സമര്‍പ്പിച്ച 29 അന്യായമായ തൊഴില്‍ പ്രവര്‍ത്തികള്‍, ഫെഡറല്‍ തൊഴിലാളികളുടെ സംരക്ഷണങ്ങള്‍ 200 … Continue reading ഏഴ് മെംഫിസ് സ്റ്റാര്‍ബക്ക്സ് തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കേസ്
അമേരിക്കയില്‍ വിജയകരമായി ആമസോണ്‍ യൂണിന്‍ രൂപീകരിച്ച രണ്ട് തൊഴിലാളികളെ പിരിച്ചുവിട്ടു
അമേരിക്കയിലെ ആമസോണിന്റെ Staten Island JFK8 warehouse ല്‍ യൂണിയന്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച രണ്ട് തൊഴിലാളികളെ ആമസോണ്‍ പിരിച്ചുവിട്ടു. സ്റ്റാറ്റന്‍ അയലന്റ് യൂണിയന്‍ വോട്ടെടുപ്പില്‍ ആമസോണ്‍ തൊഴില്‍ നിയമം ലംഘിച്ചു എന്ന പരാതി National Labor Relations Board ശരിവെച്ചതിനിടക്കാണിത്. യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ബന്ധിത യോഗം വിളിച്ചുകൂട്ടി തൊഴിലാളികളെ കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം ആമസോണ്‍ നടത്തിയിരുന്നു. — സ്രോതസ്സ് democracynow.org | May 11, 2022
ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ തെരുവുകളിലെ പ്രതിഷേധം ഇരമ്പിയതോടെ സര്‍ക്കാര്‍ അധികാരം സൈന്യത്തിനും പോലീസിനും കൈമാറി. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധിതമായി രാജിവെക്കേണ്ടതായി വന്നു. ആഴ്ചകളായി സര്‍ക്കാര്‍ വിരുദ്ധ സമരം രാജ്യത്തുടനീളം നടക്കുന്നു. തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികള്‍ ശ്രീലങ്ക തേടുന്നതിനിടയില്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തിന്റെ നീക്കങ്ങളും നടക്കുന്നു. പ്രധാനമന്ത്രി Mahinda Rajapaksa പ്രസിഡന്റ് Gotabaya Rajapaksa യുടെ സഹോദരനാണ്. ഇവര്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ … Continue reading ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു
ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു
കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു. ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ … Continue reading ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു
കോവിഡ്-19 കാരണം ലോകത്ത് ഇതുവരെ 1.5 കോടി ആളുകള്‍ മരിച്ചു
ഏകദേശം 1.5 കോടി ആളുകളെ കോവിഡ്-19 മഹാമാരി നേരിട്ടും അല്ലാതെയും കൊന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 55 ലക്ഷം എന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ അധികമാണ് ഈ സംഖ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി 1.49 കോടി അധിക മരണമാണ് ഉണ്ടായത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കി. കോവിഡ് കാരണം മരിച്ചവരും ആരോഗ്യസംവിധാനത്തില്‍ മഹാമാരി കാരണമുണ്ടായ അമിത ആഘാതം കാരണം മരിച്ചവരും ഉള്‍പ്പെടുന്നു. — സ്രോതസ്സ് democracynow.org | May 06, 2022
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുരോഗമനവാദി നേതാവ് നീന ടര്‍ണര്‍ പങ്കെടുക്കും
ട്രമ്പിന്റെ പിന്‍തുണ കിട്ടിയതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി J.D. Vance ഒഹായിലെ റിപ്പബ്ലിക്കന്‍ സെനറ്റ് പ്രാധമിക തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇദ്ദേഹം മുമ്പ് ട്രമ്പിനെ എതിര്‍ത്തിരുന്നയാളായിരുന്നു. ട്രമ്പ് അമേരിക്കയുടെ ഹിറ്റ്‌ലറാണെന്ന് പോലും പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ എതിരാളികള്‍ മാസങ്ങളായി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും വിജയിച്ചു. ഇപ്പോള്‍ Vance ട്രമ്പിന്റെ അനുയായിയായി, അയാളെ പുകള്‍ത്തുകയും ചെയ്തു. വലതുപക്ഷ സാങ്കേതികവിദ്യാ കോടീശ്വരനായ Peter Thiel എഴുത്തുകാരനും venture capitalist ഉം ആയ J.D. Vance നെ വന്‍തോതില്‍ പിന്‍തുണക്കുന്നുണ്ട്. ജസ്റ്റീസ് Kavanaugh ന്റെ ഗുമസ്ഥയാണ് Vance … Continue reading 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുരോഗമനവാദി നേതാവ് നീന ടര്‍ണര്‍ പങ്കെടുക്കും