ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നത്

https://www.youtube.com/watch?v=_AdgeVlgEu4 Robert Reich

സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്

വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു

Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളു‌‌ടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. … Continue reading വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു

‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു

വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം 'ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം' എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 - ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു. ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ … Continue reading ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു

ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉപകരണങ്ങളുടെ ചെവിയിലെ സ്പീക്കര്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടക്ക് ക്ഷുദ്രശക്തികള്‍ ഒരു പ്രത്യേക പാര്‍ശ്വ ചാനല്‍ ഉപയോഗിച്ച് ലക്ഷ്യം വെക്കുന്ന ഉപയോക്താക്കളുടെ സംസാരം ചോര്‍ത്തുന്നു. EarSpy എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കണ്ടെത്തിയത് Texas A&M University, Temple University, New Jersey Institute of Technology, Rutgers University, University of Dayton എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്. ഫോണിന്റെ ചെവിയുടെ ഭാഗത്തെ സ്പീക്കറിനെയാണ് EarSpy ഉപയോഗിക്കുന്നത്. സ്പീക്കര്‍ ചെവിയുടെ അടുത്ത് പിടിച്ച് ആളുകള്‍ … Continue reading ചെവി സ്പീക്കറിന്റെ വിറയല്‍ പിടിച്ചെടുക്കുന്ന Accelerometer ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നു

ടോര്‍ ബ്രൌസര്‍ 12.0 പ്രസിദ്ധീകരിച്ചു

Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്. — സ്രോതസ്സ് torproject.org | Dec 7, 2022