CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ

ഒരു New York കോടതിയില്‍ espionage കുറ്റം ചാര്‍ത്തിയ മുമ്പത്തെ CIA സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായ Joshua Schulte ന്റെ രണ്ടാമത്തെ ഫെഡറല്‍ വിചാരണ. അദ്ദേഹം നിരപരാധിയാണെന്നും ഒരു രാഷ്ട്രീയ പ്രതികാര പദ്ധതിയുടെ ഇരയാണെന്നും എന്ന പ്രാരംഭ പ്രസ്ഥാവന പ്രോസിക്യൂട്ടര്‍ നടത്തി. 33 വയസുള്ള Schulte നെ ജൂണ്‍ 2018 ന് ആണ് 13 കുറ്റങ്ങള്‍ ചാര്‍ത്തിയത്. “Vault 7” എന്ന പേരിലെ CIAയുടെ സൈബര്‍ espionage ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വിക്കിലീക്സിന് അത് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു എന്ന ആരോപണവും … Continue reading CIAയുടെ “Vault 7” രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്നാരോപിക്കുന്ന Joshua Schulte ന്റെ പുനര്‍വിചാരണ

പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്. വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. — സ്രോതസ്സ് theguardian.com | Damian Carrington | Jun … Continue reading പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല

San Francisco ജില്ല അറ്റോര്‍ണി Chesa Boudin യെ തിരിച്ച് വിളിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. cash bail ഉം മഹാ തടവിലാക്കലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ മല്‍സരിച്ച് ജയിച്ച ആളാണ് Boudin. അതേ തുടര്‍ന്ന് അമേരിക്കയിലാകമാനം സാമൂഹ്യ അവകാശങ്ങള്‍ സ്ഥാപിക്കാനും tough-on-crime തന്ത്രത്തെ അവസാനിപ്പിക്കാന്‍ ജില്ലാ അറ്റോര്‍ണിയുടെ സ്ഥാനം ധാരാളം ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൊലപാതകത്തിന് പോലീസുകാരനെ ശിക്ഷിച്ചത് മുതല്‍ തെറ്റായ കുറ്റവാളിയാക്കല്‍ യൂണിറ്റ് രൂപീകരിച്ച് തെറ്റായി 32 വര്‍ഷം തടവ് ശിക്ഷ കിട്ടിയ … Continue reading തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല

യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്. 23 electoral … Continue reading 7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു

ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു

ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു

റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി

right-to-repair എന്ന നാഴികക്കല്ലായ ഒരു നിയമം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി. ഭാഗങ്ങള്‍, വിവരങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. Sen. Neil Breslin ആണ് ഈ നിയമം sponsor ചെയ്തത്. 12 ന് 51 എന്ന വോട്ടോടെ നിയമം പാസായി. അതേസമയം Asm. Pat Fahy കൊണ്ടുവന്ന New York സംസ്ഥാന അസംബ്ലി സമാനമായ Assembly Bill 7006 എന്ന നിയമം പാസാക്കാനുള്ള സാദ്ധ്യതയില്ല. ഇത് ആദ്യമായാണ് Right to Repair നയം … Continue reading റിപ്പയര്‍ ചെയ്യുനുള്ള അവകാശം ന്യൂയോര്‍ക്ക് സെനറ്റ് പാസാക്കി

യൂറോപ്യന്‍ നഗരങ്ങളിലെ റോഡ് ഗതാഗതം മൂലമുള്ള ശബ്ദം

പരിസ്ഥിതിയിലെ ശബ്ദത്തിന്റെ പ്രധാന സ്രോതസ് റോഡിലെ ഗതാഗതമാണ്. പരിസ്ഥിതിയിലെ ശബ്ദം പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മുമ്പ് നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. ഉറക്ക അസ്വാസ്ഥ്യം, ശല്യപ്പെടല്‍, ഹൃദ്രോഗം, ദഹന രോഗം, ജനനത്തിലെ മോശം ഫലങ്ങള്‍, ബൌദ്ധികശേഷിക്കുറവ്, മോശം മാനസികാരോഗ്യം, സ്വാസ്ഥ്യം, പ്രായമെത്താത്ത മരണം ഒക്കെ അതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലം റോഡ് ഗതാഗതത്തിന്റെ ശബ്ദം ദീര്‍ഘകാലം അനുഭവിക്കുന്നത് സമ്മര്‍ദ്ദ പ്രതികരണം സ്ഥായിയായി നില്‍ക്കുന്നതിന് കാരണമാകുന്നു. അത് സമ്മര്‍ദ്ദ ഹോര്‍മാണുകള്‍ പുറത്തുവരുന്നതിനും ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദം, vasoconstriction എന്നിവ വര്‍ദ്ധിക്കുന്നതിനും കാലക്രമത്തില്‍ ഹൃദ്രോഗം, വിഷാദം, … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ റോഡ് ഗതാഗതം മൂലമുള്ള ശബ്ദം

കോവിഡ്-19 ഹൃദയത്തിന്റെ പേസ്മേക്കര്‍ കോശങ്ങളെ നശിപ്പിക്കും

ഹൃദയത്തിന്റെ താളം സ്ഥിരമായി നിലനിര്‍ത്തുന്ന പ്രത്യേകമായുള്ള pacemaker കോശങ്ങളെ SARS-CoV-2 വൈറസ് ബാധിക്കും. അവയെ സ്വയം നശിക്കുന്ന പ്രക്രിയയിലേക്ക് വൈറസ് തള്ളിയിടും എന്ന് Weill Cornell Medicine, NewYork-Presbyterian, NYU Grossman School of Medicine എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തി. ഗവേഷകര്‍ മൃഗ മാതൃകയും മനുഷ‍്യ stem കോശങ്ങളില്‍ നിന്ന് വികസിപ്പിച്ച pacemaker കോശങ്ങളേയും ഉപയോഗിച്ചാണ് SARS-CoV-2 ന് pacemaker കോശങ്ങളെ ബാധിക്കാനാകുമെന്നും കോശങ്ങളുടെ സ്വയം നശിക്കല്‍ പ്രക്രിയയായ ferroptosis ന് തുടക്കം കുറിക്കാനും കഴിയുമെന്ന് കാണിച്ചത്. … Continue reading കോവിഡ്-19 ഹൃദയത്തിന്റെ പേസ്മേക്കര്‍ കോശങ്ങളെ നശിപ്പിക്കും