അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്‍മാര്‍ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു. “പോലീസുകാര്‍ കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില്‍ പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള്‍ ചെറുപ്പക്കാരായ ആളുകള്‍ അത്യധികം സൂക്ഷിക്കണം. അവരോട് എതിര്‍പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി. പോലീസിന്റെ കൈകളാല്‍ … Continue reading അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസുകാര്‍ എറിക് ഗാര്‍ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്‍ണറെ കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ഏക വ്യക്തിയായി റാംസി ഓര്‍ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്‍ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്‍ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള്‍ … Continue reading എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു

വെര്‍മോണ്ടില്‍ അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഇനിമുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് കൊക്കൊ കോള പ്രഖ്യാപിച്ചു. ഈ നിയമത്തെ തടയാന്‍ ധാരാളം കമ്പനികള്‍ പരിശ്രമിച്ചെങ്കിലും ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. — സ്രോതസ്സ് democracynow.org