ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ഇറാഖ് സൈന്യം ISIS ന് എതിരെ നടത്തുന്ന യുദ്ധത്തെ ശക്തിപ്പെടുത്താന്‍ ഇറാഖില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും പട്ടാളക്കാരെ ഇറക്കാനും വൈറ്റ് ഹൌസ് തീരുമാനിച്ചതോടെ യുദ്ധത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റില്‍ ISIS ന് എതിരായ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ വകുപ്പ്(DOD) $270 കോടി ഡോളര്‍, അതായത് ദിവസം $90 ലക്ഷം ഡോളര്‍ എന്ന തോതില്‍, ചിലവാക്കി. 2015 സാമ്പത്തിക വര്‍ഷത്തില്‍ DOD ദിവസം $1.4 കോടി ഡോളര്‍ എന്ന തോതിലായിരുന്നു പണം ചിലവാക്കിയത്. ഇത് വളരെ … Continue reading ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം →

കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട് →

ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്ലയര്‍ നശിപ്പിക്കാനുത്തരവിട്ടിരുന്നു

പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ ഇറാഖ് യുദ്ധത്തിന്റെ നിയമവിരുദ്ധതയെക്കുറിച്ചുള്ള ഒരു രഹസ്യ റിപ്പോര്‍ട്ട് 2003 ല്‍ കടന്നുകയറ്റം തുടങ്ങുന്നതിന് മൂന്നാഴ്ച മുമ്പ് നശിപ്പിക്കാനുത്തരവിട്ടിരുന്നു എന്ന് ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് യുദ്ധം അന്തര്‍ദേശീയ നിയമപ്രകാരം തെറ്റാണെന്ന് വ്യക്തമാക്കുന്ന ആ റിപ്പോര്‍ട്ട് "കത്തിച്ചുകളയാന്‍" അറ്റോര്‍ണി ജനറല്‍ Lord Goldsmith ഉത്തരവിട്ടതായി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പുറത്ത് പറയാതെ The Mail എഴുതി. ബ്ലയറിന്റെ വക്താവ് ഈ വാര്‍ത്ത "nonsense" ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.

കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

അഫ്ഗാനിസ്ഥാന്‍ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേരെ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് Doctors Without Borders ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 12 ആശുപത്രി ജോലിക്കാരും 10 രോഗികളും മരിച്ചു. അതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 36 പേരെക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 30 മിനിട്ട് നേരം അമേരിക്ക അവിടെ ആക്രമണം തുടര്‍ന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് ജോലിക്കാര്‍ അഫ്ഗാന്‍ സൈന്യത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകവരെ … Continue reading കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ് →