അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല

പകുതിയിലധികം പോലീസ് കൊലപാതകങ്ങളും അമേരിക്കയിലെ ഔദ്യോഗിക സര്‍ക്കാര്‍ രേഖകളില്‍ വരുന്നില്ല എന്നും കറുത്തവരാണ് ഈ മാരകമായ പോലീസ് അതിക്രമത്തിന് കൂടുതലും ഇരയാകുന്നത് എന്നും കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. 1980 - 2018 കാലത്ത് നടന്ന 55% മരണങ്ങളും സര്‍ക്കാരിന്റെ പ്രധാന സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടുകളില്‍ തെറ്റായി രേഖപ്പെടുത്തുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും അംഗീകരവുമുള്ള ജേണലുകളിലൊന്നായ Lancet ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഈ കാലത്ത് ഹിസ്പാനിക് അല്ലാത്ത വെള്ളക്കാരെ അപേക്ഷിച്ച് … Continue reading അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല

കറുത്ത സ്ത്രീകളെ കുറ്റവാളികളാക്കുകയും അക്രമി എന്ന വാര്‍പ്പ്മാതൃകയിലാക്കുകയും ചെയ്യുന്നു

കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Aug 30, … Continue reading കറുത്തവരും ആദിവാസികളും താമസിക്കുന്നിടത്തെ എണ്ണ വ്യവസായത്തില്‍ കൊടുംകാറ്റ് ഐഡ അടിച്ചു

ജോണ്‍ ഹോപ്കിന്‍സ് കറുത്തവരെ അടിമകളാക്കിയിരുന്നു

19ാം നൂറ്റാണ്ടിലെ ബിസിനസുകാരനായ മേരിലാന്റ്, ബാള്‍ട്ടിമൂറിലെ പ്രശസ്തമായ ആശുപത്രിയുടേയും സര്‍വ്വകലാശാലയുടേയും അതേ പേരുള്ള Johns Hopkins ആഭ്യന്തര യുദ്ധത്തിന് മുമ്പ് നാല് കറുത്തവരെ അടിമകളായി സൂക്ഷിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സെന്‍സസ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. ഹോപ്കിന്‍സ് അടിമത്ത വിരോധിയായിരുന്നു എന്ന പ്രചാരമുള്ള ആഖ്യാനത്തിന് വിരുദ്ധമാണ് പുതിയ കണ്ടെത്തല്‍ — സ്രോതസ്സ് washingtonpost.com | Dec 10, 2020 [വെറുതെ പറഞ്ഞന്നേയുള്ളു. ഓരോത്തവരും അവരുടെ കാലത്തെ സ്വന്തം അറിവിന്റെ പരിധിയില്‍ ജീവിക്കുന്നവരാണ്.]

1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു

കറുത്തവരുടെ വിമോചനത്തിന്റേയും പോലീസ് അതിക്രമ വിരുദ്ധതയുടേയും സംഘടനയായ MOVE ന്റെ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഫിലാഡല്‍ഫിയയിലെ വീട്ടില്‍ 1985 ല്‍ പോലീസ് ബോംബിടുകയും അതിന്റെ ഫലമായി 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതില്‍ രണ്ട് പേര്‍ കുട്ടികളാണ്. അവരുടെ ശരീരത്തിന്റെ ശേഷിപ്പുകള്‍ University of Pennsylvaniaയും Princeton Universityയും കൈവശം ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ ഫിലാഡല്‍ഫിയയില്‍ പ്രതിഷേധം വര്‍ദ്ധിക്കുകയാണ്. University of Pennsylvania യിലേയും Princeton University യിലേയും നരവംശശാസ്ത്രജ്ഞര്‍ കഴിഞ്ഞ 36 വര്‍ഷങ്ങളായി അതിലെ ഒരു … Continue reading 1985 ലെ മൂവ് പോലീസ് ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എല്ലുകള്‍ ക്ലാസെടുക്കാനുപയോഗിച്ചു

കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

സ്കൂളിലെ അക്രമത്തേയും വംശീയ അസമത്വത്തേയും തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാകുലതയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായി കറുത്തവരായ മുതിര്‍ന്നവര്‍ കണക്കാക്കുന്നു. വംശീയ അസമത്വത്തെ അമേരിക്കയിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആയി കറുത്തവരായ മുതിര്‍ന്നവര്‍ 61% വിശ്വസിക്കുമ്പോള്‍ വെള്ളക്കാരില്‍ 17% ഉം ഹിസ്പാനിക്കുകളില്‍ 45% ഉം മാത്രമേ അങ്ങനെ കണക്കാക്കുന്നുള്ളു എന്ന് C.S. Mott Children’s Hospital National Poll on Children’s Health (NPCH) നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ വ്യാകുലതയുടെ കാര്യത്തില്‍ വംശീയ … Continue reading കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്