ട്രമ്പിനെ നിങ്ങള്‍ പേടിക്കുന്നുവെങ്കില്‍ അതിനേക്കാളേറെ പേടിക്കേണ്ടത് ഹിലറിക്ക് ബദല്‍ നിര്‍മ്മിക്കാത്തതിനാണ്

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറി

Democratic National Committee (DNC) യുടെ വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയ Guccifer 2.0 എന്ന ഹാക്കര്‍ പുതിയ ഒരു കൂട്ടം രേഖകളും പ്രസിദ്ധപ്പെടുത്തി. "നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് പോലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ നാടകം. അതില്‍ വോട്ടര്‍മാര്‍ക്ക് പ്രധാന റോളേയില്ല. ബര്‍ണി സാന്റേഴ്സിന് പറ്റിയത് പോലെ തിരശീലക്ക് പിറകിലാണ് എല്ലാം ഒത്തുതീര്‍പ്പാക്കുന്നത്." "ശരിക്കുള്ള ജനാധിപത്യം, തുല്യ അവസരങ്ങള്‍, അമേരിക്കയില്‍ നാം ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇവക്കെല്ലാം എന്ത് സംഭവിച്ചു എന്ന് … Continue reading അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറി

ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു

മുമ്പത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായ José Manuel Barroso നെ ജോലിക്കെടുത്തതായി ഗോള്‍ഡ്മന്‍ സാച്ചെസ് അറിയിച്ചു. പോര്‍ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന Barroso ഇനിമുതല്‍ Goldman Sachs International ന്റെ ഉപദേശക സംഘത്തില്‍ പ്രവര്‍ത്തിക്കും. 2004 - 2014 കാലത്തായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സ്ഥാനം വഹിച്ച Barroso, 2002 - 2004 കാലത്ത് പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. 1985 ല്‍ ആയിരുന്നു Barrosoയെ ആദ്യമായി തെരഞ്ഞെടുത്തത്. അതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ മന്ത്രി തുടങ്ങി ധാരാളം … Continue reading ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു

അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്

ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്. സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം … Continue reading അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്