ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021

ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and … Continue reading ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത … Continue reading സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി

ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി "യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു 'പുരോഗമന തൊഴിലിടം' ആക്കില്ല", എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് … Continue reading ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്

2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021

ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല

2019 ന് മുമ്പ് ഫേസ്‌ബുക്കിലുണ്ടായിരുന്ന ഒരു സൌകര്യത്തിന്റെ തെറ്റായ ഉപയോഗം വഴി 53 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്ന വിവരം അവരോട് പറയാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. ഉപയോക്താക്കളുടെ profiles ല്‍ നിന്നുള്ള ഫോണ്‍നമ്പരുകളും മറ്റ് വിവരങ്ങളും ഒരു പൊതു ഡാറ്റാബേസില്‍ ലഭ്യമായി എന്ന് കഴിഞ്ഞ ആഴ്ച Business Insider റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 2019 ന് മുമ്പ് “malicious actors” ഡാറ്റ ശേഖരിച്ചതാകാം എന്ന് ഫേസ്‌ബുക്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ എഴുതി. — സ്രോതസ്സ് reuters.com | … Continue reading ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല

കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്

ആളുകള്‍ക്ക് കോവിഡ്-19 വരാനുള്ള അപകട സാദ്ധ്യത അറിയാനായി ചിലവ് കുറഞ്ഞതും ശക്തമായതും ആയ വഴിയാണ് മുറിക്കകത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കണക്കാക്കുന്നത് എന്ന് Cooperative Institute for Research in Environmental Sciences (CIRES) ഉം University of Colorado Boulder ഉം ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. ഏത് നിര്‍ദ്ദിഷ്ട മുറിയിലെ ചുറ്റുപാടിലും അധികമുള്ള CO2 നില ഇരട്ടിയായാല്‍ രോഗം പകരുന്നതിന്റെ അപകടസാദ്ധ്യതയും ഇരട്ടിയാകും. രോഗമുള്ള ആളുകള്‍ വൈറസിനെ ഉഛ്വസിക്കുക്കുന്ന അതേ സമയത്ത് തന്നെ … Continue reading കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്

എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി. ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് … Continue reading എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

നമീബിയയിലെ 1904-1908 കാലത്തെ വംശഹത്യയില്‍ ജര്‍മ്മനി മാപ്പ് പറഞ്ഞു

20ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയിലെ തങ്ങളുടെ പങ്കിന്റെ പേരില്‍ ജര്‍മ്മനി അടുത്ത കാലത്ത് മാപ്പ് പറഞ്ഞു. German South West Africa എന്ന് വിളിച്ചിരുന്ന ജര്‍മ്മനിയുടെ പഴയ കോളനിയിലാണ് അത് നടന്നത്. ഇപ്പോള്‍ ആ സ്ഥലത്തെ Namibia എന്ന് അറിയപ്പെടുന്നു. 1904 - 1908 കാലത്ത് ജര്‍മ്മന്‍ കോളനിവാഴ്ചക്കാര്‍ നമീബിയയിലെ പതിനായിരക്കണക്കിന് Ovaherero, Nama ജനങ്ങളെ കൊന്നൊടുക്കി. കഴിഞ്ഞ മാസം ആദ്യമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി Heiko Maas ഔദ്യോഗികമായി ഈ കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുകയും … Continue reading നമീബിയയിലെ 1904-1908 കാലത്തെ വംശഹത്യയില്‍ ജര്‍മ്മനി മാപ്പ് പറഞ്ഞു