ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021
ടാഗ്: വാര്‍ത്ത
ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്
ലോകം മൊത്തം സ്ത്രീകള്‍ക്കെതിരെ മാരക അക്രമം വര്‍ദ്ധിച്ച് വരുകയാണ്. നവംബര്‍ 2020 ന് ബ്രിട്ടണിലെ സംഘടനയായ Femicide Census ഒരു ദശാബ്ദക്കാലത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് പ്രകാരം “പുരുഷ പങ്കാളിയോ മുമ്പത്തെ പങ്കാളിയോ നാല് ദിവസത്തില്‍ ഒരു സ്ത്രീ കൊലചെയ്യപ്പെടുന്നു.” പ്രണയബന്ധത്തിന് പുറത്തുള്ള കൊലപാതകങ്ങളെക്കൂടി കണക്കാക്കിയാല്‍ മൂന്ന് ദിവസത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്ന എന്ന തോതില്‍ ആ സംഖ്യ വര്‍ദ്ധിക്കുകയാണ്. സ്ത്രീകളുടെ നേരത്തെയുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം എന്ന് ആഗോളമായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൊലപാതകങ്ങളെ ഒറ്റപ്പെട്ട … Continue reading ബ്രിട്ടണിലെ സ്ത്രീഹത്യ സെന്‍സസ്
പേരിന് മാത്രമുള്ള യഹൂദര്‍
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ “പുതിയ യഹൂദവിരുദ്ധ”യെ കുറിച്ച് Rabbi Wendi Geffen ഒരു മതപ്രസംഗം ഷിക്കാഗോയില്‍ നടത്തി. യഹൂദവിരുദ്ധ യഹൂദര്‍ “പേരിന് മാത്രമുള്ള യഹൂദരാണ്” എന്നും അവരെ യഹൂദരുടെ കൂട്ടതില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അവര്‍ പ്രസംഗിച്ചു. “ഭൂരിപക്ഷ” യഹൂദരും ഇസ്രായേലിനെ പിന്‍തുണക്കുന്നുണ്ടെന്നും, സയണിസവും പുരോഗമതയും പരസ്പരം വിരുദ്ധമാണെന്ന് പറയുന്ന യുഹൂദവിരുദ്ധ യഹൂദര്‍ യഹൂദ പള്ളികളില്‍ വെടിവെപ്പ് നടത്തുന്ന വലതുപക്ഷക്കാരേക്കാളും അപകടകാരികളാണെന്നും അവര്‍ വിശദീകരിച്ചു. ഇസ്രായേല്‍ വര്‍ണ്ണവെറി … Continue reading പേരിന് മാത്രമുള്ള യഹൂദര്‍
2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു
ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021
ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു
55 വര്‍ഷം മുമ്പ് 1966 ല്‍ ബാര്‍ഡോസ് ഒരു സ്വതന്ത്ര രാജ്യമായെങ്കിലും രാഷ്ട്രത്തിന്റെ തലവന്‍ ഇതുവരെ രാജ്ഞി എലിസബത്ത് ആയി തുടരുകയായിരുന്നു. ക്യാനഡ, ആസ്ട്രേലിയ, ജമെയ്ക തുടങ്ങിയ പല മുമ്പത്തെ ബ്രിട്ടീഷ് കോളനികള്‍ക്കും സമാനമായ ഏര്‍പ്പാടാണ് ബ്രിട്ടീഷ് രാജവംശവുമായുള്ളത്. Barbados ന് തങ്ങളുടെ കോളനി ഭൂതകാലത്തില്‍ നിന്ന് വേര്‍പെടാനുള്ള സമയം ആയി എന്ന് പറഞ്ഞ പ്രധാനമന്ത്രി Mia Mottley ഈ വേര്‍പെടലിനെ മുന്നോട്ട് നീക്കി. ബാര്‍ഡോസിന് ബ്രിട്ടണ്‍ അടിമത്ത നഷ്ടപരിഹാരം കൊടുക്കണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നു. — … Continue reading ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു
പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു
തന്റെ administrative detention അവസാനിപ്പിക്കാം എന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് കിട്ടിയ പാലസ്തീനി ആയ തടവ് പുള്ളി Kayed Fasfous നിരാഹാര സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 14 ന് Fasfous നെ പുറത്തുവിടും. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ Fasfous കഴിഞ്ഞ 131 ദിവസങ്ങളായി തന്റെ administrative detention ന് എതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 2022 ന് പുറത്തുവിടാം എന്ന ഉറപ്പ് ഇസ്രായേല്‍ കൈയ്യേറ്റ അധികൃതര്‍ കൊടുത്തതിന് ശേഷം 34-വയസുള്ള Ayad Al-Harimi ഉം 61 … Continue reading പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു
autophagy എന്ന പ്രധാനപ്പെട്ട കോശ പ്രക്രിയയെ SARS-CoV-2 അണുബാധ hijack ചെയ്യും
നമ്മുടെ കോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ചവറുകളേയും കടന്നുകയറുന്ന സൂഷ്മ ജീവികളേയും തുടച്ചുനീക്കുന്നതില്‍ autophagy എന്ന സൂഷ്മ ജീവശാസ്ത്ര പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു. അതിനെക്കുറിച്ചുള്ള പുതിയ പഠനത്തില്‍ SARS-CoV-2 അണുബാധ കാര്യമായ മാറ്റം വരുത്തുന്നു എന്ന് കണ്ടെത്തി. ആ പ്രബന്ധം Cell എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് University of New Mexico Health Sciences Center | Nov 22, 2021
അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി
വര്‍ഷത്തെ ഏറ്റവും തിരക്ക് കൂടിയ കച്ചവട ദിനമായ കറുത്ത വെള്ളിയാഴ്ച ലക്ഷം കോടി ഡോളര്‍ കമ്പനിയേയും അതിന്റെ സ്ഥാപകനായ കോടീശ്വരന്‍ Jeff Bezos നും എതിരെ “Make Amazon Pay” എന്ന മുദ്രാവാക്യവുമായി ആമസോണ്‍ തൊഴിലാളികള്‍ ലോകം മൊത്തം ഒരു സമരത്തില്‍ പങ്ക് ചേര്‍ന്നു. ശമ്പളം വര്‍ദ്ധിപ്പിക്കാനും, കമ്പനി സര്‍ക്കാരിന് കൊടുക്കാനുള്ള നികുതി കൊടുക്കണമെന്നും, തൊഴിലാളികളെ രഹസ്യാന്വേഷണം നടത്തുന്നത് നിര്‍ത്തണമെന്നും ആണ് അവരുടെ ആവശ്യം. ഇതോടെ Bessemer, Alabama യിലെ ആമസോണ്‍ പണ്ടകശാല തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനുള്ള ഒരു … Continue reading അലബാമയിലെ ആമസോണ്‍ തൊഴിലാളികള്‍ക്ക് യൂണിയനുണ്ടാക്കാനായി ഒരു അവസരം കൂടി
കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം
കഴിഞ്ഞ വര്‍ഷം Kenosha, Wisconsin ല്‍ നടന്ന വംശീയ നീതിക്കായുള്ള പ്രതിഷേധ സമരത്തിലെ രണ്ട് പേരെ വെടിവെച്ച് കൊല്ലുകയും മൂന്നാമത്തെ ആളെ മുറിവേല്‍പ്പിക്കകയും ചെയ്ത കുറ്റതില്‍ നിന്ന് Kyle Rittenhouse നെ കുറ്റവിമുക്തനാക്കിയതിന് ശേഷം മറ്റൊരു സ്വയരക്ഷ അവകാശവാദത്തിന് വീണ്ടും ശ്രദ്ധ കിട്ടിയിരിക്കുകയാണ്. കറുത്ത കൌമാരക്കാരിയായ Chrystul Kizer ന് എതിരായി 2018 ല്‍ ലൈംഗിക ആള്‍ക്കടത്തുകാരനെ കൊന്നതിന്റെ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. 16 വയസ് … Continue reading കറുത്ത കൌമാരക്കാരിക്കെതിരായ കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്ന് ആഹ്വാനം
സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു
ബഹുരാഷ്ട്ര കമ്പനികളും അതി സമ്പന്നരും നടത്തുന്ന നികുതി വെട്ടിപ്പ് കാരണം അര ലക്ഷം കോടി ഡോളര്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്ന് പ്രാവശ്യം കോവിഡ്-19 വാക്സിന്‍ കൊടുക്കാന്‍ വേണ്ടത്ര പണമാണത്. കഴിഞ്ഞ വര്‍ഷം നികുതി നഷ്ടം $42700 കോടി ഡോളറായിരുന്നത് 2021 ആയപ്പോഴേക്കും $48300 കോടി ഡോളറായി എന്ന് നികുതി സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ 40% ന് ഉത്തരവാദി ബ്രിട്ടണ്‍ മാത്രമാണ്. ബ്രിട്ടണിന്റെ വിദേശ പ്രദേശങ്ങളും സിറ്റി ഓഫ് ലണ്ടനും … Continue reading സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു