അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ഡ്രോണ്‍ താവളത്തില്‍ പ്രതിഷേധ സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു

നെവാഡയില്‍ Creech Air Force Base ന്റെ രണ്ട് കവാടങ്ങള്‍ ഉപരോധിച്ചുകൊണ്ട് സമരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന മാരകമായ ഡ്രോണ്‍ ആക്രമണത്തിന്റെ ആസ്ഥാനം ഈ സൈനിക താവളമാണ്. അറസ്റ്റ് ചെയ്യപ്പെട്ട 8 പേരില്‍ 6 പേരും വിരമിച്ച സൈനികരാണ്. ഈ സൈനിക താവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചയായി നടത്താന്‍ പോകുന്ന സമരത്തിന്റെ ആദ്യ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്ന ഉപരോധം. — സ്രോതസ്സ് democracynow.org

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

2015 അമേരിക്കയിലെ സൌരോര്‍ജ്ജത്തെ സംബന്ധിച്ചടത്തോളം നല്ല വര്‍ഷമായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പര്‍ട്ട് പുറത്തുവന്നു. നാലാം പാദത്തിലേക്ക് നല്ല പ്രവചനങ്ങളാണുള്ളത്. 1,361 മെഗാവാട്ടിന്റെ സോളാര്‍ പാനലുകളാണ് അമേരിക്ക മൂന്നാം പാദത്തില്‍ സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association യുടെ U.S. Solar Market Insight Report ഉം പറയുന്നതനുസരിച്ച് Q3 2015 എന്നത് അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം ഒരു ഗിഗാവാട്ടിലധികം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച 8 ആമത്തെ പാദമാണ്. അമേരിക്കയിലെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, … Continue reading അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

https://wikileaks.org/clinton-emails/ Secretary of State ആയിരിക്കുമ്പോള്‍ ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി സ്ഥാപിച്ച ഇമെയില്‍ സെര്‍വ്വറില്‍ നിന്ന് അയച്ച 30,322 ഇമെയിന്റെ searchable ആയ സംഭരണി മാര്‍ച്ച് 16, 2016 ന് വിക്കീലീക്സ് പരസ്യമായി പ്രസിദ്ധപ്പെടുത്തി. 30 June 2010 മുതല്‍ 12 August 2014 വരെ ഹിലറി ക്ലിന്റണ്‍ അയച്ച 50,547 പേജ് ഡോക്കുമെന്റുകളാണ് അതിലുള്ളത്. Freedom of Information Act പ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് US State Department ലഭ്യമാക്കിയവയാണ് ആ ആയിരക്കണക്കിന് PDFs. അവസാനത്തെ PDF … Continue reading ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം

Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു

ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു

അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു

microbeads എന്ന് അറിയപ്പെടുന്ന ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിക്കാനുള്ള നിയമം US House of Representatives പാസാക്കി. cosmetics ല്‍ ഉപയോഗിക്കുന്ന ഈ synthetic microplastics ന്റെ ഉപയോഗത്തെ തടയുന്ന ഈ നിയമം 2018 ഓടെ പ്രാബല്യത്തില്‍ വരും. microbeads നെക്കുറിച്ചുള്ള മുന്നറീപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വളരെ മുമ്പ് മുതല്‍ നല്‍കിക്കൊണ്ടിരുന്നതാണ്. ജലശുദ്ധീകരണ നിലയങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും ചെറുതാണ് ഇവ. ഒരു face wash ട്യൂബില്‍ 3 ലക്ഷം microbeads ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കക്കാര്‍ പ്രതിവര്‍ഷം 300 … Continue reading അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു