ഏണിപ്പടി കയറുന്നത് നിങ്ങളുടെ ശരീരത്തിനെ ശക്തിയുള്ളതും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും. എന്നാല്‍ പുതിയ ഗവേഷണം കണ്ടെത്തിയതനുസരിച്ച് അത് നിങ്ങളുടെ തലച്ചോറിനേയും ആരോഗ്യമുള്ളതാക്കുമെന്നാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ഗുണകരമായ ഫലമുണ്ട്. Neurobiology of Aging എന്ന ജേണലിലാണ് Concordia’s PERFORM Centre ലെ Jason Steffener നടത്തിയ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. ഏണിപ്പടികളില്‍ കൂടുതല്‍ പ്രാവശ്യം കയറിയിറങ്ങുന്നതും കൂടുതല്‍ നാള്‍ വിദ്യാഭ്യാസം ചെയ്യുന്നതും തലച്ചോറിനെ കുടുതല്‍ ചെറുപ്പമായി നിലനിര്‍ത്തുമെന്ന് അദ്ദേഹം കണ്ടെത്തി. ഓരോ വര്‍ഷത്തെ വിദ്യഭ്യാസം തലച്ചോറിന്റെ പ്രായത്തെ 0.95 വര്‍ഷം കുറക്കും. … Continue reading ചെറുപ്പമായ തലച്ചോറ് വേണോ? എങ്കില്‍ സ്കൂളില്‍ തന്നെ നിന്ന് ഏണിപ്പടി കയറിക്കോ
ടാഗ്: ആരോഗ്യം
ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ … Continue reading ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി
2015 ജൂലൈയില്‍ പ്രധാനപ്പെട്ട antibody ദാദാക്കളായ Santa Cruz Biotechnology ന് 2,471 മുയലുകളും 3,202 ആടുകളുമുണ്ടായിരുന്നു. ഇപ്പോള്‍ അവയെ കാണാനില്ല എന്ന് US Department of Agriculture (USDA) നല്‍കിയ സര്‍ക്കാരിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ antibody ദാദാക്കളാണ് ടെക്സാസിലെ ഈ കമ്പനി. ആട്, മുയല്‍ തുടങ്ങിയ ജീവികളില്‍ ചില പ്രോട്ടീനുകള്‍ കുത്തിവെച്ചാണ് antibody ഉത്പാദനത്തെ ഉത്തേജിപ്പിച്ചാണ് അവര്‍ അത് ശേഖരിക്കുന്നത്. കാലിഫോര്‍ണിയയിലെ സ്ഥാപനത്തില്‍ അവര്‍ ആടുകളെ മോശമായ രീതിയില്‍ പരിപാലിച്ചുന്ന് … Continue reading ആയിരക്കണക്കിന് ആടുകളും മുയലുകളും വലിയ ഒരു ബയോടെക് ലാബില്‍ നിന്ന് കാണാതെയായി
മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി
മദ്യം നേരിട്ട് തന്നെ കരളിലെ കോശങ്ങളെ നശിപ്പിക്കും. ഇപ്പോള്‍ University of California യുടെ San Diego School of Medicine ലെ ഗവേഷകര്‍ മദ്യത്തിന്റെ കരളിലെ ദൂഷ്യവശത്തെക്കുറിച്ച് രണ്ടാമതൊരു കാര്യം കൂടി കണ്ടെത്തിയിരിക്കുകയാണ്. കുടലിലെ ബാക്റ്റീരിയകള്‍ കരളിലേക്ക് താമസം മാറ്റി മദ്യം മൂലമുള്ള കരള്‍ രോഗത്തെ കൂടുതല്‍ മോശമാക്കും. എലികളില്‍ അവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രിവരി 10 ന്റെ Cell Host & Microbe ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ സൂഷമ ജീവികള്‍ സാധാരണ കരളിലെ … Continue reading മദ്യപാനം ദോഷകരമാകാന്‍ രണ്ടാമതൊരു കാരണം കൂടി
ഒരു പ്രോബയോടിക് ജീവിതം
സുഗന്ധലേപനങ്ങള്‍ ശരീരത്തിലെ ബാക്റ്റീരിയകള്‍ക്ക് മാറ്റം വരുത്തും
antiperspirant ഉം deodorant ഉം ഒക്കെ നിങ്ങളുടെ സാമൂഹ്യജീവിതത്തിന് ഗുണകരമായിരിക്കും. എന്നതാല്‍ അത് നിങ്ങളുടെ സൂഷ്മജീവികളുടെ ജീവിതത്തിന് ഗുണകരമല്ല. PeerJ എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നിങ്ങളുടെ തൊലിപ്പുറത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ബാക്റ്റീരിയ സ്പീഷീസുകളുടെ തരവും ഗുണവും നിങ്ങളുപയോഗിക്കുന്ന deodorant and/or antiperspirant നെ ആശ്രയിച്ചിരിക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണത്തേയും ദോഷത്തേയും ചോദ്യത്തിലാഴ്ത്തിയിരിക്കുകയാണ് പുതിയ ഈ പഠനം. — തുടര്‍ന്ന് വായിക്കൂ discovery.com
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല
സര്‍വ്വത്രിക ആരോഗ്യ സംരക്ഷം എന്ന ആശയത്തിന് വലിയ പ്രചാരം കിട്ടുന്നുണ്ടെങ്കിലും ഏകദേശം 40 കോടിയാളുകള്‍ക്ക് അടിസ്ഥാന ആരോഗ്യസംരക്ഷണ സേവനങ്ങള്‍ ലഭ്യമല്ല എന്നാണ് ലോകാരോഗ്യസംഘടനയുടേയും ലോകബാങ്ക് സംഘത്തിന്റേയും പുതിയ റിപ്പോര്‍ട്ട്. 37 രാജ്യങ്ങളിലെ 6% ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു (ദിവസം 80 രൂപയില്‍ താഴെ വരുമാനം). കാരണം അവര്‍ക്ക് ആരോഗ്യ സേവനം ലഭിക്കാന്‍ അവരുടെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുക്കേണ്ടതായി വരുന്നു. പഠനം ദാരിദ്ര്യത്തെ പ്രതിദിനം 130 രൂപയെന്ന് കണക്കാക്കിയപ്പോള്‍ ഈ രാജ്യങ്ങളിലെ 17% ആളുകള്‍ … Continue reading ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ കിട്ടുന്നില്ല
അവന്റെ സ്വന്തം ലോകത്തില്‍
ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി
കരീബിയന്‍ ദ്വീപായ ബാര്‍ബഡോസ്(Barbados) മധുരത്തിന് 2015 ഓഗസ്റ്റ് 1 മുതല്‍ പുതിയ നികുതി ഈടാക്കുന്നു. എല്ലാ carbonated ലഘുപാനീയങ്ങള്‍, sports drinks, sweetened fruit juices, juice drinks തുടങ്ങിയവക്ക് 10% അധിക നികുതി കൊടുക്കണം. ബാര്‍ബഡോസിലെ ജനങ്ങള്‍ക്ക് ഈ നീക്കം അത്ര ഇഷ്ടമായിട്ടില്ല. പണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു പുതിയ നയമായാണ് അവര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതനുസരിച്ച് അവിടെ പൊണ്ണത്തടി വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബഡോസിലെ ജനസംഖ്യയുടെ 64% വും പൊണ്ണത്തടിക്കാരാണ്. കുട്ടികളുടെ … Continue reading ബാര്‍ബഡോസില്‍ മധുരപാനീയങ്ങള്‍ക്ക് 10% അധിക നികുതി പുതിയതായി ഈടാക്കിത്തുടങ്ങി
ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും
1980കളുടെ തുടക്കത്തില്‍ ഉപയോഗിച്ചതും അക്കാലത്ത് പാലില്‍ കണ്ടെത്തിയതുമായ കീടനാശിനികള്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും. American Academy of Neurologyയുടെ Neurology® എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. heptachlor epoxide എന്ന കീടനാശിയുടെ അംശങ്ങള്‍ ഗവേഷകര്‍ 116 തലച്ചോറുകളില്‍ പരിശോധിച്ചു. ഹവായ്‌യിലെ പാലില്‍ 1980കളില്‍ ഈ രാസവസ്തു വലിയ തോതില്‍ കാണപ്പെട്ടിരുന്നു. കൈതച്ചക്ക വ്യവസായത്തിലാണ് ഈ കീടനാശി ഉപയോഗിച്ചത്. ആ സമയത്ത് അമേരിക്കയില്‍ ഈ കീടനാശിനി നിരോധിച്ചിരുന്നു. കിണറുകളിലെ വെള്ളത്തിലും ഈ … Continue reading ദശാബ്ദങ്ങള്‍ക്ക് മുമ്പ് പാലില്‍ കാണപ്പെട്ട കീടനാശിനികള്‍ പാര്‍കിന്‍സണ്‍ രോഗത്തിന് കാരണമാകും

