ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്. സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം … Continue reading അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്
ടാഗ്: രാഷ്ട്രീയം
ഡമോക്രാറ്റ് സമ്മേളനത്തിന്റെ സംഗ്രഹം
11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം … Continue reading 11 മുസ്ലീം സ്ത്രീകള്‍ – പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയവര്‍
ഹിലറി ക്ലിന്റണ്‍ അകം തുറന്ന്
യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍
നമുക്ക് വരുന്ന ചില രോഗങ്ങളെ തടയാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നാണ് വാക്സിന്‍. ശക്തി കുറഞ്ഞതോ, മൃതമായതോ ആയ രോഗകാരി അണുക്കളോ, അവയുടെ കോശ ഭാഗങ്ങളോ വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ട്, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് അതിന്റെ രീതി. രോഗത്തെ തടയാന്‍ രോഗാണുവിനെ തന്നെ കുത്തിവെക്കുന്നു. അതായത് നാം പ്രതീക്ഷിക്കുന്ന ഒരു ഫലം കിട്ടാനായി അതിന് നേരെ വിപരീതമായ ഒരു കാര്യം ചെയ്യുന്നു എന്ന് സാരം. എന്നാല്‍ … Continue reading യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍
കറുത്തവരുടേയും അമേരിക്കന്‍ ആദിവാസികളുടേയും പ്രശ്നങ്ങള്‍ എന്തുകൊണ്ട് വ്യത്യസ്ഥമാണ്
നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു
Democratic National Committee നിഷ്പക്ഷമായ ഒരു സംഘടനയാണ്. എന്നാല്‍ അവര്‍ Bernie Sanders ന്റെ സംഘത്തെ Hillary Clinton ന്റേതില്‍ നിന്ന് ഇകഴ്ത്തിക്കാട്ടാന്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന വിവരം കുത്തിപ്പൊക്കണമെന്ന ഉദ്ദേശത്തില്‍ പദ്ധതികളാവിഷ്കരിച്ചു. വ്യവസ്ഥയുടെ സ്ഥാനാര്‍ത്ഥിയായ Clinton ന് ഗുണകരമായി പക്ഷം പിടിക്കുകയാണ് എന്ന് Sanders സംഘം മാസങ്ങളോളം പരാതിപറഞ്ഞിരുന്നു. വോട്ടര്‍മാരുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DNCക്ക് എതിരെ അവര്‍ കേസും കൊടുത്തിരുന്നു. ഇപ്പോള്‍ വിക്കീലീക്സ് DNC യുടെ 20,000 ആഭ്യന്തര ഇമെയിലുകള്‍ പറത്തുവിട്ടിരിക്കുന്നു. DNC ഉദ്യോഗസ്ഥര്‍ സാന്റേഴ്സിനെതിരെ … Continue reading നിരീശ്വരവാദിയാണെന്ന കാര്യം ദോഷകരമായി പ്രചരിപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ സാന്റേഴ്സിനെതിരെ പദ്ധതിയിട്ടു
സ്ലോവേനിയയിലെ സര്‍ക്കാര്‍ ജലത്തെ മൌലിക അവകാശമായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു
യൂറോപ്പിലെ Right2Water ന്റെ പ്രവര്‍ത്തനത്തിന് വലിയ വിജയമായി Slovenian National Assembly ഭരണഘടന ഭേദഗതി ചെയ്ത് ‘സുരക്ഷിതമായ കുടിവെള്ളത്തെ’ മൌലിക അവകാശമായി കൂട്ടിച്ചേര്‍ക്കാനായി വോട്ടു ചെയ്തു. ജനസംഖ്യയുടെ 3% വരുന്ന 55,000 സ്ലോവേനിയക്കാര്‍ ജല അവകാശത്തെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കണം എന്ന ആവശ്യം ഒരു പരാതിയായി സര്‍ക്കാരിന് നല്‍കിയതിനെ തുടര്‍ന്നാണ് ഈ നടപടി. — സ്രോതസ്സ് right2water.eu




