സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

ആഹാര ഉല്‍പ്പന്നങ്ങളില്‍ ജനിതകമാറ്റം വരുത്തിയ ജീവികളെക്കുറിച്ച് ലേബലില്‍ എഴുതുന്നത് കമ്പനികള്‍ സ്വമേധയാ ചെയ്താല്‍ മതി എന്ന് അനുവദിക്കുന്ന വിവാദപരമായ നിയമം അമേരിക്കന്‍ സെനറ്റ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പാസാകാന്‍ 60 വോട്ട് വേണമായിരുന്നു. എന്നാല്‍ 44 വോട്ടേ അതിന് കിട്ടിയുള്ളു. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ അതിനെ Deny Americans the Right to Know (DARK) Act എന്നാണ് വിളിച്ചത്. ഉപഭോക്താക്കേക്കാള്‍ കൂടുതല്‍ പരിഗണന GMO ലേബലിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ആ നിയമം നല്‍കുന്നു എന്ന് അവര്‍ … Continue reading സെനറ്റ് GMO ലേബല്‍ വിരുദ്ധ നിയമം തള്ളിക്കളഞ്ഞു

പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും സാന്റേഴ്സിനെ പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നു

കഴിഞ്ഞ ആഴ്ചത്തെ 5 പരാജയങ്ങള്‍ക്ക് ശേഷം, വെര്‍മൊണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് പാര്‍ട്ടി നേതാക്കളുടെ വലിയ സമ്മര്‍ദ്ദമാണ് സഹിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടികളെ മാധ്യമങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയും ഡമോക്രാറ്റുകളുടെ നാമനിര്‍ദ്ദേശം മുമ്പത്തെ Secretary of State ഹിലറി ക്ലിന്റണിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍യെ പിന്‍തുണക്കാന്‍ Democratic Partyക്ക് സംഭാവന കൊടുക്കുന്നവരുടെ ഒരു സ്വകാര്യ യോഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. അതായത് ക്ലിന്റണിനെ. — സ്രോതസ്സ് wsws.org

മുമിയയെ ചികില്‍സിക്കുക

മുമിയക്ക് (മുമിയ അബു ജമാൽ) ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്. PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി. Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന … Continue reading മുമിയയെ ചികില്‍സിക്കുക

മാധ്യമങ്ങള്‍ നിശബ്ദരായ സമയം

[As Senator Bernie Sanders began his address on Tuesday night, Fox News, CNN and MSNBC all declined to cut away, instead just continuing with their pundits’ commentary and graphics promising they would soon go to Donald Trump’s speech.]

പോര്‍ട്ട്‌ലാന്റ് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നു

ഒറിഗണിലെ നഗരമായ പോര്‍ട്ട്‌ലാന്റിന്റെ നഗര സഭ കഴിഞ്ഞ ദിവസം ഒന്നായി നഗരതത്തിന്റെ Attorney ആയ Tracy Reeve ന് മൊണ്‍സാന്റോയ്ക്കെതിരെ കേസ് കൊടുക്കാന്‍ അധികാരം കൊടുത്തു. നഗരത്തിലെ ജലത്തില്‍ PCB മലിനീകരണം നടത്തിയതിനാണ് കേസ്. 1935 മുതല്‍ 1979 നിരോധിക്കുന്നത് വരെ നഗരത്തിലെ ഏക PCBs (polychlorinated biphenyls) ഉത്പാദകര്‍ മൊണ്‍സാന്റോ ആയിരുന്നു. — സ്രോതസ്സ് commondreams.org

ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍

പ്രസിഡന്റ് ഒബാമ അടുത്തയാഴ്ച അര്‍ജന്റീന സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച്, അര്‍ജന്റീനയിലെ ഏകാധിപത്യ സൈനിക ഭരണത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ declassify ചെയ്യാന്‍ അമേരിക്കയോട് അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. ബ്യൂണസ് അയേഴ്സിലെ അമേരിക്കന്‍ എംബസിയില്‍ Grandmothers of the Plaza de Mayo ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിനായി പരാതി കൊടുത്തിരിക്കുകയാണ്. കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. 40 വര്‍ഷം മുമ്പ് തുടങ്ങിയ dirty war ല്‍ അമേരിക്കയുടെ പങ്കിന് നഷ്ടപരിഹാരം കണ്ടെത്താനും ഈ രേഖകള്‍ … Continue reading ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍

മദ്ധ്യപൂര്‍വ്വേഷ്യയിലെ ജനാധിപത്യം എങ്ങനെയില്ലാതെയായി

വെര്‍ജീനിയയിലെ കുടിവെള്ള സമരത്തില്‍ 17 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

വെര്‍ജീനിയയിലെ റിച്മണ്ടില്‍ ശുദ്ധജലത്തിനായി സമരം ചെയ്ത 17 കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. Virginia Student Environmental Coalition (VSEC) എന്ന സംഘടനയുടെ അംഗങ്ങളാണ് ഈ വിദ്യാര്‍ത്ഥികള്‍. Dominion Resources ന് കല്‍ക്കരി ചാരം കലര്‍‍ന്ന മലിന ജലം നദിയിലൊഴുക്കാനുള്ള അനുമതി Virginia Department of Environmental Quality (DEQ) റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. കല്‍ക്കരി ചാരത്തില്‍ അഴ്സനിക് പോലുള്ള ഘന ലോഹങ്ങള്‍ ഉള്‍പ്പെട്ട വിഷവസ്തുക്കളടങ്ങിയിരിക്കുന്നു. — സ്രോതസ്സ് thinkprogress.org പരിസ്ഥിതിക്കായുള്ള സമരങ്ങള്‍ ഇന്‍ഡ്യയില്‍ മാത്രമല്ല നടക്കുന്നത്. … Continue reading വെര്‍ജീനിയയിലെ കുടിവെള്ള സമരത്തില്‍ 17 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു