അതൊരു മഹാ തട്ടിപ്പാണെങ്കിലോ

കാലാവസ്ഥാ സമ്മേളനം ഊര്‍ജ്ജ സ്വയംപര്യാപ്തത മഴക്കാടുകളുടെ സംരക്ഷണം സുസ്ഥിരത ഹരിത തൊഴില്‍ ജീവിതയോഗ്യമായ നഗരങ്ങള്‍ പുനരുത്പാദിതോര്‍ജ്ജം ശുദ്ധ ജലം, ശുദ്ധ വായു ആരോഗ്യമുള്ള കുട്ടികള്‍ .... .... "സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ"

ബി.ഓ.ടി എന്നാല്‍ എന്താണ്?

— സ്രോതസ്സ് http://avolikaaran.blogspot.com/2010/04/blog-post_29.html വ്യവസായികള്‍ മനുഷ്യന് ഉപകാരപ്രദമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം risk ഇല്ലാതെ ഏറ്റവും ലാഭമുണ്ടാക്കാനുള്ള വഴികളാണ് ഇപ്പോള്‍ നേക്കുന്നത്. പണ്ട് സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള ചെറുകടയില്‍ തോയിരുന്നപ്പോള്‍ ഇന്ന് എല്ലാ ചെറുകടകളുടേയും ലാഭം ഒന്നിച്ചു കണ്ട മുതലാളി പലചരക്ക് കട തുടങ്ങി, ഷോപ്പിങ്ങ് മാള്. പിന്നെ നഷ്ടമില്ലാത്ത ഒരു ബിസിനസ്സാണ് ആശുപത്രി. അറക്കാന്‍ അമ്മ(ായി)യും മുന്നിലുണ്ട്. റോഡപണിക്ക് ചേരുന്നോ എന്നറിയില്ല.

സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

ഇല്ല. ഭാഗ്യം. അല്ലെങ്കില്‍ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളൊക്കെ അവരുടെ ഗുണഗണങ്ങളും ത്യാഗങ്ങളും കൊണ്ട് നിറച്ചേനെ. എന്നാലും കഴിഞ്ഞ പ്രവശ്യത്തെ അവാര്‍ഡിനെക്കുറിച്ച് സംശയം. എന്തുകൊണ്ടിവര്‍ക്കത് കിട്ടി. കഴിഞ്ഞ വര്‍ഷം സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കക്കാരുടെ സ്ഥിതി ഇപ്പോഴത്തേതിലും കഷ്ടമായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. പലരും കാറുകളിലും പൊതു കക്കൂസുകളും ഉപയോഗിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് എന്തെങ്കിലും ആശ്വസിക്കാന്‍ വക വേണ്ടെ. അങ്ങനെയിരിക്കെയാണ് തെരുവു … Continue reading സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

“ഞാന്‍ ആഗോള താപനത്തില്‍ വിശ്വസിക്കുന്നില്ല”

ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti). പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്. സമാനമായ മറ്റൊരു ചിത്രം ഇവിടെ. - from treehugger

മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം. അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ? മുംബേ … Continue reading മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്

450,000 കോപ്പി Time ആഴ്ച്ചപ്പതിപ്പിന്റെ ഏപ്രില്‍ 22 ഭൗമദിന പതിപ്പ് അവരുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ലോറികളില്‍ Staten Island ലെ Fresh Kills മാലിന്യഭൂമിയിലേക്ക് (landfill) കൊണ്ടുപോയി. സംരക്ഷണം, ജൈവവൈവിദ്ധ്യം, പുനര്‍ഉപയോഗം (recycling) തുടങ്ങിയവയെക്കുറച്ചുള്ള ലേഖനങ്ങളും പ്രസിഡന്റ് ക്ലിന്റണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ എഡിറ്റോറിയലുകളും അടങ്ങിയ ആ ലക്കം അടുത്ത 175 വര്‍ഷങ്ങള്‍ കൊണ്ട് ‍ജീര്‍ണ്ണിക്കും . "ദൗര്‍ഭാഗ്യവശാല്‍ 'Earth Day 2000' ഞങ്ങള്‍ വിചാരിച്ചതു പോലെ വി‍ജയമായിരുന്നില്ല. 'മരുന്നിന്റെ ഭാവി,' '100 ന്റെ ബേസ്ബോള്‍ ,' … Continue reading Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്

ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008

Energy Action Coalition, Co-op America, Rainforest Action Network ഇവര്‍ ഒത്തു ചേര്‍ന്ന് വിഡ്ഢികള്‍ക്കുള്ള സമ്മാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്റെ വികസിപ്പിക്കലിനും അതിന്റെ പ്രചാരണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാര്‍ഡാണിത്. ബാങ്ക് ഓഫ് അമേരിക്കയുടെ CEO കെന്‍ ലൂയിസ് (Ken Lewis) ആണ് വിജയി. വൃത്തികെട്ട കല്‍ക്കരിക്ക് നല്‍കിയ ഭീമമായ സഹായങ്ങളാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലമുകളിലെ കല്‍ക്കരി ഖനിക്കും പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും അമേരിക്കയില്‍ സാമ്പത്തിക … Continue reading ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008