"ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് സര്‍ക്കാറിന്റെ നേട്ടമെന്ന് നരേന്ദ്രമോദി. ബാങ്കുകളിലേക്ക് പാവപ്പെട്ടവരെ കൊണ്ടുവന്നതാണ് ഏഴുമാസത്തിനകം സര്‍ക്കാര്‍ വരുത്തിയ പ്രധാന മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയും പാവങ്ങളെ ആട്ടിയകറ്റുകയും ചെയ്യുകയായിരുന്നു ബാങ്കുകള്‍. ബി.ജെ.പി. അധികാരത്തില്‍വന്നശേഷം 11 കോടി പേര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി." അമേരിക്കയിലെ ബാങ്കുകള്‍ പാവങ്ങള്‍ക്ക് തുറന്നുകൊടുത്തത് കറുത്തവര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ അടുത്തകാലം വരെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരുന്നുല്ല. (സ്ത്രീകള്‍ക്ക് എന്തിനും സ്വാതന്ത്ര്യമുള്ള രാജ്യമായിട്ടും ബാങ്കിങ് സേവനങ്ങള്‍ക്ക് സ്വാതന്ത്ര്യം പറഞ്ഞാല്‍ ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്ക് അത്ഭുതം … Continue reading ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു
ടാഗ്: അഭിപ്രായം
ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
'വിപ്ലവകാരികള്‍' വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല. ഈ പ്രവര്‍ത്തി തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും അതിനൊരു സാമൂഹ്യ വശം കൂടിയുണ്ട്. അത് കാഴ്ചക്കാരന്റെ പക്ഷമാണ്. അതാണല്ലോ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതും. നിങ്ങളുടെ ചുംബനം കാണുന്നവര്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കണം … Continue reading ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?
ചുംബന സമരത്തിന്റെ രാഷ്ട്രീയം
എന്താണ് രാഷ്ട്രീയ സമരം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ സമൂഹത്തെക്കുറിച്ച് അങ്ങനെയൊരു ചോദ്യമില്ല. ഇപ്പോഴുള്ളതെല്ലാം നാം അതുപോലെ സ്വീകരിക്കുന്നു. സത്യത്തില്‍ കുടുംബം, സമൂഹവും, രാഷ്ട്രം തുടങ്ങിയവയെല്ലാം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. പ്രകൃതിദത്തമായതല്ല. അതുകൊണ്ട് അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും … Continue reading ചുംബന സമരത്തിന്റെ രാഷ്ട്രീയം
വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം
വിവര സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ വിപ്ലവം എന്നൊക്കെയാണ് ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍. ഇന്റര്‍നെറ്റ് കമ്പനികള്‍ ഓരോ ഉത്പന്നങ്ങളും ഇറക്കുമ്പോള്‍ കണ്ടോ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ ആര്‍ത്തുവിളിക്കും. പത്രങ്ങളും ടെലിവിഷനുകളും ഈ പുതിയ ഉത്പന്നത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് വാചാലരാവും. exceptionalism ത്തിന്റേയും പ്രചാരവേലയുടേയും ഈ കാലത്ത് എന്തും പ്രത്യേകമായ ഒന്നാണ്. കച്ചവടക്കാര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അതിനെ മഹത്വവത്കരിക്കും.. വിവര സാങ്കേതികവിദ്യ, വിപ്ലവം എന്നൊക്കെപ്പറയുന്നത് അതിനാണ്. അത് വഴി അവര്‍ക്ക് കൂടുതല്‍ … Continue reading വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം
ഈ… സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത്?
കുറച്ച് ദിവസം മുമ്പ് കേരളത്തിലെ ഒരു പ്രമുഖ ചാനലില്‍ സരിതയുടെ ചാരിത്ര്യ പ്രസംഗം വന്നിരുന്നു. സ്വാഭാവികമായ മാധ്യമ ശ്രദ്ധ പോലെ ഈ ചര്‍ച്ചയും കൂടുതലും അവളുടെ ശരീരത്തെ ചൊല്ലിയായിരുന്നു. അന്തര്‍ ദേശീയ വനിതാ ദിനത്തില്‍ അവള്‍ ഒരു വിശുദ്ധയുദ്ധം ചെയ്യാന്‍ തുടങ്ങുന്ന ഭാവത്തില്‍ ഇനി ഒരു സ്ത്രീക്കും ഇതുപോലൊരവസ്ഥയുണ്ടാകരുത് എന്ന വാചാടോപത്തോടെ ചര്‍ച്ച അവസാനിപ്പിച്ചു. എന്നാല്‍ തുടക്കം മുതലേ എന്റെ ചോദ്യം ഈ സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത് എന്നതാണ്? എന്തെല്ലാം ലാഭകരമായ വ്യവസായ സംരംഭങ്ങള്‍ … Continue reading ഈ… സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത്?
ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്
കമ്പ്യൂട്ടര്‍ എന്ന ഉപകരണം വളരെ വലിയ വിപ്ലവമാണ് മനുഷ്യ സമൂഹത്തില്‍ സൃഷ്ടിച്ചത്. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടുള്ള ഉപകരണങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അതിനുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് വെക്കുക, വീണ്ടും അവ ലഭ്യമാക്കുക, അനായാസേനയും ചിലവ് ഇല്ലാതെയും എഴുതുകയും വായിക്കുകയും വരക്കുകയും പ്രസിദ്ധീകരിക്കുകയും തുടങ്ങി എല്ലാ രംഗങ്ങളിലും കമ്പ്യൂട്ടറും അതിനെ പരസ്പരം ബന്ധിപ്പിക്കുന്ന വിനിമയ ശൃംഖലയും ഇന്ന് ഒഴുവാക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റി. ഇതിന്റെ ബഹുമുഖ പ്രതിഭ കാരണം ജനം ഈ ഉപദകരണത്തെ എല്ലാറ്റിനുമുള്ള പരിഹാരമായി കാണാനും തുടങ്ങി. … Continue reading ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്
എന്താണ് പെന്‍ഷന്‍?
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തൊഴില്‍ ദാദാവില്‍ നിന്ന് സ്വീകരിക്കുന്ന ഒരു ഔദാര്യമാണ് പെന്‍ഷന്‍. ഇതാണ് പൊതുവില്‍ പ്രചാരമുള്ള പെന്‍ഷന്റെ നിര്‍വ്വചനം. തൊഴില്‍ ദാദാവിന്റെ പക്ഷം പിടിച്ചുള്ള ഈ ആശയം തീര്‍ച്ചയായും മൂലധന ശക്തികളുടെ സൃഷ്ടിയാണ്. അതല്ല ശരി. സത്യത്തില്‍ ഒരു ജീവിത കാലത്തെ അദ്ധ്വാനത്തിന് വൈകി നല്‍കുന്ന ശമ്പളമാണ് പെന്‍ഷന്‍. അത് ഔദാര്യമല്ല. സൌജന്യമല്ല, പരോപകാരവുമല്ല. ജീവിതത്തിന്റെ നല്ലകാലത്ത് മിച്ചമൂല്യം സൃഷ്ടിക്കാന്‍ അദ്ധ്വാന ശക്തിയെ വില്‍ക്കുന്നവര്‍ക്ക് കിട്ടേണ്ട അവകാശമാണത്. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും ഇപ്പോള്‍ … Continue reading എന്താണ് പെന്‍ഷന്‍?
ഏതാണ് ശരിക്കും അരാജകത്വം
അര്‍ജന്റീനയില്‍ പൂട്ടിയ കമ്പനി തൊഴിലാളികളേറ്റെടുത്ത് അവര്‍ മാനേജര്‍മാരും സിഇഓയും ഒന്നുമില്ലെ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് The Take. ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്തിന് മുതലാളിത്തത്തിന്റെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ പോലും അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ നമുക്ക് മാനേജര്‍മാരും സിഇഓയും ഒക്കെ ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാനാവില്ല. അരാജകത്വം എന്നാണ് അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. അത് ശരിയാണോ? നമുക്കൊന്ന് … Continue reading ഏതാണ് ശരിക്കും അരാജകത്വം
സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ
സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ? സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ. … Continue reading സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ
കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?
ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?