WD ന്റെ രണ്ടാം തലമുറ ഹരിത ഹാര്‍ഡ് ഡിസ്ക്

WD പുതിയ ഹരിത ഹാര്‍ഡ് Caviar Green, 20% കുറച്ച് ഊര്‍ജ്ജമേ ഉപയോഗിക്കൂ. performance ല്‍ 10% വളര്‍ച്ചയും ഉണ്ട്. അവരുടെ IntelliPower സാങ്കേതിക വിദ്യ തിരിയല്‍ വേഗത , transfer rate, caching algorithms തുടങ്ങിയവ ക്രമീകരിക്കുകയും ദക്ഷത കൂട്ടുന്നു. NoTouch ramp സാങ്കേതിക വിദ്യ recording head ഒരിക്കലും ഡിസ്കില്‍ മുട്ടാതെ നോക്കുന്നു. അതുകൊണ്ട് ഉറക്കത്തില്‍ നിന്ന് തിരിഞ്ഞ് തുടങ്ങത് വേഗത്തിലാക്കാന്‍ കഴിയുന്നു. അതോടൊപ്പം ഊര്‍ജ്ജ ഉപഭോഗം കുറക്കുകയും ചെയ്യുന്നു. - from goodcleantech … Continue reading WD ന്റെ രണ്ടാം തലമുറ ഹരിത ഹാര്‍ഡ് ഡിസ്ക്

വൈദ്യുത മോട്ടോറുകള്‍ക്ക് നാനോട്യൂബ് ഘടകം

കാര്‍ബണ്‍ നാനോട്യൂബകള്‍ ഉപയോഗിച്ചാല്‍ വൈദ്യുത മോട്ടോറുകളുടെ ദക്ഷത വളരെ കൂടുമെന്ന് ഫിന്‍ലാന്റിലെ Oulu in Oulu സര്‍വ്വകലാശാല ഗവേഷകര്‍ പറയുന്നു. Advanced Materials എന്ന ജേണലിലാണ് അവരുടെ റിപ്പോര്‍ട്ട് വന്നത്. കാര്‍ബണ്‍-ചെമ്പ് ബ്രഷുകളേകാള്‍ 10 ഇരട്ടി പ്രതിരോധം കുറവാണ് കാര്‍ബണ്‍ നാനോട്യൂബ് ബ്രഷുകള്‍ക്ക്. കറങ്ങുന്ന വൈദ്യുത സ്വിച്ചുകള്‍ക്ക് അവശ്യം വേണ്ട ഒരു ഘടമാണ് Brush contacts. നാനോട്യൂബകളുടെ വൈദ്യുത, മെക്കാനിക്കല്‍ സ്വഭാവങ്ങള്‍ മൂലമാണിത്. പഠനത്തിന് ഉപയോഗിച്ച നാനോട്യൂബകള്‍ ശുദ്ധ കാര്‍ബണ്‍ കൊണ്ട് നിര്‍മ്മിച്ച 30 നാനോ മീറ്റര്‍ … Continue reading വൈദ്യുത മോട്ടോറുകള്‍ക്ക് നാനോട്യൂബ് ഘടകം

വേഗം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം ബാറ്ററി

Massachusetts Institute of Technology ലെ Byoungwoo Kang യും Gerbrand Ceder യും സെക്കന്റുകള്‍ കൊണ്ട് ലിഥിയം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള വഴി കണ്ടെത്തിയിരിക്കുന്നു. ലിഥിയം അയോണ്‍ storage electrode ല്‍ നിന്ന് electrolyte ലൂടെ ഒഴുകി എതിര്‍ cathode ല്‍ എത്തി രാസബന്ധനത്തിലേര്‍പ്പെടുമ്പോളാണ് വൈദ്യുത കറന്റ് ഉണ്ടാകുന്നത്. റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇതിന്റെ വിപരീതം സംഭവിക്കും. ലിഥിയം അയോണിനെ cathode ല്‍ നിന്ന് അടര്‍ത്തി മാറ്റി anode ല്‍ സംഭരിക്കും. ചാര്‍ജ്ജിങ്ങിന്റെ വേഗത അയോണുകളുടെ … Continue reading വേഗം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ലിഥിയം ബാറ്ററി

ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല

/boot/grub/menu.lst എഡിറ്റ് ചെയ്യുക. കേണല്‍ ലൈനില്‍ i8042.reset എന്നുകൂടി കൂട്ടിച്ചേര്‍ക്കുക ഉദാ: kernel /boot/vmlinuz-2.6.22-14-generic root=UUID=2946bc29-bb7c-466c-823e-86394c27eed3 ro quiet splash i8042.reset സേവ് ചെയ്ത ശേഷം റീബൂട്ട് ചെയ്യുക.

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അവ ഡെബിയന്‍, ഉബണ്ടു, കുബണ്ടു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡുകളും ചുവടെ കൊടുക്കുന്നു. Install ചെയ്തതിന് ശേഷം /var/cache/apt/archives എന്ന ഫോള്‍ഡറില്‍ ഉള്ള deb ഫയലുകള്‍ വേറൊരു ഫോള്‍ഡറിലേക്ക് മാറ്റുക. അത് ഇന്റര്‍നെറ്റ് ഇല്ലാതെ മറ്റ് കമ്പ്യൂട്ടറുകളില്‍ ഈ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപകരിക്കും. ഈ രീതി ശരിയാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്. Fedora ല്‍ ഇത് /var/cache/yum ഫോള്‍ഡറിലാണ്. Application Program Command Description Usage Development C++ compiler … Continue reading ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍

ഡെല്ലിന് LED ഡിസ്‌പ്ലേ

പുതിയ ലാപ്ടോപ്പിന് LED ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ വികസിപ്പിക്കാന്‍ ഡെല്‍ തീരുമാനിച്ചു. ഏറ്റവും നല്ല ഹരിത സാങ്കേതികവിദ്യയാണിത്. LED കള്‍ മെര്‍ക്കുറിയുടെ അംശമില്ലാത്തതാണ്. കൂടാതെ അത് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതുമാണ്. cold cathode fluorescent lamp (CCFL) സങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവ് ഊര്‍ജ്ജവും മതി ഇതിന് പ്രവര്‍ത്തിക്കാന്‍. ഡെല്ലിന്റെ 15 ഇഞ്ച് LED ഡിസ്‌പ്ലേ 43 % കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കിന്നുള്ളു. 2010 - 2011 കാലത്ത് അമേരിക്കയില്‍ ഇതുമൂലം 22 കോടിയൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്ന് … Continue reading ഡെല്ലിന് LED ഡിസ്‌പ്ലേ

ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്

ഐന്‍സ്റ്റീന്റെ ആദ്യകാല കണ്ടുപിടുത്തത്തിലടസ്ഥാനമായ വൈദ്യുതി വേണ്ടാത്ത ഒരു ശീതീകരണി (refrigerator) Oxford University ലെ ഗവേഷകര്‍ പുനര്‍ നിര്‍മ്മിക്കുന്നു. ഹരിത സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ എഞ്ജിനീയറാണ് Oxford University ലെ Malcolm McCulloch വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ വികസനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഹംഗറിയിലെ ഭൗതിക ശാസ്ത്രജ്ഞനായ Leo Szilard ഉം ഐന്‍സ്റ്റീനും ചേര്‍ന്ന് 1930 ല്‍ പേറ്റന്റ് ചെയ്ത ഫ്രിഡ്ജിന്റെ ഒരു prototype Malcolm McCulloch ഉം സംഘവും നിര്‍മ്മിച്ചു. അതിന് ചലിക്കുന്ന ഭാഗങ്ങളില്ല. … Continue reading ഐന്‍സ്റ്റീന്റെ ഫ്രിഡ്ജ്

നഷ്ടമാകുന്ന ചൂട്

താപനിലാ വ്യത്യാസത്തെ നേരിട്ട് വൈദ്യുത വോള്‍ട്ടേജ് ആയി മാറ്റുന്ന (അതു പോലെ തിരിച്ചും) ഉപകരണങ്ങളേയോ വസ്തുക്കളേയൊ ആണ് Thermoelectric (TE) എന്ന് വിളിക്കുന്നത്. ചിലവസ്തുക്കളെ ചൂടാക്കിയാല്‍ വൈദ്യുത വോള്‍ട്ടേജ് ഉണ്ടാക്കുന്നു എന്നതാണ് ഇതിന്റെ തത്വം. അവയില്‍ വോള്‍ട്ടേജ് ഉണ്ടാക്കിയാല്‍ ഒരു വശം ചൂടാകുകയും മറുവശം തണുക്കുകയും ചെയ്യും. പ്രധാനമായും അര്‍ത്ഥചാലകങ്ങളിലും മറ്റു പല വസ്തുക്കളിലും ഈ സ്വഭാവം കാണാം. വൈദ്യുതോര്‍ജ്ജ ഉത്പാദന രംഗത്ത് ധാരാളം ഊര്‍ജ്ജം താപമായി നഷ്ടപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഇപ്രകാരം നഷ്ടപ്പെടുന്ന ഊര്‍ജ്ജം ജപ്പാന്‍ മൊത്തത്തില്‍ … Continue reading നഷ്ടമാകുന്ന ചൂട്

അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍

ഒരു ആറ്റത്തിന്റെ കനമുള്ള പദാര്‍ത്ഥത്തെയാണ് ഗ്രാഫൈന്‍ (graphene) എന്ന് വിളിക്കുന്നത്. കാര്‍ബണ്‍ അടിസ്ഥാനമായ ഈ വസ്തു ഉപയോഗിച്ച് അള്‍ട്രാ കപ്പാസിറ്ററുകളില്‍ വൈദ്യുതി ശേഖരിച്ച് വെക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഓസ്റ്റിനിലെ The University of Texas ലെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും കണ്ടെത്തി. കാറ്റാടിയില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള ഊര്‍ജ്ജം വന്‍തോതില്‍ സൂക്ഷിക്കാന്‍ ഇവക്ക് കഴിയുമെന്ന് കരുതുന്നു. വൈദ്യുതോര്‍ജ്ജം ശേഖരിച്ച് വെക്കാന്‍ ഇപ്പോള്‍ രണ്ട് വഴികളാണ്. ഒന്ന്, പുനര്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികളും രണ്ട്, അള്‍ട്രാ … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫൈന്‍

അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍

അള്‍ട്രാ കപ്പാസിറ്ററുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ചൈനയിലെ Research Institute of Chemical Defense കണ്ടെത്തി. വിപരീത ചാര്‍ജ്ജുള്ള രണ്ട് ഇലക്ട്രോഡുകള്‍ ഒരു ഇന്‍സുലേറ്റര്‍ ഉപയോഗിച്ച് വേര്‍തിരിച്ച് വെക്കുന്ന ഉപകരണമാണ് കപ്പാസിറ്ററുകള്‍. ഇപ്പോഴുള്ള activated-carbon ഉപയോഗിക്കുന്ന അള്‍ട്രാ കപ്പാസിറ്ററുകളേക്കാള്‍ ഇരട്ടി ശക്തിയുള്ള അള്‍ട്രാ കപ്പാസിറ്ററുകള്‍ ഗവേഷകര്‍ നിര്‍മ്മിച്ചു. പൂവിന്റെ ആകൃതിയിലുള്ള manganese oxide നാനോപദാര്‍ത്ഥം പൂശിയ ലംബമായി വളര്‍ത്തിയെടുത്ത കാര്‍ബണ്‍ നാനോ ട്യൂബുകളാണ് (carbon nanotubes) ഇവ. activated-carbon ഇലക്ട്രോഡുകളുകളേക്കാള്‍ 5 ഇരട്ടി ശക്തി … Continue reading അള്‍ട്രാ കപ്പാസിറ്ററുകള്‍ക്കായി ചെറുപുഷ്പങ്ങള്‍