ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
ടാഗ്: നദി
കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ … Continue reading കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം. എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, … Continue reading അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്
1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്
ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു
ജല വിഭവ മന്ത്രാലയം, നദി വികസനം, ഗംഗാ പുനരുദ്ധാരണം ഉള്‍പ്പെടുന്ന പുതിയ ജലശക്തി മന്ത്രാലയം പുറത്തു വിട്ട വിവരം അനുസരിച്ച് ഗംഗയുടെ മുകളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും ഇനി മുതല്‍ 20-30% കുറവ് ജലം പുറത്തുവിട്ടാല്‍ മതി. നദിയുടെ ആരോഗ്യവും ജലജീവികളുടെ ആവസവ്യവസ്ഥയും നിലനിര്‍ത്താനാവശ്യമായ കുറവ് ജലത്തെയാണ് പരിസ്ഥിതി ഒഴുക്ക് എന്ന് പറയുന്നത്. വിദഗ്ദ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നതനുസരിച്ച് പുതിയ e-flow അതിന് പര്യാപ്തമല്ല. പരിധി ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് … Continue reading ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു
ഉപ്പളങ്ങളില്‍ നര്‍മ്മദയില്‍ നിന്നുള്ള അധിക ജലത്തെ കടത്തിവിടുന്നതിനെതിരെ ഗുജറാത്തിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു
Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു. — സ്രോതസ്സ് newsclick.in | 18 Feb 2021
നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി
നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 … Continue reading അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി
പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു
Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്. നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ … Continue reading പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു