ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു

2022 ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു. അതിന്റെ പകുതിയും വിറ്റത് State Bank of India യുടെ മുംബൈ ശാഖയില്‍ നിന്നായിരുന്നു. അതിന്റെ 83% ഉം പണമാക്കിമാറ്റിയത് ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും. SBI നല്‍കി വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. Indian Express കൊടുത്ത RTI അപേക്ഷക്ക് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 12, 2022 വരെയുള്ള വില്‍പ്പനയായ 24th tranche ന്റെ ഡാറ്റ SBI നല്‍കി. മൊത്തം 260 ഇലക്ട്രല്‍ … Continue reading ഡിസംബറില്‍ Rs 232.10 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വിറ്റു →

ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു

ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു →

ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല

ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല →

വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം

ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തേക്കാള്‍ ഏറെ സാങ്കേതികവിദ്യയിലാണ് താല്‍പ്പര്യം കാണിക്കുന്നത്. പിന്നീട് അവ taken for granted ആകുന്നു. ചിലപ്പോള്‍ ഇന്‍ഡ്യ എന്നത് ‘എല്ലാ ജനാധിപത്യത്തിന്റേയും അമ്മയാണ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ diktat abiding ഉം ചെയ്യുന്നു. ജനുവരി 23-26, 2023 ന് ‘Initiatives in the use of Technology in Elections’ എന്ന പേരില്‍ ഒരു ആഗോള സമ്മേളനം നടത്താനുള്ള തിരക്കിലാണ് ECI ഇപ്പോള്‍. ‘സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ സമ്മതിദായകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക’ എന്ന … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം →

ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി. ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ … Continue reading ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല →

അമേരിക്കയിലെ ആദിവാസികളുടെ വോട്ടവകാശം ആക്രമണത്തില്‍

2020 ല്‍ ജോ ബൈഡന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദിവാസി വോട്ടര്‍മാരാണ്. അരിസോണയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത് അവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ടിങ് അവകാശം തിരിച്ചടി നേരിടുന്നു. set precincts ന് പുറത്തുള്ള ബാലറ്റ് ശേഖരം നിരോധിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വിധി അരിസോണയില്‍ നിന്ന് വന്ന Brnovich v. Democratic National Committee കേസില്‍ സുപ്രീംകോടതി നടത്തി. അത് ആദിവാസികളുടെ വോട്ടവകാശം അടിച്ചമര്‍ത്തുമെന്ന് കരുതുന്നു. — സ്രോതസ്സ് democracynow.org | Nov 08, 2022

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി

ഒരാഴ്ചക്കകം അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ചക്രത്തിലേക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് എന്ന് Americans for Tax Fairness പറഞ്ഞു. റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതലും അത് ഗുണം ചെയ്തത്. അമേരിക്കയിലെ ജനാധിപത്യത്തെ കോടീശ്വരന്‍മാരുടെ പണം മുക്കിക്കൊല്ലുന്നു. ജനങ്ങളെ സ്വാധീനിക്കുന്നതിലും തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലും പണം സംസാരിക്കുന്നു. നികുതി കുറക്കണമെന്ന് ആവശ്യപ്പെടുന്ന കോടീശ്വരന്‍മാരുടെ ശബ്ദമാണ് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത്. അങ്ങനെ അവര്‍ക്ക് കൂടുതല്‍ പണം ശേഖരിക്കുകയും അതുവഴി കൂടുതല്‍ ശക്തിയും സ്വാധീനവും നേടുകയുമാകാം എന്ന് Americans for … Continue reading അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോടീശ്വരന്‍മാര്‍ $900,000,000 ഡോളര്‍ ഒഴുക്കി →