പുതുവല്‍സരത്തില്‍ തന്നെ 440 മരുന്നുകളുടെ വില വര്‍ദ്ധിപ്പച്ചതിന് അമേരിക്കയിലെ മരുന്ന് വ്യവസായത്തെ രോഗികളുടെ വക്താക്കള്‍ അപലപിച്ചു. ബ്രാന്റ് പേരുള്ള 434 മരുന്നുകള്‍ക്കും, 8 പൊതു മരുന്നുകള്‍ക്കും ജനുവരി 1, 2022 ന് ശരാശരി 5.2% ഉം 4.2% ഉം വില വര്‍ദ്ധിപ്പിച്ചു എന്ന് ചികില്‍സ സ്ഥാപനമായ GoodRx പറയുന്നു. Pfizer ല്‍ നിന്നാണ് ഏറ്റവും വലിയ വിലവര്‍ദ്ധനവുണ്ടായത്. അവര്‍ അവരുടെ anti-inflammatory മരുന്നായ Solu-Cortef ന് 17% ആണ് വില വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച കൊറോണവൈറസ് … Continue reading മരുന്ന് കമ്പനികള്‍ 442 മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ചു
ടാഗ്: മുതലാളിത്തം
ഇറച്ചിവെട്ടുകാരന് അയാളുടെ പങ്ക് കൊടുക്കുക
Daniel Kahn & The Painted Bird
അമേരിക്കയിലെ 40% കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഒരു മാസം അകലെയാണ്
Kasey Wiedrich Prosperity Now
എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
വികസ്വരരാജ്യങ്ങള്‍ക്ക് മരുന്നിന്റെ നിര്‍മ്മാണ രീതി പങ്കുവെക്കാത്തതിനാല്‍ ഏറ്റവും വിജയിച്ച രണ്ട് കൊറോണവൈറസ് വാക്സിനുകള്‍ നിര്‍മ്മാതാക്കളായ Moderna, Pfizer, BioNTech ഒന്നിച്ച് ഓരോ മിനിട്ടിലും $65,000 ഡോളര്‍ ലാഭം നേടുന്നു. അതേ സമയത്ത് ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു. People's Vaccine Alliance ന്റെ പുതിയ വിശകലനം അനുസരിച്ച് ഈ മൂന്ന് കമ്പനികളും ഈ വര്‍ഷം $3400 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് സെക്കന്റില്‍ $1,083 ഡോളറോ, മിനിട്ടില്‍ $64,961 ഡോളറോ, മണിക്കൂറില്‍ $39 … Continue reading മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം
“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു. — സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021 [കമ്പ്യൂട്ടര്‍ … Continue reading 1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം
1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി
1995 ന് ശേഷമുള്ള മൂന്ന് ദശാബ്ദം കൊണ്ട് ലോകത്തെ 1% വരുന്നവര്‍ പുതിയതായി സൃഷ്ടിച്ച സമ്പത്തിന്റെ 38% കൈയ്യടക്കി. അതേ സമയം ദരിദ്ര പകുതിക്ക് വെറും 2% മാത്രമാണ് ലഭിച്ചത്. അതി സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള വിടവ് ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്തിലേയും വരുമാനത്തിലേയും അസമത്വം, പടിഞ്ഞാറന്‍ സാമ്രാജ്യത്വം അതിന്റെ ഉത്തുംഗശൃംഗത്തിലായിരുന്ന 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇന്നും എന്നാണ് ഏറ്റവും പുതിയ World Inequality Report പ്രകാരമുള്ള ആഗോള വരുമാനവും … Continue reading 1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി
ആമസോണ്‍ വേദനാവനം
— സ്രോതസ്സ് scheerpost.com | Mr. Fish | Sep 26, 2021
കോര്‍പ്പറേറ്റ് കുറ്റം
Russell Mokhiber On Contact
ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു
വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു