മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ 11-അംഗ മന്ത്രിസഭ 1957 ഏപ്രില്‍ 5 ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് ഏകദേശം നൂറു നാഴിക ദൂരത്തുള്ള പുന്നപ്രയിലേക്ക് കാറുകളില്‍ പോവുകയും അവിടെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, മഹാനായ പി.കൃഷ്ണപിള്ള, സര്‍പ്പദംശമേറ്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ദഹിപ്പിക്കപ്പെട്ടിടത്ത് ഉണ്ടാക്കിയിരുന്ന ഒരു താത്കാലിക സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വഴി നീളെ ഇഎംഎസിനും മറ്റ് മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും കര്‍ഷകരും മുക്കുവന്മാരും … Continue reading കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
ടാഗ്: കേരളം
കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
കാളകൂടം കുടിച്ച മഹാദേവന്റെ ഗാംഭീര്യത്തോടെയാണ് ഗുവാഹത്തിയില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാര്‍ കേരളത്തില്‍ "കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍" വീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറ്റെവിടത്തേക്കാള്‍ അധികം കേരളത്തില്‍ സാമൂഹിക ജീവിതത്തിലെ സകല പ്രതിലോമഘടകങ്ങള്‍ക്കും ഓടിക്കയറാവുന്ന ഒരു ഗുഹയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്സ്. സംഘടന നിറയെ ഇപ്പോള്‍ രാജ്യഭക്തരായി മാറിയ മുന്‍രാജഭക്തരും അധികാരമോഹികളും അധികാരത്തിലിരിക്കെ സ്വയം സഹായിക്കുന്നതിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും വ്യാപൃതരാവുക കാരണം രാജ്യത്തെപ്പറ്റി തെല്ലും ചിന്തിക്കാതിരുന്നവരും അടങ്ങുന്ന അവസരവാദിക്കൂട്ടമാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനമാകെ ഒരു ചെറിയ വരേണ്യവര്‍ഗത്തിന്റെ പാദസേവയ്കായി നിലനില്കുകയാണ്. മറ്റുള്ളവര്‍ … Continue reading കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
കേരളം സ്വാതന്ത്ര്യത്തിന് ശേഷം
ആമുഖം അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം 1947മുതല്‍ 1957 വരെയുള്ള കേരളത്തിന്റെ(അതിലെ തിരു-കൊച്ചി ഭാഗത്തിന്റെ) കഥ, തുടര്‍ച്ചയായി മറിച്ചിടപ്പെട്ടുുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കഥയാണു്. അധികാരത്തിലെത്തുന്നതോടെ സ്വബോധം നഷ്ടപ്പെടുന്ന അല്‍പ്പജ്ഞരുടെ കഥയാണ്. അധികാരത്തില്‍ ആരായിരുന്നാലും അവരെ തള്ളിത്താഴെയിടാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന അനന്തവും സദാ മാറുന്നതുമായ, കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ത്തന്നെയുള്ള, വിഭാഗിയസഖ്യങ്ങളുടെയും കഥയാണ്. ഇന്ന് കേരളജനത ഇങ്ങനെ വിളിച്ചുപറയുന്നതില്‍ അത്ഭുതമില്ല. "നമ്പൂതിരിപ്പാട് പോയാല്‍ ബാക്കി കാലാവധി പ്രസിഡന്റുുഭരണം മതി നമുക്കു്, പഴയ കോണ്‍ഗ്രസ്സ് തെമ്മാടിക്കൂട്ടത്തില്‍ നിന്നു് ദൈവം നമ്മെ രക്ഷിക്കട്ടെ"(റിപ്പോര്‍ട്ട് ഓണ്‍ … Continue reading കേരളം സ്വാതന്ത്ര്യത്തിന് ശേഷം
വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം
എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വസ്ത്ര കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം 550 കോടി രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന വ്യവസായ സ്ഥാപനമാണ് കേരളത്തില്‍ പുതിയ പദ്ധതികള്‍ … Continue reading വ്യവസായം അതിവേഗം കേരളം വിട്ട് ബഹുദൂരം പോകണം
കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്
മതങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ തുറന്നു കാണിക്കുകയും അവക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇടതു പക്ഷത്തിലുള്ളത്. ഏറ്റവും വലിയ ഉദാഹരണം ആദ്യത്തെ UPA സര്‍ക്കാരാണ്. മത രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇടതു പക്ഷം കോണ്‍ഗ്രസിന് പിന്‍തുണ നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി അമേരിക്കന്‍ നയങ്ങള്‍ പിന്‍തുടര്‍ന്നു പോന്നു. അവസാനം നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടതു പക്ഷത്തിന് പിന്‍തുണ പിന്‍വലിക്കേണ്ടതായി വരുകയും ഒരു വലിയ നേതാവിനെ നഷ്ടമാകുകയും ചെയ്തു. വലിയ ഒരു … Continue reading സിപിഎമ്മിന്റെ അടവ് നയം എന്ന തട്ടിപ്പ്
ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു
പാക് പൗരത്വം ആരോപിച്ച് വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പീഢിപ്പിച്ച ഇബ്രാഹിമിന് മുന്നില്‍ നീതി പീഠം കനിഞ്ഞു; ഇനി ഇന്ത്യക്കാരനായി ജീവിക്കാം . ഏഴ് വര്‍ഷം നീണ്ട നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് ഇബ്രാഹിമിനെ വെറുതെവിട്ട് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജോമോന്‍ ജോണ്‍ ഉത്തരവിട്ടതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ പ്രശ്‌നത്തിന് പരിഹാരമായത്. ഇബ്രാഹിം പാകിസ്ഥാന്‍ പൗരനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിം ഏഴ് വര്‍ഷമായി നിയമനടപടികള്‍ നേരിടുകയായിരുന്നു. പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷ … Continue reading ഇബ്രാഹിം ഹൈന്ദവ ഫാസിസത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു
കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം
ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന 'ഇക്കണോമിക്ക് റിവ്യു ' വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും … Continue reading വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം
ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്
മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല. [അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.] പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ? വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല. ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ … Continue reading ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്