കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി.

ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% – 37% കൂടുതല്‍ CO2 പുറത്തുവിടുന്നതായി അവര്‍ കണ്ടെത്തി. ആഴത്തിലുള്ള മണ്ണില്‍ നിന്നാണ് കൂടുതല്‍ CO2 ഉം പുറത്തുവന്നത്. അതായത് ആഴമുള്ള മണ്‍പാളികളാണ് ചൂടാകലിന്റെ ഫലവുമായി കൂടുതല്‍ ബന്ധമുള്ളത്.

— സ്രോതസ്സ് newscenter.lbl.gov

ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു

വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്.

Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക.

10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കഴിഞ്ഞ മഞ്ഞ് യുഗത്തില്‍ തണുത്തുറഞ്ഞ മണ്ണാണ് ഉറഞ്ഞമണ്ണ്(permafrost). ലോകം ചൂടാകുന്നതിന്റെ ഇരട്ടി വേഗത്തില്‍ ആര്‍ക്ടിക്കില്‍ ചൂടു കൂടുന്നതനുസരിച്ച് ഈ മണ്ണ് വിഘടിക്കുകയും അതില്‍ കുടുങ്ങിയിരിക്കുന്ന ഹരിതഗ്രഹവാതകങ്ങള്‍ വായുവിലേക്ക് കലരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലുള്ളതിന്റെ ഇരട്ടി കാര്‍ബണ്‍ ലോകത്തെ മൊത്തം ഉറഞ്ഞമണ്ണില്‍ കുടുങ്ങിയിരിപ്പമുണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുനനത്.

— സ്രോതസ്സ് insideclimatenews.org

ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും

പുതിയ ജലവൈദ്യുത പദ്ധതികളെ ഹരിതഗ്രഹവാതകം പുറത്തുവിടുന്നില്ല എന്ന ഊഹത്തോടെ കരുതാന്‍ തുടങ്ങിയിട്ട് ധാരാളം വര്‍ഷങ്ങളായി. ലോകം മൊത്തം ഇന്ന് 847 വലിയ പദ്ധതികളും (100 MWല്‍ കൂടുതലുള്ളവ) 2,853 ചെറിയ പദ്ധതികളും (1 MW ല്‍ കൂടുതലുള്ളവ) ആണ് പണിയാനായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ പുതിയ പഠന പ്രകാരം അണക്കെട്ടിന്റെ ഫലമായുണ്ടാകുന്ന ജലസംഭരണി ഹരിതഗ്രഹവാതകങ്ങളുടെ വലിയ സ്രോതസ്സാണെന്ന് പറയുന്നു.

ആറ് രാജ്യങ്ങളിലെ 267 ജലസംഭരണികളില്‍ നിന്നുള്ള carbon dioxide (CO2), methane (CH4), nitrous oxide (N2O) നെക്കുറിച്ച് ആണ് പഠനം നടത്തിയത്. ലോകം മൊത്തം മനുഷ്യന്‍ കാരണമായ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 1.3% വരുന്നത് ജലസംഭരണികളില്‍ നിന്നാണ്.

ജലസംഭരണികളില്‍ നിന്ന് വരുന്ന ഉദ്‌വമനത്തെ ഇപ്പോള്‍ UN Intergovernmental Panel on Climate Change (UN IPCC) ല്‍ ഇതവരെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവര്‍ അതും കൂടി ഉള്‍പ്പെടുത്തണം. സത്യത്തില്‍ പുതിയ അണക്കെട്ടുകള്‍ പണിയുന്ന രാജ്യങ്ങള്‍ക്ക് UN ന്റെ Clean Development Mechanism (CDM) പ്രകാരം carbon credits ഇപ്പോള്‍ ലഭിക്കുന്നു.

ഹരിത ഊര്‍ജ്ജമായി ജലവൈദ്യുതിയെ കണക്കാക്കണോ വേണ്ടയോ, UN CDM carbon credits ന് അവ യോഗ്യരാണോ എന്ന് തുടങ്ങിയ അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്.

— സ്രോതസ്സ് news.mongabay.com

ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും

ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 – 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total ഉം മറ്റ് സംഘങ്ങളും ധനസഹായം കൊടുത്ത ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Elementa ജേണലില്‍ പ്രസിദ്ധപ്പെടുത്തി.

— സ്രോതസ്സ് phys.org

അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു


പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു.

1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് മഞ്ഞ് ഉരുക്കുക്കുകയും തറനിരപ്പിനെ തള്ളുകയും ചെയ്യുന്നു. മഞ്ഞ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് തുടങ്ങുന്ന സ്ഥലമാണത്.

— സ്രോതസ്സ് climatecentral.org

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം.

ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് തടാകങ്ങള്‍ വെള്ളം വലിച്ചെടുക്കുന്നു എന്നാണ് Feb. 8 ന് The Cryosphere ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലത്ത് ഹിമാനിക്ക് പത്ത് ശതമാനം വേഗത വര്‍ദ്ധിച്ചു.

— സ്രോതസ്സ് washington.edu

വിഢികള്‍ക്ക് തൃപ്തിയായിക്കാണും!

കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്.

“ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു.

കാലാവസ്ഥാ മാറ്റ അറിവിനെതിരായ ട്രമ്പ് സര്‍ക്കാരിന്റെ ആദ്യ നീക്കമൊന്നുമല്ല ഇത്. ഉദ്‌ഘാടനം കഴിഞ്ഞ് നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പുതിയ whitehouse.gov ല്‍ നിന്ന് പ്രസിഡന്റ് ഒബാമയുടെ കാലാവസ്ഥാ സംരംഭങ്ങളേയും നീക്കം ചെയ്ത് അതിന് പകരം “America First” ഊര്‍ജ്ജ പദ്ധതി കൊടുത്തു. ഒബാമയുടെ Climate Action Plan ഇല്ലാതാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

White House ഔദ്യോഗിക വെബ് സൈറ്റില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് തന്നെ പൂര്‍ണ്ണമായും നീക്കം ചെയ്തിരിക്കുകയാണ്.

— സ്രോതസ്സ് scientificamerican.com

എന്തുകൊണ്ട്? കാരണം കഠിനമായ കാലാവസ്ഥ എന്നത് പണമുണ്ടാക്കാനുള്ള നല്ല കാര്യമാണ് എന്ന് അവര്‍ കരുതുന്നു. നിങ്ങളുടെ ജീവിതം തന്നെ ഏതെങ്കിലും കമ്പനി നല്‍കുന്ന സേവനമാകുകയാണെങ്കില്‍ മുതലാളിത്തത്തിന് വേറെന്ത് സ്വര്‍ഗ്ഗം?

കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു.

യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.

കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം തന്റെ അവസാനത്തെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ അദ്ദേഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net, notgoingtomakeit.com