രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും

സൃഷ്ട്രിക്കാന്‍ നാം സഹായിച്ച ഒരു യുദ്ധത്തില്‍ നിന്നുള്ള ശല്യക്കാരായ അഭയാര്‍ത്ഥികളെക്കുറിച്ച് പേയ് പിടിച്ച വലതുപക്ഷവും ഭീതി പരത്തുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങളും അപസ്മാരം വളര്‍ത്തുന്ന സമയത്ത്, യൂറോപ്പിലെത്തപ്പെട്ട ആയിരക്കണക്കിന് സിറിയക്കാരായ കുട്ടികള്‍ ഓരോ രാത്രിയിലും നേരിടുന്ന സന്തോഷം തരാത്ത ആ യാഥാര്‍ത്ഥ്യത്തെ അവാര്‍ഡ് ജേതാവായ സ്വീഡനിലെ ഛായാഗ്രാഹകന്‍ Magnus Wennman രേഖപ്പെടുത്തുന്നു. ഹൃദയം തകര്‍ക്കുന്ന ആ ഓരോ ചിത്രത്തിലുടെയും അദ്ദേഹം അവരുടെ വീടിനെക്കുറിച്ചും, രക്ഷകര്‍ത്താക്കളേക്കുറിച്ചും, ഫുട്‌ബാളിനേക്കുറിച്ചും, വിദൂരമായ സമാധാനത്തെക്കുറിച്ചുമുള്ള അവരുടെ സ്വപ്നങ്ങളും ഒപ്പം അവരുടെ പേടി സ്വപ്നങ്ങളേക്കുറിച്ചും, അക്രമത്തെക്കുറിച്ചുള്ള … Continue reading രാത്രിയാകുമ്പോള്‍ സിറിക്കാരായ കുട്ടികള്‍ എവിടെ ഉറങ്ങും →

സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു

ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.