അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

University of Notre Dame ലെ ബിരുദം നേടുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ commencement പ്രാസംഗികനായ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസംഗം തുടങ്ങിയപ്പോള്‍ അത് ബഹിഷ്കരിച്ചു. മുമ്പത്തെ ഇന്‍ഡ്യാനാ ഗവര്‍ണര്‍ ആയ വൈസ് പ്രസിഡന്റ്, "തങ്ങളിലെ ദുര്‍ബലരായവരെ ലക്ഷ്യം വെച്ചുള്ള ദോഷകരമായ പരിപാടികള്‍ നടപ്പാക്കി" എന്ന് NBC യുടെ WNDU നോട് വിദ്യാര്‍ത്ഥിയായ Luis Miranda പറഞ്ഞു. "അവര്‍ എന്റെ സഹപാഠികളാണ്. അവര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുമാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ അന്തസിന് … Continue reading അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രസംഗം Notre Dame വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചു

ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

Chicago Police Department (CPD) ഏകദേശം 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു എന്ന് Chicago Sun Times റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വലിയ ഒരു വിഭാഗത്തെ നിരീക്ഷിക്കാനും തകര്‍ക്കാനുമാണ് ഈ പട്ടിക ഉപയോഗിക്കുന്നത്. വിവിധങ്ങളായ രാഷ്ട്രീയ സംഘടനകളില്‍ കടന്നുകൂടുകയും അവയെ നശിപ്പിക്കുകയും ചെയ്യാനായി 1880 കള്‍ മുതല്‍ 20 ആം നൂറ്റാണ്ടിലും തുടര്‍ന്ന CPD യുടെ കുപ്രസിദ്ധമായ Red Squad നെ ആണ് ഇപ്പോഴത്തെ SSL ഡാറ്റാബേസ് ഓര്‍മ്മപ്പെടുത്തുന്നത്. … Continue reading ചിക്കാഗോ പോലീസ് 4 ലക്ഷം പേര്‍ ഉള്‍പ്പെടുന്ന രഹസ്യ നിരീക്ഷണ പട്ടിക സൂക്ഷിക്കുന്നു

കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികള്‍ക്കായി വിരമിച്ച രാഷ്ട്രീയ സഹായിയെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

രാഷ്ട്രീയ രംഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി Conservative ഉം Labour ഉം ആയ മുതിര്‍‍ന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ആന്തരിക വിവരങ്ങള്‍ അറിയാവുന്ന രാഷ്ട്രീയക്കാരേയാണ് ഫേസ്‌ബുക്ക് ജോലിക്കെടുത്തത് എന്ന് ഗാര്‍ഡിയന്‍ പറയുന്നു. അതില്‍ മുമ്പത്തെ ഡേവിഡ് കാമറോണിന്റെ Downing Street ഉപദേശി, Ed Balls ന്റെ മുമ്പത്തെ സഹായി, Conservatives തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനായ Lynton Crosby നൊപ്പം ജോലിചെയ്ത ഒരു സാമൂഹ്യമാധ്യമ വിദഗ്ദ്ധന്‍ എന്നിവര്‍ … Continue reading വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികള്‍ക്കായി വിരമിച്ച രാഷ്ട്രീയ സഹായിയെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും" എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് "disruptive conduct" കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് "No Trump! No … Continue reading ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ