നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു

വടക്കേ അമേരിക്കയിലേയും ഹവായിയിലേയും 4,000 തദ്ദേശീയ തേനീച്ചാ സ്പീഷീസുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍, പകുതിയിലധികം സ്പീഷീസുകളുടേയും എണ്ണം കുറഞ്ഞതായി Center for Biological Diversity കണ്ടെത്തി. നാലിലൊന്ന് സ്പീഷീസുകളും ഉന്‍മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയിലാണ്. ആവാസവ്യവസ്ഥാ നാശം, കൂടിവരുന്ന കീടനാശിനി ഉപയോഗം ഉള്‍പ്പടെ വളരെ ഗൌരവകരമായ ഭീഷണികളാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് 700 ല്‍ അധികം തേനീച്ച സ്പീഷീസുകള്‍ എന്നാണ് Pollinators in Peril: A systematic status review of North American and Hawaiian native bees … Continue reading നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു

കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം. എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. … Continue reading കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

[ധാരാളം സാങ്കേതിക പദങ്ങള്‍ ഈ ലേഖനത്തിലുണ്ട്. അവയൊക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നില്ല. ക്ഷമിക്കണം. പക്ഷേ വിഷയം വളരെ പ്രധാനപ്പെട്ടതാണ്.] ഇന്‍ഡ്യയിലെ commodity derivatives കമ്പോളത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള ഒരു നീക്കമായി Securities and Exchange Board of India (SEBI) അടുത്ത കാലത്ത് commodity exchanges ല്‍ options trading ന് അനുമതി കൊടുത്തു. exchanges ന് commodity derivatives market ല്‍ options contracts ഇറക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് 2016 സെപ്റ്റംബര്‍ 28 ന് … Continue reading ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

യൂറോപ്പിലെ കൃഷിയെ അപകടകരമായ പുതിയ ഗോതമ്പ് രോഗം ഭീഷണിപ്പെടുത്തുന്നു

കഴിഞ്ഞ വര്‍ഷം സിസിലിയിലെ ഗോതമ്പ് കൃഷിയെ ഒരു പുതിയ അസാധാരണമായ ഫംഗസ് ആക്രമിച്ചു. അതിന്റെ വിത്തുകള്‍ പടര്‍ന്ന് ഈ വര്‍ഷം ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന പ്രദേശമായ യൂറോപ്പിലെ വിളവെടുപ്പിനെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം stem rust പതിനായിരക്കണക്കിന് ഹെക്റ്റര്‍ സ്ഥലത്തെ വിളയാണ് സിസിലിയില്‍ നശിപ്പിച്ചത്. GRRC നടത്തിയ പരീക്ഷണ ശാലയില്‍ നടത്തിയ പഠനത്തില്‍ ഈ രോഗാണു ഡസന്‍കണക്കിന് ഗോതമ്പ് തരങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളേയും ഇത് ബാധിക്കുന്നു. മറ്റൊരു ഗോതമ്പ് … Continue reading യൂറോപ്പിലെ കൃഷിയെ അപകടകരമായ പുതിയ ഗോതമ്പ് രോഗം ഭീഷണിപ്പെടുത്തുന്നു

2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ 2014 - 2015 കാലത്ത് 42% വര്‍ദ്ധിച്ചു. 2015 ല്‍ ആത്മഹത്യ ചെയ്ത 12,602 വ്യക്തികളില്‍ 8,007 പേര്‍ കര്‍ഷകരും 4,595 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. അതായത് 2015 ലെ ഒരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന തോതില്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക രംഗത്തെ മൊത്തം ആത്മഹത്യ പരിശോധിച്ചാല്‍ അത് മണിക്കൂറില്‍ ഒന്ന് എന്ന തോതിനേക്കാള്‍ കൂടുതലാണ്. ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കൃഷി. … Continue reading 2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കാറ്റാടികള്‍ കൃഷിക്ക് ഗുണകരമാകും

Iowa State University യിലെ ഗവേഷകര്‍ പല വര്‍ഷങ്ങളായി നടത്തിയ പഠന പ്രകാരം ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്ന കാറ്റാടികള്‍ക്ക് കൃഷിയുടെ കാര്യത്തില്‍ ഗുണകരമായ ഫലങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തി. പഠന ആവശ്യത്തിനായി ഇവര്‍ 200 കാറ്റാടികളുള്ള Radcliffe മുതല്‍ Colo വരെയുള്ള പ്രദേശത്ത് ടവറുകള്‍ സ്ഥാപിച്ചു. അതുപയോഗിച്ച് 2010 മുതല്‍ 2013 വരെയുള്ള കാലത്ത് കാറ്റത്തിന്റെ വേഗത, ദിശ, താപനില, humidity, turbulence, വാതക ഘടകം, മഴ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. കാറ്റാടികളുണ്ടാക്കുന്ന turbulence കാരണം പകല്‍ സമയം താപനില … Continue reading കാറ്റാടികള്‍ കൃഷിക്ക് ഗുണകരമാകും

ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച

40 ലക്ഷം ഏക്കര്‍ സ്ഥലത്താണ് ഇന്ന് അമേരിക്കയില്‍ ജൈവ കൃഷി നടത്തുന്നത് എന്ന് കമ്പോള ഗവേഷണ സ്ഥാപനമായ Mercaris പറയുന്നു. രണ്ട് വര്‍ഷത്തില്‍ 11% വര്‍ദ്ധനവാണിത്. അംഗീകൃത ജൈവകൃഷി ഫാമുകളുടെ എണ്ണം 15,000 ആണ്. 2014 ല്‍ നിന്ന് 6% വര്‍ദ്ധനവ്. ഉപഭോക്താക്കളുടെ വലിയ demand ആണ് ജൈവകാര്‍ഷി ഉല്‍പ്പന്നങ്ങള്‍ക്ക്. California യിലും New York ഉം ആണ് അത് ഏറ്റവും അധികം. ഏറ്റവും കൂടുതല്‍ ജൈവകൃഷി സ്ഥലമുള്ളത് California യിലാണ്. 688,000 ഏക്കര്‍. Montana, Wisconsin, … Continue reading ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച

ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?

ജനിതകമാറ്റം വരുത്തിയ (GM) ആഹാര വിള വാണിജ്യപരമായി അനുവദിക്കണോ എന്ന ചോദ്യം ഇന്‍ഡ്യയില്‍ മുഴങ്ങി കേള്‍ക്കുന്നു. മുമ്പ് വിശദീകരിച്ചത് പോലെ ഇന്‍ഡ്യാ സര്‍ക്കാര്‍ ജനിതക വിള സാങ്കേതികവിദ്യയുടെ പേരില്‍, പിറകില്‍ മറഞ്ഞിരിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് അടിസ്ഥാനപരമായ കാര്യം. ഇന്‍ഡ്യയിലെ ഏറ്റവും നല്ല കോശദ്രവ്യം(germ plasm) ഉപയോഗിച്ച് വിവിധ കളനാശിനി സഹനശേഷിയുള്ള (herbicide tolerant HT) കടുക് സങ്കരയിനങ്ങള്‍ നിര്‍മ്മിച്ച്, രാസ വസ്തു നിര്‍മ്മാതാക്കള്‍ക്ക് (Bayer-Monsanto) വേണ്ടിയുള്ള എതിര്‍ക്കാന്‍ പറ്റാത്ത സ്വര്‍ണ്ണഖനി തീര്‍ക്കുക … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?

തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു

വ്യത്യസ്ഥ സംസ്ഥാനങ്ങളിലെ തേനീച്ച കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 28 ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ വ്യാപനത്തിനെതിരെ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. സംഘടനകളുടെ അഭിപ്രായത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകള്‍ക്ക് ദോഷം ചെയ്യുകയും തേന്‍ ഉത്പാദനം കുറക്കുകയും ചെയ്യും. തേന്‍ വ്യാപാരികളുടേയും തേനീച്ച കര്‍ഷകരുടേയും സംഘടനകള്‍ Confederation of Beekeeping Industry (CBI) എന്ന കൂട്ടായ്മയുടെ കീഴില്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, … Continue reading തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു

ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?

ആഗോള എണ്ണക്കുരു, കാര്‍ഷികവ്യവസായ, ജൈവസാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ ദീര്‍ഘകാലമായി ഇന്‍ഡ്യയുടെ പ്രാദേശിക പാചകഎണ്ണ ഉത്പാദകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴി‍ഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്‍ഡ്യ പാചകഎണ്ണയുടെ സ്വയംപര്യാപ്തതയില്‍ നിന്ന് പകുതി ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ജനിതക മാറ്റം വരുത്തിയ കടുക് അടിച്ചേല്‍പ്പിച്ച് ഇന്‍ഡ്യയുടെ ആഹാര, കൃഷി പാരമ്പര്യമായ ഒരു വിളയെ തുടച്ചു നീക്കുകയാണ്. അമേരിക്കന്‍ കമ്പനികള്‍ ഇന്‍ഡ്യയുടെ എണ്ണക്കുരു ഉത്പാദന പരിപാടികളെ തുരങ്കം വെക്കുന്നു എന്ന് 2013 ല്‍ മുമ്പത്തെ കൃഷി മന്ത്രിയായിരുന്ന ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. … Continue reading ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?