വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും

ഭൂരിഭാഗം ഓഹരികള്‍ നല്‍കി ആയിരം കോടി രൂപ വിദേശ നിക്ഷേപമായി സ്വീകരിക്കുമെന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) മാനേജ്മെന്റ് തീരുമാനം കേരളത്തിന്റെ സ്വന്തമായ ഒരു ബാങ്ക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കും. 51 ശതമാനം ഓഹരികള്‍ നല്‍കിയ ബാങ്കുകളെല്ലാം ഇല്ലാതാവുകയോ ന്യൂജന്‍ ബാങ്കുകളില്‍ ലയിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ദീര്‍ഘകാലം നിലനിന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ആദ്യം സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് ഐസിഐസിഐയും വിഴുങ്ങിയ അനുഭവം തൃശൂരില്‍ ത്തന്നെയുണ്ട്. ബാങ്ക് ഓഫ് മധുര, ബാങ്ക് ഓഫ് രാജസ്ഥാന്‍ തുടങ്ങിയവയും … Continue reading വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും

എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി

മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ്‌ പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മ‍ൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ … Continue reading എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

കേരളത്തിലെ നാലര കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇട്ടാല്‍ അതിരപ്പിള്ളി വൈദ്യുതിപദ്ധതിനിലയം പണിയുന്നതുവഴി ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍.ഇ.ഡിയിലേക്ക് പൂര്‍ണമായി മാറ്റുന്നത് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, നബാര്‍ഡ്, സി-ഡിറ്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നശേഷം തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകളുണ്ട്. ഇതില്‍ 90 ശതമാനം സി.എഫ്.എല്‍ ആണെന്നാണ് കണക്ക്. ഇവ മാറ്റി … Continue reading അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക

ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?

അസംബ്ലിയുടെ ഡിസംബര്‍ സമ്മേളനം ആകെമോത്തം സമാധാനപരമായിരുന്നു. സാധാരണ കാണാറുള്ള പ്രതിപക്ഷ വെടിക്കെട്ടൊന്നുമുണ്ടായിരുന്നില്ല. കൈക്കൂലി ഗൂഡാലോചന തിരിച്ചടിച്ചു. കാട്ടാമ്പിള്ളിയില്‍ നിന്ന് ദയനീയമായി പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷശരങ്ങളുടെ മുനയൊടിഞ്ഞു. കുറച്ചുകാലത്തേക്ക് അവര്‍ നിശ്ശബ്‌ദരായി, മര്യാദക്കാര്‍ പോലും ആയി. എന്നാല്‍ ഈ സമ്മേളനവും അതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന കാര്യങ്ങളും കോണ്‍ഗ്രസിനെ ഉത്‌കണ്‌ഠാകുലമാക്കി. അതിപ്രധാനവും പുരോഗമനപരവുമായ പല മാറ്റങ്ങളുടെയും വക്കത്തെത്തി നില്‍ക്കുകയാണ് കേരളം. കുടിയൊഴിപ്പിക്കല്‍ നിരോധനം, ജന്മിക്കരം നിര്‍ത്തലാക്കല്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി, കാര്‍ഷിക ബന്ധബില്ലില്‍ വിഭാവനം ചെയ്തിട്ടുള്ള അടിസ്ഥാനപരമായ … Continue reading ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?

ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

പുതിയ ഒരു മത സംഘടന കേരളത്തില്‍ രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള്‍ അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര്‍ ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്‍ത്തയുണ്ട്. ഞാന്‍ ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് സമാധാനം കിട്ടുന്നുവെങ്കില്‍ ഞാന്‍ എന്തിന് അതിനെ എതിര്‍ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില്‍ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ … Continue reading ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം

കമ്മ്യൂമിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുത്ത് ഏറെ താമസിയാതെ തന്നെ, ലഭ്യമായ സര്‍ക്കാര്‍ ഭൂമി മുഴുവനും ഭൂരഹിതരായ തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും കൃഷി ചെയ്യാനായി വിട്ടുകൊടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വശത്ത് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും മറുവശത്ത് കഴിയുന്നത്ര ഭൂരഹിത കുടുംബങ്ങളെ പനരധിവസിപ്പിക്കാനും ഇതുകൊണ്ടു കഴിയും. പ്രാധമിക മതിപ്പനുസരിച്ച് വനം ഭൂമിയല്ലാത്ത 7.5ലക്ഷം ഹെക്‌ടര്‍ കൃഷിയോഗ്യവും അല്ലാത്തതുമായ തരിശുനിലം വിതരണത്തിന് ലഭിക്കുമെന്നു കണ്ടു. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഗവണ്മെന്റ് ഭൂമി നല്‍കികൊണ്ടുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 14 ന് പുറത്തുവന്നു. ഗവണ്മെന്റിനോ പൊതുകാര്യങ്ങള്‍ക്കോ ആവശ്യം … Continue reading കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം

ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം

തങ്ങളുടെ ഗവണ്മെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളും ഗൂഢാലോചനകളും കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കിയില്ല. ജനങ്ങളുടെ പിന്തുണയില്‍ ഉറച്ച വിശ്വാസമുള്ള അവര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായിട്ടുള്ള പരിപാടിയുടെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഉണ്ടാക്കിയത്. മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും അതിന് തുനിയുകയുണ്ടായില്ല. 1956-ല്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഫറന്‍സും പിന്നീട് സ്റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് അതിന്റെ … Continue reading ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം