കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപഭോക്തൃ ഉടമസ്ഥതയിലുള്ള കാറ്റാടി പാടം നിർമ്മിച്ച് Ripple Energy കുറച്ച് ഓളങ്ങളുണ്ടാക്കിയിരുന്നു. ബ്രിട്ടണിലെ അത്തരത്തിലെ ആദ്യത്തെ കാര്യമായിരുന്നു അത്. ഈ മാസം അവർ ഒരു സൗരോർജ്ജ പാർക്ക് അതേ രീതിയിൽ സ്ഥാപിച്ചു. സാധാരണ സാമൂഹ്യ ഊർജ്ജത്തിൽ ലാഭം പങ്കുവെക്കുകയാണുള്ളത്. ഒരു സഹകരണസ്ഥാപനത്തിലേക്ക് നിങ്ങൾക്ക് വാങ്ങാം. സൗരോർജ്ജ പാർക്കോ കാറ്റാടി പാടമോ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തിന്റെ ഒരു പങ്ക് നിങ്ങൾക്ക് കിട്ടും. എന്നാൽ ഇവിടെ ഉടമസ്ഥർക്ക് അവരുടെ ഓഹരിയുടെ അടിസ്ഥാനത്തിൽ അവരുടെ ഊർജ്ജ ബില്ലിൽ … Continue reading ബ്രിട്ടണിലെ ആദ്യത്തെ ഉപഭോക്തൃ ഉടമസ്ഥതയിലെ സൗരോജ്ജ പാർക്ക്
ടാഗ്: സൗരോർജ്ജം
യോര്‍ക്ക് സൌരോര്‍ജ്ജ പാടത്തിന്റെ നിര്‍മ്മാണം
ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ഊര്‍ജ്ജക്കമ്പനിക്കെതിരെ കേസ്
antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്‍ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല. — സ്രോതസ്സ് tucson.com | Feb 2, 2022
രണ്ടാം പാദത്തില്‍ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ പുരപ്പുറ സൌരോര്‍ജ്ജ ശേഷി സ്ഥാപിച്ചു
202ന്റെ രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഇന്‍ഡ്യ 521 മെഗാവാട്ട് പുരപ്പുറ സൌരോര്‍ജ്ജോത്പാദന ശേഷി സ്ഥാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിനേക്കാള്‍ (341 MW) 53% കൂടുതലാണിത്. Q2 2020 നേക്കാള്‍ 517% അധികമാണിത്. ഗുജറാത്തിലാണ് രണാംപാദത്തില്‍ സ്ഥാപിച്ച ശേഷിയുടെ 55% ഉം നടന്നത് എന്ന് ആഗോള ശുദ്ധ ഊര്‍ജ്ജ സ്ഥാപനമായ Mercom പറഞ്ഞു. അതിന് പിറകല്‍ മഹാരാഷ്ട്രയും ഹരിയാനയും ഉണ്ട്. — സ്രോതസ്സ് downtoearth.org.in | 24 Sep 2021
ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി
100 ഗിഗാവാട്ട് (GW) പുനരുത്പാദിതോര്‍ജ്ജ ശേഷി എന്ന നാഴികക്കല്ല് നേടി എന്ന് യൂണിയന്‍ സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ഓഗസ്റ്റ് 12, 2021 ന് പ്രഖ്യാപിച്ചു. വലിയ ജലവൈദ്യുതി പദ്ധതികളെ ഒഴുവാക്കിക്കൊണ്ടുള്ള കണക്കാണിത്. എന്നാല്‍ 2022 ന് അകം 175 GW ശേഷിയില്‍ എത്തിച്ചേരും എന്ന് പറഞ്ഞ നിലയിലെത്താന്‍ ഇത് പര്യാപ്തമല്ല. കോവിഡ്-19 തരംഗത്തിന്റെ ആദ്യ തരംഗത്തിന് ശേഷമുള്ള 2021 ന്റെ ആദ്യത്തെ ആറുമാസത്തെ സ്ഥാപിത ശേഷിയെക്കുറിച്ചുള്ള വിശകലനം അത് വിശദീകരിക്കുന്നുണ്ട്. Union Ministry of Power ന് … Continue reading ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി
ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ലാറ്റിനമേരിക്കയിലെ ആദ്യത്തെ സൌരതാപനിലയം ചിലിയിലെ Atacama മരുഭൂമിയിലെ Cerro Dominador ല്‍ ഉദ്ഘാടനം ചെയ്തു. 700 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ നിലയത്തിന് 10,600 കണ്ണാടികളുണ്ട്. അവ 250 മീറ്റര്‍ പൊക്കമുള്ള ഗോപുരത്തിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കും. ചൂടിലെ ഉരുകിയ ഉപ്പ് ആഗിരണം ചെയ്യുകയും അതുപയോഗിച്ച് നീരാവി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് 110 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനോടടുത്തുള്ള സൌരോര്‍ജ്ജഫലക നിലയത്തില്‍ നിന്ന് 210 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പിന് താപോര്‍ജ്ജത്തെ 17.5 മണിക്കൂര്‍ വരെ സംഭരിച്ച് നിര്‍ത്താനാകും … Continue reading ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് … Continue reading ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം
സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി
ലോകത്തെ ചില സ്ഥലങ്ങളില്‍ സൌരോര്‍ജ്ജം ഏറ്റവും ചിലവ് കുറഞ്ഞ ഊര്‍ജ്ജമായി മാറി. International Energy Agency (IEA) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണത്. മിക്ക രാജ്യങ്ങളിലും പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവ് കുറവ് സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. അമേരിക്ക, യൂറോപ്പ്, ചൈന, ഇന്‍ഡ്യ പോലുള്ള വിലയ കമ്പോളത്തില്‍ ഈ വര്‍ഷം സ്ഥാപിച്ച വലിയ സൌരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വില മെഗാവാട്ട് മണിക്കൂറിന് $35 - $55 ഡോളര്‍ ആണ്. നാല് വര്‍ഷം മുമ്പ് … Continue reading സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി
തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി
ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020