http://rajeevcoup.blogspot.com/2009/05/blog-post_22.html copy/paste disabled? നല്ല വിശകലനം. എന്നാല്‍ നമ്മള്‍ പ്രാര്‍ഥിക്കുക അല്ല വേണ്ടത്. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മഹാത്മാ ഗാന്ധി കാട്ടിയ വഴിയുണ്ട്. നിസ്സഹകരണം. എന്തിന് നമ്മള്‍ വിദേശ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുന്നു. ഉപഭോഗ സംസ്കാരത്തിന്റെ അടിമ അകാതിരിക്കുക. ചിലവ് കഴിവതും കുറക്കുക. പ്രാദേശികവും സ്വദേശിയും ആയ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുക.
ടാഗ്: അഭിപ്രായം
പുകവലി
വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. അതുകൊണ്ട് പുകയില കമ്പനിക്കാര്‍ ദരിദ്ര രാജ്യങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത് . നമുക്ക് തന്നെ 100 കോടി ആള്‍ക്കാരുണ്ട്. സിനിമയും മറ്റ് മാദ്ധ്യമങ്ങളും ഉപയോഗിച്ച് അവര്‍ വലിയ പ്രചരണം തന്നെയാണ് നടത്തുന്നത്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. വന്‍ നഗരങളില്‍ ഇപ്പോള്‍ അതൊരു ട്രന്റാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് "മോഡേണ്‍ " ആകാന്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ പോരാ. വിദേശനിര്‍മ്മിത സിഗറ്റും വേണം. (പത്ത് മുപ്പത് കൊല്ലങ്ങള്‍ക്ക് … Continue reading പുകവലി
എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?
ഭൂമിയില്‍ എണ്ണ നിക്ഷേപമുള്ള സ്ഥലങ്ങള്‍ വളരെ കുറവാണ്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ രാജ്യങ്ങള്‍, വെനെസുല, റഷ്യ അങ്ങനെ ചില രാജ്യങ്ങളിലാണ് പ്രധാനമായും എണ്ണ നിക്ഷേപം ഉള്ളത്. കൂടാതെ ആര്‍ക്ടിക് പ്രദേശങ്ങളിലും എണ്ണയുടെ വലിയ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളൊഴിച്ച് വേറെ ആര്‍ക്കും വന്‍തോതിലുള്ള എണ്ണ നിക്ഷേപമില്ല. അവര്‍ക്ക് എണ്ണ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങാനേ നിവര്‍ത്തിയുള്ളു. എണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. മറ്റ് കറന്‍സിഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താന്‍ ശ്രമിച്ച ഒരു വിദ്വാന്‍ തന്റെ അടിവസ്ത്രം കഴുകുന്ന … Continue reading എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?
സ്വതന്ത്രമാകുന്ന വിനോദം
കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല. എന്നാല്‍ ഇതാ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്. ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല. … Continue reading സ്വതന്ത്രമാകുന്ന വിനോദം
സിനിമയും മൃഗീയതയും
സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്. 2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. 2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. … Continue reading സിനിമയും മൃഗീയതയും
ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന
http://malayalamvaayana.blogspot.com/2008/11/blog-post_04.html ശരിയാണ് ഭാസ്കര്‍ജി. ആര്‍ക്കെങ്കിലും അവശ കലാകാരന്‍മാരെ സഹായിക്കണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഭലത്തിന്റെ 1% അതിന് വേണ്ടി മാറ്റി വെച്ചാല്‍ പോരെ. അതിന് വേണ്ടി ലൈംഗിതയും അക്രമവും കൊണ്ട് നിറച്ച സാമൂഹ്യവിരുദ്ധമായ ഒരു സിനിമ കൂടെ നിര്‍മ്മിച്ച് വേണോ? എവിടെ ആയാലും ജീവകാരുണ്യമെന്ന് പറയുന്നത് ഒരു കച്ചവട തന്ത്രമാണ്. കഴിവതും സിനിമ കാണാതിരിക്കുക. അത്യാവശ്യമെങ്കില്‍ ടിവിയിലോ കോപ്പി ചെയ്ത സിഡിയില്‍ നിന്നോ അത് കാണുക. പണം കൊടുത്ത് സിനിമക്കാരെ സമൂഹത്തിന്റെ നല്ല ഗുണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കരുത്. വിനോദം … Continue reading ഒരു ചീത്ത കീഴ്വഴക്കത്തിന്റെ തുടക്കം @ വായന
മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍
http://muthapan.blogspot.com/2008/10/blog-post_08.html "ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ? ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ? എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ … Continue reading മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍
ആരാണ് ദൈവം?
വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. ആ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ചിലപ്പോള്‍ മരണത്തിനു മുമ്പ് ഉള്ള നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും(1). … Continue reading ആരാണ് ദൈവം?
ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
നല്ല സ്വാമിയും കള്ള സ്വാമിയും തമ്മില്‍ വ്യത്ത്യാസമുണ്ടോ?
ഇല്ല രണ്ടും ഒന്നുതന്നെ. (സ്വാമി എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക മതത്തേക്കുറിച്ചല്ല. എല്ലാ മതങ്ങള്‍ക്കും ബാധകമാണ്.) ദൈവവുമായി ബന്ധപ്പെട്ടതെല്ലാം കള്ളത്തരമാണ്. കള്ളത്തരമെന്നു പറയുമ്പോള്‍ ശ്രദ്ധിക്കണം. ഇവിടെ രണ്ട് തരത്തിലുള്ള കള്ളത്തരമുണ്ട്. ഒന്ന് അവിഹിതമായി പണം സമ്പാദിക്കുകയും അതുമായി ബന്ധപ്പെട്ട കൊലപാതകമുള്‍പ്പടെയുള്ള കുറ്റകൃത്ത്യങ്ങളില്‍ ഏര്‍പ്പെടുക, സ്റ്റേറ്റിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക, അധികാരികളെ സ്വാധീനിച്ച് ഇതൊക്കെ മറക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു മാഫിയ പോലുള്ള പ്രവര്‍ത്തനം. ഈ കള്ളത്തരം പ്രകടമാണ്. ഇത് മനസിലാക്കാന്‍ പ്രത്യേകിച്ചിരു വിശകലനവും വേണ്ടാ. പിന്നെ … Continue reading നല്ല സ്വാമിയും കള്ള സ്വാമിയും തമ്മില്‍ വ്യത്ത്യാസമുണ്ടോ?