Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം

ഫോണ്‍ ഓണാക്കുന്ന എല്ലാവരും തന്റെ സ്ഥാനം പോലീസുമായി “സ്വന്തമിഷ്ടപ്രകാരം” പങ്കുവെക്കുകയാണെന്ന Maryland സര്‍ക്കാരിന്റെ വാദം മേരിലാന്റ് പ്രത്യേക അപ്പീല്‍ കോടതി തള്ളിക്കളഞ്ഞു. ബാള്‍ട്ടിമൂര്‍ പോലീസ് അവരുടെ Stingrays ഉപയോഗത്തെക്കുറിച്ച് കോടതിയില്‍ നിന്ന് മറച്ച് വെക്കുന്നതിനെക്കുറിച്ച് 73 താളുകളുള്ള അഭിപ്രായത്തില്‍ കോടതി രൂക്ഷമായി rebuked. നിയമപാലകരുടെ നേരിട്ടുള്ള സജീവമായ interference വഴി തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തല്‍സമയ പിന്‍തുടരലിന് ഉപയോഗിക്കുന്നില്ലെന്ന വസ്തുനിഷ്ടവും യുക്തിപരവുമായ പ്രതീക്ഷ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ട്,” എന്ന് ജഡ്ജിമാരുടെ സംഘം പ്രസ്താവിക്കുന്നു. — സ്രോതസ്സ് theintercept.com … Continue reading Stingray ഉപയോഗിക്കുന്നതിന് മുമ്പ് പോലീസ് കാരണം കാണിക്കുകയും വാറന്റ് എടുക്കുകയും വേണം

മാര്‍ച്ച് 24 ന് തന്നെ ഒബാമയുടെ അര്‍ജന്റീന സന്ദര്‍ശനം

പ്രസിഡന്റ് ഒബാമ മാര്‍ച്ച് 24 ന് അര്‍ജന്റീന സന്ദര്‍ശിക്കുന്നത് മാറ്റിവെക്കണമെന്ന് നോബല്‍ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനായ Adolfo Pérez Esquivel ആവശ്യപ്പെട്ടു. കാരണം മാര്‍ച്ച് 24 എന്നത് അമേരിക്കയുടെ പിന്‍തുണയോടെ നടന്ന പട്ടാള അട്ടിമറിയുടെ 40ാം വാര്‍ഷികമാണ്. ആ പട്ടാള അട്ടിമറിയില്‍ അര്‍ജന്റീനയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അര്‍ജന്റീനയില്‍ നിഷ്ഠൂര ഏകാധിപത്യം സ്ഥാപിക്കപ്പെട്ടു. 2016

9/11 നിയമത്തെ ഒബാമ വീറ്റോ ചെയ്തത് കോണ്‍ഗ്രസ് റദ്ദാക്കി

ഭീകരവാദത്തെ സഹായിക്കുന്ന വിദേശ രാജ്യങ്ങള്‍ക്കെതിരെ കേസെടുക്കാനനുവദിക്കുന്ന നിയമത്തെ പ്രസിഡന്റ് ഒബാമയുടെ വീറ്റോ ചെയ്തതിനെ ഹൌസും സെനറ്റും ബുധനാഴ്ച തള്ളിക്കളഞ്ഞു‌. ഒബാമ അധികാരത്തിലെത്തി ആദ്യമായാണ് അദ്ദേഹത്തിന്റെ ഒരു വീറ്റോയെ വിജയകരമായി മറികടക്കുന്നത്. വിദേശകാര്യ നയം നടപ്പാക്കുന്നതില്‍ പ്രസിഡന്റിന്റെ ശേഷിയില്‍ കൈകടത്തുന്നു എന്ന കാരണത്താല്‍ ഒബാമ Justice Against Sponsors of Terrorism Act, (JASTA) നെതിരെ വെള്ളിയാഴ്ച വീറ്റോ പ്രയോഗിച്ചു. അദ്ദേഹത്തിന്റെ 12ാമത്തെ വീറ്റോയാണിത്. 2001 ഭീകരവാദ ആക്രമണത്തില്‍ സൌദി അറേബ്യ നടത്തിയ പങ്ക് കാരണം അവരെ നിയമത്തിന് … Continue reading 9/11 നിയമത്തെ ഒബാമ വീറ്റോ ചെയ്തത് കോണ്‍ഗ്രസ് റദ്ദാക്കി

അമേരിക്കയിലെ സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് അമ്പരപ്പിക്കുന്ന തോതില്‍ മരിക്കുകയാണ്

വികസ്വര രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കാരണം സ്ത്രീകള്‍ മരിക്കുന്നതിന്റെ തോത് 2000 - 2014 കാലത്ത് അമേരിക്കയില്‍ 27% വര്‍ദ്ധിച്ചു. അതേ കാലത്ത് 157 രാജ്യങ്ങളില്‍ maternal mortality തോത് കുറയുന്നു എന്നാണ് Obstetrics and Gynecology ല്‍ വന്ന ഒരു പഠന പറയുന്നത്. ദേശീയ തോത് പ്രശ്നമാണ്. എന്നാല്‍ രണ്ടു വര്‍ഷത്തില്‍ maternal mortality മാതൃ മരണ നിരക്ക് ഇരട്ടിയായിരിക്കുന്ന ടെക്സാസില്‍ ആണ് വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 2006 - 2010 … Continue reading അമേരിക്കയിലെ സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് അമ്പരപ്പിക്കുന്ന തോതില്‍ മരിക്കുകയാണ്

അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു

30,000 ഓളം പേര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്ത അമേരിക്കയുടെ പിന്‍തുണയുള്ള രക്തരൂക്ഷിതമായ ഏകാധിപത്യം സ്ഥാപിച്ച 1976 ലെ പട്ടാള അട്ടിമറിയുടെ 45ാം വാര്‍ഷികം രേഖപ്പെടുത്താനായി അര്‍ജന്റീനയിലെ Buenos Aires ല്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. Families of the Disappeared and Detained for Political Reasons ന്റെ പ്രസിഡന്റാണ് Lita Boitano. “മറ്റൊരു കാലത്തും ഇല്ലാത്തത് പോലെ എന്റെ കുട്ടികളെ ഇത്രയേറെ അടുത്ത് അനുഭവിച്ച വര്‍ഷമായിരുന്നു ഈ വര്‍ഷം. അപ്രത്യക്ഷമായ 30,000 ല്‍ … Continue reading അര്‍ജന്റീനയിലെ അട്ടിമറിയിലും ഏകാധിപത്യത്തിലും അമേരിക്കയുടെ പങ്ക് വ്യക്തമാക്കുന്ന പുതിയ രേഖകള്‍ പുറത്തുവന്നു

സാമന്ത പവറിന്റെ വാഹനവ്യൂഹം കൊന്ന കുട്ടിയുടെ കുടുംബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു

കാമറൂണില്‍ ഏപ്രിലില്‍ അമേരിക്കയുടെ U.N. അംബാസിഡറായ Samantha Power ന്റെ motorcade കയറിപ്പോയ 7-വയസ് പ്രായമുള്ള കുട്ടിയുടെ കുടുബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു. രണ്ട് പശുക്കള്‍, നൂറ് കിലോ ധാന്യ പൊടി, ഉള്ളി, അരി, ഉപ്പ്, പഞ്ചസാര, പിന്നെ $1,700 ഡോളര്‍ എന്നിവയാണ് നഷ്ടപരിഹാരം. അമിത വേഗതയിലെത്ത പവറിന്റെ അകമ്പടി വാഹനം കുട്ടിയെ കൊല്ലുകയായിരുന്നു. — സ്രോതസ്സ് democracynow.org | 2016 [അവര്‍ മാപ്പ് പറഞ്ഞോ? ഒരിക്കലും പ്രതീക്ഷിക്കേണ്ട. ബുഷ് സീനിയര്‍ അത് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്.]

അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി

മാരകമായ അതിമാത്ര(overdoses) മഹാമാരിക്ക് മുമ്പ് ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ സമയത്ത് രാജ്യം ലോക്ഡൌണിലായിരുന്നപ്പോള്‍ കുതിച്ചുയര്‍ന്നു എന്ന് Centres for Disease Control and Prevention ന്റെ ഡാറ്റകള്‍ കാണിക്കുന്നു. കൃത്രിമ.(synthetic) opioids കാരണമുള്ള മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 52% വര്‍ദ്ധിച്ചു. ഏറ്റവും വലിയ കൊലയാളിയാണത്. ഈ മരുന്നുകള്‍ 52,000 പേരെയാണ് അമേരിക്കയില്‍ കൊന്നത്. കൊകെയ്ന്‍ 16,000 പേരെയും ഹെറോയിന്‍ 14,000 പേരേയും കൊന്നു. 2020 അമേരിക്കയുടെ ഓപ്പിയോയിഡ് സാംക്രമികരോഗത്തെ സംബന്ധിച്ചടത്തോളം ഏറ്റവും മാരകമായ … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് മരണങ്ങള്‍ മഹാമാരി സമയത്ത് ഏറ്റവും ഉയരങ്ങളിലെത്തി