കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Aug 30, … Continue reading കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം

സമുദ്രത്തിലെ എല്ലാ ജീവികളുടേയും ജീവന്‍ ആശ്രയിച്ചിരിക്കുന്നത് സമുദ്രജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഓക്സിഡന്റെ ലഭ്യതയുമായാണ്. എന്നിരുന്നാലും ധാരാളം ദശാബ്ദങ്ങളായി സമുദ്രത്തിന് നിരന്തരം ഓക്സിജന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ആഗോളമായ ഓക്സിജന്‍ നഷ്ടം മൊത്തം അളവിന്റെ 2% ല്‍ അധികം നഷ്ടമായിട്ടുണ്ട്. (പ്രാദേശികമായി ചിലപ്പോള്‍ അതിലുമധികം). ആഗോളതപനമാണ് ഇതിന്റെ പ്രധാന കാരണം. അതിനാല്‍ ഒക്സിജനുള്‍പ്പടെയുള്ള വാതകങ്ങളുടെ ലയിക്കാനുള്ള കഴിവ് കുറയുന്നു. സമുദ്ര ജലപ്രവാഹങ്ങളുടേയും ലംബമായ കലരലിന്റേയും വേഗത കുറക്കുകയും ചെയ്യുന്നു. CO2 ഉം ഭൌമോപരിതലത്തിന്റെ ചൂടാകലും പെട്ടെന്ന് നിര്‍ത്തിയാലും … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം

ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു

2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി … Continue reading ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു

കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു

Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു

കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്

വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് … Continue reading ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്