കാലാവസ്ഥാ സമ്മേളനം ഊര്‍ജ്ജ സ്വയംപര്യാപ്തത മഴക്കാടുകളുടെ സംരക്ഷണം സുസ്ഥിരത ഹരിത തൊഴില്‍ ജീവിതയോഗ്യമായ നഗരങ്ങള്‍ പുനരുത്പാദിതോര്‍ജ്ജം ശുദ്ധ ജലം, ശുദ്ധ വായു ആരോഗ്യമുള്ള കുട്ടികള്‍ .... .... "സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ"
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ പുകമറ
James Hoggan സംസാരിക്കുന്നു: രണ്ട് ദശാബ്ദങ്ങളായി വ്യവസായത്തിന്റേയും ക്യാനഡയുടേയും അമേരിക്കയുടേയും പ്രചരങ്ങള്‍ പൊതുജനത്തെ തെറ്റിധരിപ്പിക്കുന്നതരത്തിലുള്ളതാണ്. ശാസ്ത്ര ലോകത്ത് കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച് ഒരു തര്‍ക്കം നടക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അതു വഴി അവര്‍ക്ക് കഴിഞ്ഞു. അതിനായി അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ focus groups മുതല്‍ വിദഗ്ദ്ധ സന്ദേശള്‍ മുതല്‍ കള്ള ശാസ്ത്രജ്ഞര്‍ക്ക് വരെ നല്‍കി. സത്യത്തില്‍ അങ്ങനെ ഒരു ചര്‍ച്ചയോ തര്‍ക്കമോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ശാസ്ത്രലോകത്തില്ല. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് Advancement of Sound Science Coalition … Continue reading കാലാവസ്ഥാ പുകമറ
ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും
ഇപ്പോഴത്തെ പുരോഗതി വെച്ച് നോക്കിയാല്‍ ഡാറ്റാസെന്ററുകളും ടെലികമ്യൂണിക്കേഷന്‍ ശൃംഘകളും ഏകദേശം 196,300 കോടി യൂണീറ്റ് വൈദ്യുതി 2020 ല്‍ ഉപയോഗിക്കും. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയും France, Germany, Canada, Brazil എന്നീ രാജ്യങ്ങളുടെ മൊത്തം വൈദ്യുതോപയോഗത്തേക്കാള്‍ കൂടുതലുമാണ്. എന്നാലും IT രംഗം കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറുന്നുണ്ട്. Microsoft, Google, IBM തുടങ്ങിയ കമ്പനികള്‍ ദേശീയ, അന്തര്‍ദേശിയ രംഗത്ത് ശക്തമായ സ്ഥാനമുള്ള കമ്പനികളാണ്. കാലാവസ്ഥാ മാറ്റത്തെ വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ നയങ്ങള്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയും. ഉദാഹരണത്തിന് ഫേസ്ബുക്ക് അടുത്തകാലത്ത് ഒറിഗണിലെ … Continue reading ഐപാഡും, ഇന്റര്‍നെറ്റും, കാലാവസ്ഥാമാറ്റ ബന്ധവും
എല്ലാ ഡാഫോഡില്‍സും എവിടെ പോയി?
പൂന്തോട്ടം വൃത്തിയായി. 10,000 സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ഡാഫോഡില്‍സ് ഉത്സവം തയ്യാറായി. എന്നാല്‍ ചെറിയ ഒരു കാര്യം വിട്ടുപോയി. 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യത്താല്‍ ഒരൊറ്റ പൂമൊട്ടും ഉണ്ടായിട്ടില്ല. Wordsworth ന്റെ മനസിനെ ആകര്‍ഷിക്കാനാവില്ല. 41 വര്‍ഷം മുമ്പ് Thriplow daffodil festival തുടങ്ങിയിട്ട് ആദ്യമായാണ് മനോഹരമായ Hertfordshire ഗ്രാമത്തിലൂടെ കടന്ന് പോകുന്ന അനേകം ആളുകള്‍ പതിനായിരക്കണക്കിന് പച്ചത്തണ്ട് മാത്രം കാണേണ്ടിവരും. എന്നാലും ഗ്രാമം ധാരാളം ആളുകളെ പ്രതീക്ഷിക്കുന്നു. morris dancing, … Continue reading എല്ലാ ഡാഫോഡില്‍സും എവിടെ പോയി?
ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം ആഗോള ഉദ്‌വമനത്തിന്റെ 4% മാത്രമേയുള്ളു എങ്കിലും കാലാവസ്ഥാ മാറ്റത്തിന് മിക്ക ആഫ്രിക്കക്കാരും തങ്ങളെയാണ് പഴിക്കുന്നത് എന്ന് പുതിയ സര്‍വ്വേ പറയുന്നു. പ്രശ്നത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ബോധമാണ് ഈ സര്‍വ്വേയില്‍ വിശദമായി പരിശോധിച്ചത്. കാലാവസ്ഥയുടെ pattern മാറുന്നതിന് ദൈവത്തെയാണ് ബാക്കിയുള്ളവര്‍ പഴിക്കുന്നത്. കാലാവസ്ഥാമാറ്റത്തേയും നേരിടുന്നതില്‍ HIV, Aids എന്നിവ പോലെ ജനത്തിന് പ്രധാന വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. BBC World Service trust ഉം British Council ഉം ആണ് … Continue reading ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു
“കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന
കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തെ വിലകുറച്ച് കാണിക്കാനായി എന്തും ചെയ്യുന്ന കമ്പനിയാണ് Exxon. എന്നാല്‍ ഇനി ഇത് അങ്ങനെയല്ല. ഒരു പുതിയ രഹസ്യ കാലാവസ്ഥാ സംശയ ധനസഹായ യന്ത്രം കൂടിയുണ്ട്. അതിന്റെ പേര് Koch Industries എന്നാണ്. എണ്ണ, നിര്‍മ്മാണ വ്യവസായ ഭീമനാണ് ഇത്. അമേരിക്കയിലെ രണ്ടാമത്തെ സ്വകാര്യ കമ്പനി ഇതാണ്. “നിങ്ങള്‍ കേട്ടിട്ടില്ലത്ത, അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി” എന്ന് അതിന്റെ ഉടമസ്ഥര്‍ ഇങ്ങനെ തമാശ പറയാറുണ്ട്. അത് മിക്കവാറും ശരിയാണ്: മിക്ക അമേരിക്കക്കാരും[ലോകത്തെ മറ്റുള്ളവരും] ഈ … Continue reading “കോക്ക്” ബ്രാന്റ് : കാലാവസ്ഥാ കോക്ക്-ഗൂഢാലോചന
പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം
യൂറോപ്പിലും അമേരിക്കയിലും നഷ്ടപ്പെടുത്തുന്ന ആഹാരം കൊണ്ട് ലോകത്തിലെ മുഴുവന്‍ പേര്‍ക്കും മൂന്ന് പ്രാവവശ്യം കഴിക്കാനുള്ളതുണ്ടാവും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആഹാരം നഷ്ടപ്പെടുത്തുന്നത് ശുദ്ധ ജലത്തിന്റേയും ഫോസില്‍ ഇന്ധനങ്ങളുടേയും അമിത ഉപഭോഗത്തിന് കാരണമാകുന്നു. ഒപ്പം ഭക്ഷണം ജീര്‍ണ്ണിക്കുന്നത് വഴി മീഥേന്റേയും CO2 ന്റെയും ഉദ്‌വമനവും. അത് കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്നു. പാഴാക്കിയ ആഹാരം കുറക്കാന്‍ കഴിഞ്ഞാല്‍ ലാഭിക്കുന്ന ഓരോ ടണ്ണും 4.2 ടണ്‍ CO2 ന് തുല്യം ഉദ്‌വമനം കുറക്കും. കഴിക്കാവുന്ന ആഹാരം നഷ്ടപ്പെടുത്തുന്നത് നാം തടഞ്ഞാല്‍ നാലിലൊന്ന് കാറുകള്‍ … Continue reading പാഴാക്കിയ ആഹാരത്തിന്റെ കാലാവസ്ഥാ മാറ്റത്തിലുള്ള ഫലം
ഏഷ്യന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കം
കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പെക്കമാണ് തെക്കന്‍ ചൈനയില്‍ ഉണ്ടായിരിക്കുന്നത്. 130,000 ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. മൊത്തം 130 ആളുകള്‍ മരണമടഞ്ഞു. കഴിഞ്ഞ ആഴ്ച്ച 16 ല്‍ അധികം നഗരങ്ങളില്‍ 18 സെന്റൂമീറ്റര്‍ മഴ രേഖപ്പെടുത്തി. കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വിയറ്റ്നാമില്‍ ഏഴുപേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഇന്‍ഡോനേഷ്യയിലും മഴ ശക്തമാണ്. പുണെയില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴ കഴിഞ്ഞ 118 വര്‍ഷങ്ങളിലെ റെക്കോഡ് മഴയായിരുന്നുവെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. ഒരു … Continue reading ഏഷ്യന്‍ രാജ്യങ്ങളില്‍ വെള്ളപ്പൊക്കം
അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി
രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി
കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല