സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

കൊറോണ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് കൊടുക്കേണ്ട ദുരിതാശ്വാസ ധനസഹായം ഫോസിലിന്ധന കമ്പനികള്‍ക്ക് നല്‍കുന്നതിനിടക്ക് ട്രമ്പ് സര്‍ക്കാര്‍ സൌരോര്‍ജ്ജ പവനോര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ള വാടക ബില്ലുകള്‍ കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പുനരുത്പാദിതോര്‍ജ്ജ കമ്പനികളില്‍ നിന്ന് Interior Department വാടക ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാര്‍ അമിതമായി വാടക ഈടാക്കി എന്ന കാരണത്താല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച വാടക പിരിക്കലാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 96 കമ്പനികളില്‍ നിന്ന് ഈ വര്‍ഷം വാടക … Continue reading സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

ഒരു വശത്തിന് പകരം രണ്ട് വശത്തുനിന്നും സൌരോര്‍ജ്ജം സ്വീകരിക്കുന്ന ഇരു വശ സൌരോര്‍ജ ഫലകങ്ങളും സൂര്യനെ പിന്‍തുടരാനായി ഒറ്റ axis പിന്‍തുടരല്‍ സംവിധാനവും ഉള്ള സംവിധാനം ഏറ്റവും കുറഞ്ഞ സൌരോര്‍ജ്ജ സംവിധാനമാണെന്ന് Joule എന്ന ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യകളുടെ സങ്കരത്തിന് ഒറ്റ വശമുള്ള സ്ഥിരമായ ഫലകങ്ങളേക്കാള്‍ 35% കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനാകും. അതേ സമയം വൈദ്യുതിയുടെ വില 16% കുറയുകയും ചെയ്യുന്നു. കാലാവസ്ഥാ സ്ഥിതി, സൌരോര്‍ജ്ജ ഫലകങ്ങളുടെ വില, മറ്റ് ഘടകങ്ങള്‍ എന്നിവ … Continue reading ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

19ആം നൂറ്റാണ്ടില്‍ തടി അമേരിക്കയുടെ ഊര്‍ജ്ജത്തിന്റെ മുഖ്യ സ്രോതസ്സായിരുന്നതിന് ശേഷം പ്രധാനമായും കല്‍ക്കരിയായിരുന്നു ആ സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ 2019 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ചരിത്രപരമായ ഒരു മാറ്റം കണ്ടു. ആദ്യമായി കല്‍ക്കരി ഉപയോഗം 15 കുറഞ്ഞു. തുടര്‍ച്ചയായ ആറ് വര്‍ഷങ്ങളില്‍ അങ്ങനെ സംഭവിച്ചു. അതേ സമയം പുനരുത്പാദിതോര്‍ജ്ജം 1% വര്‍ദ്ധിച്ചു. 1885 ന് ശേഷം ആദ്യമായി പുനരുത്പാദിതോര്‍ജ്ജം കല്‍ക്കരിയെ മറികടക്കുകയാണ്. കര്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ 42 വര്‍ഷങ്ങളിലേയും ഏറ്റവും കുറഞ്ഞ നില … Continue reading 130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു

ലോകാരോഗ്യ സംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ച കോവിഡ്-19 ന്റെ വ്യാപനം സൌരോര്‍ജ്ജ വികസനത്തിന്റെ തോതിനെ 1980കള്‍ക്ക് ശേഷം ആദ്യമായി കുറക്കുമെന്ന് തോന്നുന്നു. തിങ്കളാഴ്ച അമേരിക്കയിലെ കമ്പോളത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന രണ്ട് പ്രധാന സൌരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ JinkoSolar Holding Co. ന്റേയും Canadian Solar Inc. ന്റേയും ഓഹരികള്‍ രണ്ട് അക്ക തോതില്‍ താഴ്ന്നിരുന്നു. ഈ വര്‍ഷം ലോകത്തെ സൌരോര്‍ജ്ജ ശേഷി 121 ഗിഗാവാട്ട് വര്‍ദ്ധിച്ച് 152 ഗിഗാവാട്ട് ആകുമെന്നായിരുന്നു Bloomberg New Energy Finance എന്ന … Continue reading സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു

പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു

ബ്രിട്ടണിലെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും കഴിഞ്ഞ പാദത്തില്‍ ഫോസിലന്ധനങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ നല്‍കി എന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷത്തെ മൂന്ന് പാദത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 40% ആയി ഉയര്‍ന്നതോടെ റിക്കോഡുകളാണുണ്ടാക്കിയത്. 1882 ല്‍ ബ്രിട്ടണിലെ ആദ്യത്തെ ഊര്‍ജ്ജ നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് സോളാറും കാറ്റാടികളും ബയോമാസും നിലയങ്ങള്‍ ഫോസിലിന്ധനങ്ങളെ മറികടന്നത്. പവനോര്‍ജ്ജമാണ് ബ്രിട്ടണിന്റെ ശക്തമായ പുനരുത്പാദിതോര്‍ജ്ജ അടിത്തറ. അത് ബ്രിട്ടണിന്റെ 20% വൈദ്യുതി നല്‍കുന്നു. — സ്രോതസ്സ് theguardian.com | … Continue reading പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു

അമേരിക്കയിലെ പവനോര്‍ജ്ജം

അമേരിക്കയില്‍ 8% ഊര്‍ജ്ജം വരുന്നത് കാറ്റാടികളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് മൂന്ന് ഇരട്ടി വര്‍ദ്ധിച്ചാണ് ഈ നിലയിലെത്തിയത്. ഇതില്‍ പകുതിയും വരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്നാണ്. Texas, Iowa, Oklahoma, California, Kansas. അമേരിക്കയില്‍ 56,000 ല്‍ അധികം കാറ്റാടികളുണ്ടെന്ന് American Wind Energy Association പറയുന്നു. അത് ഏകദേശം 96,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.5 കോടി വീടുകള്‍ക്ക് വേണ്ട വൈദ്യുതി ആണത്. 2050 ആകുമ്പോഴേക്കും 400 ഗിഗാ … Continue reading അമേരിക്കയിലെ പവനോര്‍ജ്ജം

ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും

രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും

എല്ലാ വീടുകള്‍ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്‌ലാന്റ് കാറ്റില്‍ നിന്നുത്പാദിപ്പിച്ചു

2019 ജനുവരിക്കും ജൂണിനും ഇടക്ക് സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 9,831,320 മെഗായൂണീറ്റ് (megawatt hours) ഉത്പാദിപ്പിച്ചു എന്ന് WWF Scotland കഴിഞ്ഞ ദിവസം പറഞ്ഞു. WeatherEnergy ആണ് ഈ ഡാറ്റ നല്‍കിയിരിക്കുന്നത്. അതായത് 44.7 ലക്ഷം വീടുകള്‍ക്ക് ആറ് മാസം ഊര്‍ജ്ജം നല്‍കാന്‍ സ്കോട്ട്‌ലാന്റിലെ പവനോര്‍ജ്ജ വൈദ്യുതി മതിയാകും. അത് സ്കോട്ട്‌ലാന്റിലെ ഇപ്പോഴുള്ള വീടുകളുടെ ഇരട്ടിയാണ്. അവിടെ പവനോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി 659 MW ആയിട്ടുള്ള സ്കോട്ട്‌ലാന്റിലാണ് ലോകത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിലേക്കും ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം. … Continue reading എല്ലാ വീടുകള്‍ക്കും രണ്ട് പ്രാവശ്യം കൊടുക്കാനുള്ള വൈദ്യുതി സ്കോട്ട്‌ലാന്റ് കാറ്റില്‍ നിന്നുത്പാദിപ്പിച്ചു

ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് telesurenglish.net | 20 Jul … Continue reading ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു

അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്. … Continue reading അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു