Article written by Frances Moore Lappé പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. പകരം ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. പട്ടിണി ഉണ്ടാവുന്നത് ആഹാരസാധനങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടല്ല. ജനാധിപത്യത്തിന്റെ ദൗര്‍ലഭ്യം കൊണ്ടാണ്. എന്നാല്‍ ആ തിരിച്ചറിവ് ഒരു തുടക്കം മാത്രം. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ട ശബ്ദമുയര്‍ത്താന്‍ ഉതകുന്ന ജനാധിപത്യം എങ്ങനെയിരിക്കും എന്നതാണ് ചോദ്യം. അത് എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടോ? അത് സാധ്യമാണോ? അമേരിക്കയില്‍ 10 ല്‍ ഒരാള്‍ സൗജന്യ ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന … Continue reading പട്ടിണി എന്തുകൊണ്ട്?
ടാഗ്: സാമൂഹികം
ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്
1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു "Green Long March." നടത്തി. 43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 … Continue reading ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്
അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍
അരിസോണയിലെ(Arizona) ഫിനിക്സില്‍ (Phoenix) നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് Arcosanti. പരിസ്ഥിതി സൗഹൃദമായ നഗരം എങ്ങനെയിരിക്കുമെന്ന് അവിടെ നമുക്ക് കാണാം. പൗലോ സൊളേരി (Paolo Soleri) എന്ന ഇറ്റലിക്കാരനായ architect ആണ് ഇത് നിര്‍മ്മിച്ചത്. Frank Lloyd Wright പണിചെയ്യാനാണ് അദ്ദേഹം അരിസോണയില്‍ എത്തിയത്. എന്നാല്‍ വേഗം തന്നെ സ്വന്തമായ വഴി തെരഞ്ഞെടുത്തു. Soleri വളരെ കഴിവുള്ള ഒരു architect ആണ്. 1970 കളിലെ അദ്ദേഹം നിര്‍മ്മിച്ച ഡിസൈനുകളും എഴുത്തുകളും അദ്ദേഹത്തേ വളരെ പ്രശസ്ഥനക്കി. പിന്നീട് … Continue reading അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍
സിനിമയും മൃഗീയതയും
സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. … Continue reading സിനിമയും മൃഗീയതയും
എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച
ഏറ്റവും ശക്തരായ, ഏറ്റവും ലാഭകരമായ, ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികളെയാണ് എണ്ണയുടെ നിഷ്ഠൂരവാഴ്ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് മേല്‍ അവര്‍ നിഷ്ഠൂര ഏകാധിപത്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അത് നമ്മേ ഭീകരമായ കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതിക ഉന്‍മൂലനത്തിനും യുദ്ധങ്ങളിലേക്കും എത്തിക്കുന്നു. എന്തുകൊണ്ടാണ് എണ്ണവില കൂടുന്നത്? അവ ഇത്രയേറെ കൂടി, അവ വളരെ അസ്ഥിരവുമാണ് എന്തുകൊണ്ട്? സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ deregulation തന്നെയാണ് ഇവിടെയും പ്രശ്നം. അതേ deregulation തന്നെയാണ് Enron നെ ഇല്ലാതാക്കിയത്. (Enron നെ ഓര്‍ക്കുന്നുണ്ടോ?) ക്രൂഡ് ഓയിലിന്റെ … Continue reading എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച
അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു
മൂന്നു ചെറുപ്പക്കാര്‍ ബ്രിട്ടണിന് കുറുകെ കൈയ്യില്‍ പണമില്ലാതെ നടക്കുന്നു, വന്യപ്രദേശങ്ങളില്‍ ജീവിക്കുന്നു, അപരിചിതരുടെ ആതിഥ്യം സ്വീകരിക്കുന്നു. അവര്‍ വെറും eccentric ആണോ അതോ നമുക്ക് അവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? "ഞങ്ങളുടെ ഈ പ്രവര്‍ത്തിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു," 27 കാരനായ Ed പറഞ്ഞു. Ed നോടൊപ്പം സഹോദരന്‍ Ginger (25) ഉം സുഹൃത്ത് Will (26) ഉം ഉണ്ട്. മൂന്നു വര്‍ഷം മുമ്പ് പണവും മൊബൈല്‍ ഫോണുമില്ലാതെ കാല്‍നടയായി ഇവര്‍ വീടുവിട്ടതാണ്. യൂറോപ്പില്‍ ഏറ്റവും കുറവ് കാല്‍ … Continue reading അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു
ഡണ്‍ലപ്പ് ജ്യോതിര്‍ നിരീക്ഷണശാല അടച്ചുപൂട്ടുന്നു
Tom Bolton ജ്യോതിശാസ്ത്രത്തിന്റേയും(astronomy ) ഖഗോളോര്‍ജ്ജതന്ത്രത്തിന്റേയും (astrophysics) പ്രൊഫസര്‍ ആണ്. 1971 ല്‍ ക്യാനഡ അവരുടെ ഏറ്റവും വലിയ ദൂരദര്‍ശിനി സ്ഥാപിച്ചതു മുതല്‍ അദ്ദേഹം വാനനിരീക്ഷണം നടത്തുന്നു. തമോദ്വാരങ്ങളുടെ അസ്തിത്വത്തിന്റെ ആദ്യ തെളിവുകള്‍ അദ്ദേഹമാണ് നല്‍കിയത്. ജൂലൈ 2 -ാം തീയതി അദ്ദേഹത്തിന് University of Toronto യുടെ ഒരു കത്ത് കിട്ടി. 10 ദിവസത്തിനുള്ളില്‍ സ്ഥലമൊഴിഞ്ഞ് പോകണമെന്ന് അതില്‍ പറയുന്നു. നവംബറില്‍ ജ്യോതിര്‍ നിരീക്ഷണശാല(observatory) അടച്ചുപൂട്ടി കൂടുതല്‍ വില നല്‍കുന്ന ആളിന് ലേലം ചെയ്യാനും അതുവഴി … Continue reading ഡണ്‍ലപ്പ് ജ്യോതിര്‍ നിരീക്ഷണശാല അടച്ചുപൂട്ടുന്നു
ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
വികസനം പ്രതികരണം (personal)
തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഈ പ്രശ്നമൊന്നുമില്ലത്തതിനാല്‍ നമുക്കൊന്നും പേടിക്കേണ്ട. നമുക്ക് ഹര്‍ത്താലും സമരവും മതി. നമ്മുടെ ചെറുപ്പക്കാര്‍ പുറംലോകത്ത് പോയി ജോലിചെയ്ത് പണം അയക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ എന്തിന് പണിയെടുക്കണം. ചെന്നെയില്‍ മരുന്ന് കമ്പിനിക്ക് വേണ്ടി സാക്ഷാല്‍ കേന്ദ്ര ആരോഗ്യമന്ത്രി 3 പൊതുമേഖലാ കമ്പനി പൂട്ടി. കര്‍ണാടയുടെ IT വരുമാനം മാനംമുട്ടെയാണ്. മറുനാടന്‍മാരുടെ തൊഴില്‍ ശാലകളില്‍ പണിയെടുക്കാന്‍ ജനിച്ചവരാണോ മലയാളികള്‍? ഇടതായാലും വലതായാലും കേരളത്തിന് എന്നും സമരം മാത്രം. വേറൊരു രസകരമായ സംഗതിയെന്തെന്നാല്‍ ഈ സംരംഭങ്ങളൊക്കെ കണ്ണായ … Continue reading വികസനം പ്രതികരണം (personal)
ആത്മീയതയും ശാസ്ത്രബോധവും
ഭാഗം 1 മറുപടി താമസിച്ചതില്‍ ക്ഷമിക്കുക. എന്റെ വിശ്രമസമയങ്ങളില്‍ നിന്ന് കുറച്ച് സമയം ആണ് ബ്ലോഗിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് ദിവസം 2,3 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ഇന്നാണ് മുഴുവനാക്കിയത്. ചോദ്യം ചോദിക്കുക എളുപ്പമാണല്ലോ, ഒത്തരത്തിനല്ലേ കഷ്ടപാട്. താങ്കളുടെ രീതിയില്‍ ഞാന്‍ കണ്ട ഒരു പ്രശ്നം താങ്കള്‍ എല്ലാറ്റിനേയും കൂട്ടിക്കുഴച്ച് സങ്കീര്‍ണ്ണമാക്കുന്നു എന്നാണ്. ഓരോന്നിനേയും ചെറുതാക്കി അതില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായി ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരം കാണാന്‍ കഴിയൂ. ശാസ്ത്രത്തിന്റെ രീതിയില്‍ … Continue reading ആത്മീയതയും ശാസ്ത്രബോധവും