ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്. Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. … Continue reading ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി

അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

Central Bureau of Investigation ന്റെ നേതൃത്വ സ്ഥാനത്ത് നിന്ന് Alok Verma യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷം Pegasus ചാരഉപകരണത്തിന്റെ ഉപഭോക്താവായ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇന്‍ഡ്യന്‍ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ഫോണ്‍നമ്പരുകള്‍ രേഖപ്പെടുത്തി. സംശയിക്കുന്നവരെ രഹസ്യാന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള അധികാരമുള്ള വിരമിക്കാന്‍ മൂന്ന് മാസം ഇരിക്കെ പുറത്താക്കപ്പെട്ട വര്‍മ്മ അതിന് കീഴിലായി. എന്നാല്‍ അദ്ദേഹത്തിന് അന്ന് അറിയാതിരുന്ന മോഡി സര്‍ക്കാര്‍ കൊടുത്ത രണ്ടാമത്തെ ഇടി: ഇന്‍ഡ്യയുടെ അത്യുന്നത ചാരപ്പണി … Continue reading അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

ഇസ്രായേലിന്റെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന Ben & Jerryയുടെ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച Unileverന്റെ തലവനായ Alan Jope നോട് ഫോണില്‍ പ്രധാനമന്ത്രി Naftali Bennett രൂക്ഷമായി പ്രതികരിച്ചു. ഐസ്ക്രീം കമ്പനിയുടെ ഉടമകള്‍ Unilever ആണ്. “തങ്ങളുടെ പൌരന്‍മാര്‍ക്കെതിരായ ബഹിഷ്കരണത്തെ ശക്തമായി നേരിടും,” എന്ന് Bennett പറഞ്ഞു. പടിഞ്ഞാറെക്കരയിലെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ ഐസ്ക്രീം ഇനി വില്‍ക്കില്ല എന്ന് വെര്‍മോണ്ട് ആസ്ഥാനമായ ഐസ്ക്രീം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പക്ഷെ ബാക്കിയുള്ള ഇസ്രായേലിലെ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് തടസമുണ്ടാകില്ല. Ben & Jerry ക്ക് … Continue reading ബെന്‍ & ജെറി ബഹിഷ്കരണത്തിനെതിരെ ഇസ്രായേല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു

പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു

Morgantown ലെ Viatris മരുന്ന് കമ്പനി അടച്ചുപൂട്ടി പ്രവര്‍ത്തനം ഇന്‍ഡ്യയിലേക്കും ആസ്ട്രേലിയയിലേക്കും മാറ്റുന്നതോടെ West Virginiaയിലെ 1,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡമോക്രാറ്റിക് സെനറ്ററായ Joe Manchin നോടുള്ള തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയും കിട്ടിയില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. വാഷിങ്ടണിലെ ശക്തനായ മനുഷ്യനെന്നാണ് Joe Manchin നെ അറിയപ്പെടുന്നത്. Mylan, Upjohn എന്നീ കമ്പനികള്‍ ലയിച്ചാണ് Viatris രൂപീകൃതമായത്. Manchin ന്റെ മകളായ Heather Bresch ആണ് Mylan ന്റെ തലവ. Morgantown ലെ … Continue reading പടിഞ്ഞാറെ വെര്‍ജീനിയയിലെ മരുന്ന് കമ്പനി നിലനിര്‍ത്താന്‍ തൊഴിലാളികള്‍ കെഞ്ചുന്നു

ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കും

ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കുകയും അതിന്റെ ഫലം മുതിര്‍ന്നതിന് ശേഷവും മെച്ചപ്പെട്ട ഹൃദയ ആരോഗ്യം നല്‍കുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. Journal of the American Heart Association ല്‍ ആണ് ഈ പഠനം വന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ ധാരാളം കാരണം ഹൃദ്രോഗത്തിനുണ്ട്. അത് കുട്ടിക്കാലത്തേ തുടങ്ങാം. മുതിര്‍ന്ന ശേഷവും നല്ല ഹൃദയ ആരോഗ്യം കിട്ടുന്നതിന് കുട്ടിക്കാലത്തെ മുലകുടിക്ക് ബന്ധമുണ്ട്. — സ്രോതസ്സ് American Heart Association | Jul 21, … Continue reading ഏതാനും ദിനമെങ്കിലും മുലയൂട്ടുന്നത് കുട്ടിയുടെ രക്തസമ്മര്‍ദ്ദം കുറക്കും

മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

മോശം മാനസിക സ്ഥിതിയും മുഷിപ്പും മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് കളിക്കാര്‍ക്ക് ദോഷകരമാണ് എന്ന് പുതിയ പഠനം കണ്ടെത്തി. യഥാര്‍ത്ഥ പരിതസ്ഥിതിയിലെ വൈഷമ്യത്തേ നേരിടുന്നതില്‍ വിഷമിക്കുന്ന, ശ്രദ്ധ നിലനിര്‍ത്താനാകാത്ത മുഷിഞ്ഞ "(escape players൦ രക്ഷപെടല്‍ കളിക്കാര്‍" ഒരു പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരണത്തിന്റെ ആഴത്തിലുള്ള അദ്ധ്വാനം വേണ്ടാത്ത സ്ഥിതി ആയ "ഒഴുക്ക്," അന്വേഷിക്കാം. അത് സമയത്തിന്റേയും സ്ഥലത്തിന്റേയും ബോധം നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ട് എന്നാണ് University of Waterlooയിലെ ഗവേഷകര്‍ പറയുന്നത്. മു‍‍ഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ Candy Crush … Continue reading മുഷിപ്പ് മാറ്റാനായി സ്മാര്‍ട്ട് ഫോണില്‍ ഗെയിം കളിക്കുന്നത് ചിലര്‍ക്ക് ദോഷകരമാണ്

ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക

ഈ മാസം ആദ്യത്തെ ഗ്വാണ്ടാനമോ തടവുകാരനെ ബൈഡന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മൊറോക്കോയിലെ സ്വന്തം വീട്ടിലേക്ക് തടവുകാരന്‍ പോയി. 56 വയസ് പ്രായമുള്ള Abdul Latif Nasser നെ രണ്ട് ദശാബ്ദം മുമ്പാണ് ഒരു കുറ്റവും ചാര്‍ത്താതെ അറസ്റ്റ് ചെയ്തത്. 2016 മുതല്‍ അമേരിക്കന്‍ സൈന്യം ഇദ്ദേഹത്തെ പുറത്തുവിടാനുള്ള നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇനി 39 തടവുകാര്‍ കൂടി അവിടെയുണ്ട്. ഇതിനിടക്ക് Washington, D.C. യിലെ United Arab Emirates ന്റെ Cultural Attaché Office ന് മുമ്പില്‍ പ്രതിഷേധ … Continue reading ഗ്വാണ്ടാനമോ സൈനിക ജയില്‍ അടച്ചുപൂട്ടുക

ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ … Continue reading സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 - 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. … Continue reading ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും