11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

മേയര്‍ Lori Lightfoot മായി ഒരു കരാറിലെത്തിയതിന് ശേഷം ഷിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും അവരുടെ പിന്‍തുണക്കാരും അവരുടെ വിജയം ആഘോഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ തിരികെയെത്തും. City Hall ല്‍ വെച്ച് Lori Lightfoot ഉം Chicago Teachers Union (CTU) പ്രസിഡന്റ് Jesse Sharkey ഉം തമ്മില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തിയത്. അതിന് ശേഷം CTU ന്റെ നിര്‍വ്വാഹക സമിതിയില്‍ വോട്ടെടുപ്പ് നടത്തി കരാറിനെ പിന്‍തുണച്ചു. … Continue reading 11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

തിങ്കളാഴ്ച വാഷിംഗ്ടണിലെ യഹൂദ സദസിന് മുമ്പില്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്ന സഹായം കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മല്‍സരത്തിലെ ഏക യഹൂദ സ്ഥാനാര്‍ത്ഥി ആയ ബര്‍ണി സാന്റേഴ്സ് ആവശ്യപ്പെട്ടു. “$380 കോടി ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണ്. കണ്ണടച്ച് അത് ഇസ്രായേല്‍ സര്‍ക്കാരിനോ മറ്റേതൊരു സര്‍ക്കാരിനോ കൊടുക്കാന്‍ പാടില്ല. ഗാസയില്‍ മനുഷ്യത്വപരവും പരിസ്ഥിതിപരവുമായ പ്രശ്നമുണ്ട്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ‘ഹമാസിനുള്ള സഹായം’ ആയി ചിത്രീകരിക്കുന്നത് പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റേയും പ്രശ്നത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റേയും … Continue reading ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാനുള്ള ഒരു പ്രസിഡന്റിനായി

https://twitter.com/BernieSanders/status/1191883143801921536 Bernie Sanders — source BernieSanders

കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു

യുദ്ധ വിരുദ്ധ സംഘടനയായ CodePink ന്റെ സഹസ്ഥാപികയായ Medea Benjamin നെ കഴിഞ്ഞ ദിവസം വെനെസ്വലന്‍ വലതുപക്ഷത്തിന്റെ വക്താക്കളായ ആളുകള്‍ Congressional Venezuela Democracy Caucusന്റെ Capitol Hill ലെ ഒരു പത്രസമ്മേളനത്തില്‍ വെച്ച് ആക്രമിച്ചു. വെനെസ്വലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയെ പുറത്താക്കാനുള്ള ശ്രമത്തിനെതിരെ ബഞ്ചമിനും CodePink ലെ സഹപ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം തലസ്ഥാന പോലീസ് വ്യൂഹം 5 വാഹനങ്ങളില്‍ ബഞ്ചമിന്റെ വീട്ടിലെത്തുകയും പത്രസമ്മേളനം നടത്തിയ Wasserman Schultz നെ ആക്രമിച്ചു എന്ന് പറഞ്ഞ് … Continue reading കോഡ് പിങ്കിന്റെ മദിയ ബഞ്ചമിനെ വെനെസ്വലന്‍ വലതുപക്ഷവാദികള്‍ ആക്രമിച്ചു

49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

അമേരിക്കയിലെ 49 സര്‍വ്വകലാശാലകള്‍ "nuclear weapons complex" നെ സഹായിക്കുന്നു. International Campaign to Abolish Nuclear Weapons (ICAN) ന്റെ , "Schools of Mass Destruction: American Universities in the U.S. Nuclear Weapons Complex"എന്ന പുതിയ റിപ്പോര്‍ട്ടില്‍ ആണ് ഇത് പറയുന്നത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിരിക്കുന്നു. ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഈ പ്രശ്നത്തെ ഏറ്റെടുക്കണം. പ്രശസ്തമായ സര്‍വ്വകലാശാലകളായ Stanford, Georgetown, MIT തുടങ്ങിയ സര്‍വ്വകലാശാലകളും ഇതില്‍ … Continue reading 49 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ആണവായുധ വ്യവസ്ഥയെ സഹായിക്കുന്നു

പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു

രണ്ട് പടിഞ്ഞാറന്‍ തീരത്തെ പുരോഗമനകാരികളായ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിച്ചു. Chesa Boudin ഒരു public defender ഉം ജയിലിലടക്കപ്പെട്ട മാതാപിതാക്കളുടെ മകനുമാണ്. അദ്ദേഹം സാന്‍ ഫ്രാന്‍സിസ്കോയിലെ ജില്ലാ അറ്റോര്‍ണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നഗരത്തിലെ മഹാ ജയിലിലടക്കലിനേയും വ്യവസ്ഥാപിതമായ വംശീയതയേയും, പോലീസ് അതിക്രമങ്ങളേയും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. Boudin ന്റെ വിജയം വന്നുകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സിയാറ്റില്‍ സിറ്റി കൌണ്‍സില്‍ അംഗമായ ക്ഷമാ സാവന്ത് ജയിച്ചു എന്ന വാര്‍ത്തയും വന്നു. ആറ് വര്‍ഷമായി അവര്‍ ആ … Continue reading പുരോഗമനക്കാര്‍ സാന്‍ ഫ്രാന്‍സിസ്കോയിലും സിയാറ്റിലിലും വിജയിച്ചു

ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്

ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു

ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് … Continue reading ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു