അതേയ്, ലണ്ടന്‍ നഗരം ഊബറിനെ നിരോധിച്ചു

ഊബറിന്റെ ലൈസന്‍സ് പുതുക്കുകയില്ലെന്ന് ലണ്ടനിലെ ഗതാഗത അധികൃതര്‍ പ്രഖ്യാപിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനി "fit and proper" അല്ല എന്നതാണ് കാരണം. അപ്പീലിന് ശേഷവും ഇത് നിലനിന്നാല്‍ ഊബറിന്റെ ബിസിനസില്‍ വലിയ ഒരു ആഘാതമായിരിക്കും ഉണ്ടാക്കുക. ഗൌരവകരമായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കമ്പനി നടത്തുന്ന അലംഭാവം, നിയന്ത്രണാധികാരികളേയും നിയമപാലകരേയും നിരീക്ഷിക്കുന്നതില്‍ നിന്ന് തടയുന്നത് സോഫ്റ്റ്‌വര്‍ എന്നീ കാര്യങ്ങളില്‍ കമ്പനിയുടെ സമീപനം ആണ് Transport for London നെ കൊണ്ട് ഈ നിലപാടെടുപ്പിച്ചത്. ഈ തീരുമാനത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നു … Continue reading അതേയ്, ലണ്ടന്‍ നഗരം ഊബറിനെ നിരോധിച്ചു

വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു

ഒരു സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം 14.3 കോടി ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit reporting agency ആയ Equifax കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. Social Security നമ്പര്‍ (നമ്മുടെ ആധാര്‍ പോലുള്ളത്), ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ മറ്റ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ച്ച കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം Equifax ന്റെ ഏറ്റവും മുകളിലുള്ള മൂന്ന് അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ … Continue reading വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു

തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും

fentanyl-അടിസ്ഥാനമായ തങ്ങളുടെ മരുന്ന് Abstral എഴുതാന്‍ വേണ്ടി ഡോക്റ്റര്‍മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ (Galena Biopharma) $75 ലക്ഷം ഡോളര്‍ കൊടുക്കും. False Claims Act ന്റെ അടിസ്ഥാനത്തില്‍ ഒരു whistleblower കേസ് കൊടുത്തതിന് ശേഷമാണിത്. ഡോക്റ്റര്‍മാര്‍ ഈ മരുന്ന് എഴുതാന്‍ വേണ്ടി Galena Biopharma പലതരത്തിലുള്ള കൈക്കൂലികളാണ് കൊടുത്തത്.. ഉയര്‍ന്ന തോതില്‍ മരുന്നഴുതുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ജോലിക്കാര്‍ക്കും 85 സൌജന്യ ഊണ്, ഡോക്റ്റര്‍മാര്‍ക്ക് $5,000 ഡോളര്‍ പാരിതോഷികം, പരിപാടികളില്‍ പങ്കെടുത്ത് … Continue reading തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും

കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോവോ നോര്‍ഡിക്ക് $5.8 കോടി ഡോളര്‍ പിഴയടക്കേണം

പ്രമേഹത്തിനുള്ള Victoza മരുന്നിന്റെ കാര്യത്തില്‍ FDA നിര്‍ബന്ധിക്കുന്ന Risk Evaluation and Mitigation Strategy (REMS) പാലിക്കാത്തതിനാല്‍ $5.865 കോടി ഡോളര്‍ പിഴ Novo Nordisk അടക്കേണം. Novo Nordisk U.S. Holdings Inc ന്റെ ഒരു ശാഖയാണ് Novo Nordisk. അത് ഡന്‍മാര്‍ക്കിലെ Novo Nordisk A/S ന്റെ ശാഖയാണ്. 2010 ല്‍ Victoza ന് അംഗീകാരം കൊടുത്തപ്പോള്‍ ഈ മരുന്നിന്റെ അപൂര്‍വ്വമായ ഒരു പാര്‍ശ്വഫലമായ Medullary Thyroid Carcinoma (MTC) എന്ന ക്യാന്‍സറിന് പ്രതിവിധി … Continue reading കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോവോ നോര്‍ഡിക്ക് $5.8 കോടി ഡോളര്‍ പിഴയടക്കേണം

അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി

ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31

എക്സോണ്‍മൊബിലിന്റെ കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങള്‍ (1977–2014) ലഭ്യമാണ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും ('advertorials') ഒക്കെ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് iopscience.iop.org 2017-08-28

നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി

ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് … Continue reading നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി

എങ്ങനെയാണ് ബാനനും ട്രമ്പും വൈറ്റ്‌ഹൌസിലെത്തിയത്

— സ്രോതസ്സ് therealnews.com Any similarity about whats happened in India?

FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം

Regional Comprehensive Economic Partnership (RCEP) എന്ന് വിളിക്കുന്ന 16-രാജ്യങ്ങള്‍ ചേര്‍ന്ന സ്വതന്ത്ര വ്യാപാര കരാര്‍ Free Trade Agreement (FTA) ന്റെ 19 ആം റൌണ്ട് ചര്‍ച്ചക്കെതിരെ 2017 ജൂലൈ 22 മുതല്‍ 26 വരെ നൂറുകണക്കിനാളുകള്‍ ഹൈദരാബാദില്‍ ഒത്തുചേര്‍ന്നു കൃഷി, സേവന, manufacturing രംഗത്തെ നിയമങ്ങളുടെ നിയന്ത്രണം കൂടുതല്‍ ലഘൂകരിക്കാന്‍ ജൂലൈ 24 മുതല്‍ 28 വരെ 500 ഇടനിലക്കാര്‍ രഹസ്യമായി ഒത്തുചേരുകയാണ്. മരുന്ന്, വിത്ത് തുടങ്ങിയവയുടെ ലഭ്യതക്ക് പരിധികൊണ്ടുവരുന്ന കര്‍ക്കശമായ ബൌദ്ധിക കുത്തകാവകാശ … Continue reading FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം