എല്ലാത്തിനേയും കേന്ദ്രീകരിക്കുന്നു എന്നതാണ് സാങ്കേതികവിദ്യയുടെ പ്രശ്നം

Usha Ramanathan at time when we need to strengthen local governments is too much. if i am hungry why you are asking an id? why are you so obsessed with id card? are you looking at people or id card. this we have to remove from our heads.

നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു

രാജ്യ തലസ്ഥാനത്തിന്റെ വടക്ക് കിഴക്കെ ഭാഗത്ത് നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ഫോമില്‍ ഡല്‍ഹി സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നു ഈ നീക്കത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ .വിമര്‍ശിച്ചു. ആധാര്‍ പദ്ധതിയില്‍ പൌരന്‍മാര്‍ അനുഭവിക്കുന്ന താഴേത്തട്ടിലെ വിവരങ്ങളും കണ്ടെത്തലുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Rethink Aadhaar ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസ്ഥാവന ഇറക്കി. ആ പ്രസ്ഥാവനയില്‍ പറയുന്നു: “ഈ അക്രമത്തില്‍ വീടുകള്‍, സാധനങ്ങള്‍, വസ്തുവകകള്‍, മൂല്യമുള്ള വസ്തുക്കള്‍, ജീവന്‍ വരെ നഷ്ടപ്പെട്ടു. ഈ തുടരുന്ന … Continue reading നഷ്ടപരിഹാര ഫോമില്‍ ആധാര്‍ ആവശ്യപ്പെടുന്നതിനെ സാമൂഹ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നു

30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു

BJP MPs ആയ P.C. Gaddigoudar ഉം Ram Shankar Katheria ഉം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി എന്ന് ധനകാര്യ വകുപ്പ് പാര്‍ളമെന്റില്‍ പറഞ്ഞു. അതേ സമയം 17.5 കോടി പാനുകള്‍ ഇതുവരെ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവസാന ദിവസം മാര്‍ച്ച് 31, 2020 ലേക്ക് നീട്ടി. സുപ്രീം കോടതി അംഗീകരിച്ച Income Tax Act, 1961 ന്റെ Section 139AA പ്രകാരം പാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ അവസാന ദിവസം പല … Continue reading 30.7 കോടി പാന്‍ ആധാറുമായി ബന്ധപ്പെടുത്തി, ബന്ധിപ്പിക്കാന്‍ 17.5 കോടി ശേഷിക്കുന്നു

FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്

National Rural Health Mission ന് FY19 ല്‍ DBT ഇടപാടില്‍ ഉണ്ടായ 32% y-o-y വളര്‍ച്ചയെ നശിപ്പിച്ച് കൊണ്ട് പണമിടപാട് പരാജയപ്പെടുന്നതില്‍ 100% വര്‍ദ്ധനവുണ്ടായി. FY19 ല്‍ INR867 കോടി രൂപയും ആധാര്‍ അടിസ്ഥാനത്തിലെ DBT പണമടക്കലുകളാണ് ആരോഗ്യ പദ്ധതിക്ക് വേണ്ടി നടന്നത്. അതില്‍ INR69 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. FY18 ലേതിനേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. FY18 ല്‍ മൊത്തം INR665 കോടി രൂപയുടെ ഇടപാട് നടന്നതില്‍ INR33 കോടി രൂപയുടെ ഇടപാടുകള്‍ പരാജയപ്പെട്ടു. … Continue reading FY19 കാലത്ത് ദേശീയ ആരോഗ്യ പദ്ധതിയില്‍ പരാജയപ്പെട്ട ഇടപാടുകളില്‍ 100% വര്‍ദ്ധനവ്

ദരിദ്രരുടെ സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയാണ് ആധാര്‍

വീണ്ടുവിചാരത്തിന് സമയമായി #aadhaarexcludes റേഷന്‍ കാര്‍ഡിനോട് ആധാര്‍ ബന്ധിപ്പിക്കാനാകാത്തതിനാല്‍ സെപ്റ്റംബര്‍ 16 ന് 18.66 ലക്ഷത്തിലധികം ആളുകളെ ഒഡീഷയിലെ റേഷന്‍കിട്ടുന്നവരുടെ (TPDS) പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇന്‍ഡ്യയുടെ അവസ്ഥയില്‍ TPDS (NFSA), Pension (Social Security Pension scheme) പ്രകാരമുള്ള അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള നിര്‍ബന്ധിത അംഗീകാരവ്യവസ്ഥയായി ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് സംവിധാനത്തെ മാറ്റുന്നത് അതിന്റേതായ സങ്കീര്‍ണതകളുണ്ടാക്കും. കുറഞ്ഞത് മൂന്ന് ഘട്ടങ്ങളാണ് ആധാര്‍ അടിസ്ഥാനത്തരെ വിതരണ സംവിധാനത്തിലുള്ളത്. ആധാര്‍ നമ്പര്‍ നേടുക, ആ നമ്പര്‍ സേവനങ്ങളുമായി … Continue reading ദരിദ്രരുടെ സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയാണ് ആധാര്‍

ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍

7 സംസ്ഥാനങ്ങളില്‍ അവിടുത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഇന്‍ഡ്യ സര്‍ക്കാര്‍ പറഞ്ഞു. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാത്രമല്ല ആധാറിന്റെ പേരില്‍ Unique Identification Authority of India (UIDAI) നടത്തിയ മൊത്തം ഡാറ്റാ ശേഖരണത്തിലെ ഗൌരവകരമായ പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. മരണത്തേയും പരിഗണിച്ച ശേഷവും ആധാറുള്ളവരുടെ മൊത്തം എണ്ണം രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആണെന്ന് വന്നാല്‍ എന്ത് ചെയ്യും? രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സും വിവരസാങ്കേതികവിദ്യയുടേയും മന്ത്രിയായ Sanjay Dhotre … Continue reading ആധാര്‍ പ്രേതങ്ങള്‍? 7 സംസ്ഥാനങ്ങളില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആധാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍

ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന്‍ … Continue reading കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്