പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു

തന്റെ administrative detention അവസാനിപ്പിക്കാം എന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് കിട്ടിയ പാലസ്തീനി ആയ തടവ് പുള്ളി Kayed Fasfous നിരാഹാര സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 14 ന് Fasfous നെ പുറത്തുവിടും. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ Fasfous കഴിഞ്ഞ 131 ദിവസങ്ങളായി തന്റെ administrative detention ന് എതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 2022 ന് പുറത്തുവിടാം എന്ന ഉറപ്പ് ഇസ്രായേല്‍ കൈയ്യേറ്റ അധികൃതര്‍ കൊടുത്തതിന് ശേഷം 34-വയസുള്ള Ayad Al-Harimi ഉം 61 … Continue reading പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു

autophagy എന്ന പ്രധാനപ്പെട്ട കോശ പ്രക്രിയയെ SARS-CoV-2 അണുബാധ hijack ചെയ്യും

നമ്മുടെ കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ചവറുകളേയും കടന്നുകയറുന്ന സൂഷ്മ ജീവികളേയും തുടച്ചുനീക്കുന്നതില്‍ autophagy എന്ന സൂഷ്മ ജീവശാസ്ത്ര പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു. അതിനെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ SARS-CoV-2 അണുബാധ കാര്യമായ മാറ്റം വരുത്തുന്നു എന്ന് കണ്ടെത്തി. ആ പ്രബന്ധം Cell എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് University of New Mexico Health Sciences Center | Nov 22, 2021

അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി

വര്‍ഷത്തെ ഏറ്റവും തിരക്ക് കൂടിയ കച്ചവട ദിനമായ കറുത്ത വെള്ളിയാഴ്ച ലക്ഷം കോടി ഡോളര്‍ കമ്പനിയേയും അതിന്റെ സ്ഥാപകനായ കോടീശ്വരന്‍ Jeff Bezos നും എതിരെ “Make Amazon Pay” എന്ന മുദ്രാവാക്യവുമായി ആമസോണ്‍ തൊഴിലാളികള്‍ ലോകം മൊത്തം ഒരു സമരത്തില്‍ പങ്ക് ചേര്‍ന്നു. ശമ്പളം വര്‍ദ്ധിപ്പിക്കാനും, കമ്പനി സര്‍ക്കാരിന് കൊടുക്കാനുള്ള നികുതി കൊടുക്കണമെന്നും, തൊഴിലാളികളെ രഹസ്യാന്വേഷണം നടത്തുന്നത് നിര്‍ത്തണമെന്നും ആണ് അവരുടെ ആവശ്യം. ഇതോടെ Bessemer, Alabama യിലെ ആമസോണ്‍ പണ്ടകശാല തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനുള്ള ഒരു … Continue reading അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി

കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം

കഴിഞ്ഞ വര്‍ഷം Kenosha, Wisconsin ല്‍ നടന്ന വംശീയ നീതിക്കായുള്ള പ്രതിഷേധ സമരത്തിലെ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ മുറിവേല്‍പ്പിക്കകയും ചെയ്ത കുറ്റതില്‍ നിന്ന് Kyle Rittenhouse നെ കുറ്റവിമുക്തനാക്കിയതിന് ശേഷം മറ്റൊരു സ്വയരക്ഷ അവകാശവാദത്തിന് വീണ്ടും ശ്രദ്ധ കിട്ടിയിരിക്കുകയാണ്. കറുത്ത കൌമാരക്കാരിയായ Chrystul Kizer ന് എതിരായി 2018 ല്‍ ലൈംഗിക ആള്‍ക്കടത്തുകാരനെ കൊന്നതിന്റെ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. 16 വയസ് … Continue reading കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം

സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ബഹുരാഷ്ട്ര കമ്പനികളും അതി സമ്പന്നരും നടത്തുന്ന നികുതി വെട്ടിപ്പ് കാരണം അര ലക്ഷം കോടി ഡോളര്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്ന് പ്രാവശ്യം കോവിഡ്-19 വാക്സിന്‍ കൊടുക്കാന്‍ വേണ്ടത്ര പണമാണത്. കഴിഞ്ഞ വര്‍ഷം നികുതി നഷ്ടം $42700 കോടി ഡോളറായിരുന്നത് 2021 ആയപ്പോഴേക്കും $48300 കോടി ഡോളറായി എന്ന് നികുതി സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ 40% ന് ഉത്തരവാദി ബ്രിട്ടണ്‍ മാത്രമാണ്. ബ്രിട്ടണിന്റെ വിദേശ പ്രദേശങ്ങളും സിറ്റി ഓഫ് ലണ്ടനും … Continue reading സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു

കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം. ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ … Continue reading കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു

വടക്കന്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ലെ പതിനായിരക്കണക്കിന് നഴ്സുമാരും, technicians ഉം, മറ്റ് ആരോഗ്യമേഖല ജോലിക്കാരും വ്യാഴാഴ്ച വാക്കൌട്ട് നടത്തി. രണ്ട് മാസമായി സമരം നടത്തുന്ന 700 എഞ്ജിനീയര്‍മാര്‍ക്ക് പിന്‍തുണ അര്‍പ്പിക്കാനായിരുന്നു അത്. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട കരാര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ ശക്തിയും തൊഴിലാളികള്‍ തമ്മിലുള്ള സാഹോദര്യവും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തിയായരുന്നു അത്. Service Employees International Union-United Healthcare West (SEIU-UHW), Office and Professional Employees International Union (OPEIU) Local 29, … Continue reading 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു

സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു

സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു. പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു. — സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021

ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ … Continue reading ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി

വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 - 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. — സ്രോതസ്സ് euronews.com | 22/11/2021