വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു
ടാഗ്: ആഗോളതപനം
മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു
ആഗോളതപനം ലോകത്തെ വരണ്ട സ്ഥലങ്ങളില്‍ മഴ വര്‍ദ്ധിപ്പിക്കും
ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു
ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് … Continue reading ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു
ഗ്രീന്‍ലാന്റിലെ ഉരുകുന്ന ജലം സമുദ്രത്തിലേക്ക് ഫോസ്‌ഫെറസ് തള്ളുന്നു
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. — സ്രോതസ്സ് scientificamerican.com ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്
ഉയരുന്ന താപനില ഉഷ്ണമേഖല കാടുകളിലെ മരങ്ങളുടെ ആയുസ് കുറക്കുകയും അതിനാല്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു എന്ന് അടുത്ത കാലത്ത് വന്ന രണ്ട് പഠനങ്ങള്‍ കാണിക്കുന്നു. ആമസോണില്‍ ഇതിനകം തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ താപനില നിര്‍ണ്ണായക പരിധിയായ 25°C ഇതിനകം തന്നെ മറികടന്നിരിക്കുന്നു. 2050 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ ഉഷ്ണമേഖല കാടായ Congo Basin ലും ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതപനത്തെ നേരിടുന്നതില്‍ കാടുകള്‍ക്ക് വലിയ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്