കാലാവസ്ഥാ ലാഭം കൊയ്യല്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടക്ക് വീടുകളും സ്വന്തക്കാരും നഷ്ടപ്പെട്ടവരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലാഭം കൊയ്യല്‍ തുടങ്ങി. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഊര്‍ജ്ജക്കമ്പനിയായ PG&E കാരണം ഉണ്ടായ കാട്ടുതീയെ അതിജീവിച്ചവര്‍ക്കുള്ള $1350 കോടി ഡോളറിന്റെ സഹായം വിതരണം ചെയ്യാന്‍ വേണ്ടി ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു എന്ന് San Francisco യിലെ NPR, PBS ന്റെ KQED സ്റ്റേഷനുകള്‍ നടത്തിയ വലിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. 70,000 കാട്ടുതീ ഇരകള്‍ക്ക് ഒന്നും കൊടുക്കാതെ അവര്‍ ആ … Continue reading കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു
ടാഗ്: വാര്‍ത്ത
250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല
ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല
അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്
20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്
അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും
തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും
കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി
കോവിഡ്-19 മഹാമാരിയുടെ ഇടക്ക് അമേരിക്കയില്‍ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 72,000 മരണങ്ങളേക്കാള്‍ 29% അധികമാണ് ഇത്. കോവിഡ്-19 ഈ പ്രശ്നത്തെ വഷളാക്കിയിരിക്കുകയാണ്. ലോക്ക്ഡൌണുകളും മറ്റ് മഹാമാരി നിയന്ത്രണങ്ങളും മയക്കുമരുന്ന് ആസക്തിയുള്ളവരെ ഒറ്റപ്പെടുത്തുകയും ചികില്‍സ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതേ സമയം ഓവര്‍ഡോസ് സാംക്രമികരോഗത്തെ ഒരിക്കല്‍ നയിച്ചിരുന്ന വേദന സംഹാരികള്‍ക്ക് പകരം ആദ്യം ഹെറോയിനും, പിന്നെ അപകടകരമായി ശക്തമായ ഓപ്പിയോയിഡായ fentanyl ഉം അടുത്തകാലത്ത് … Continue reading മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓവര്‍ഡോസ് മരണങ്ങള്‍ 93,000 ല്‍ എത്തി
60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു
തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു
കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്
ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്
ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും
Donald Rumsfeld ന്റെ മരണം ഇറാഖ് യുദ്ധത്തിനെക്കുറിച്ച് ആലോചിക്കാനുള്ള ഒരു നല്ല അവസരമാണ്. ആ യുദ്ധത്തിന്റെ പ്രധാന ശില്പി അയാളായിരുന്നു. ആഗോള മേല്‍ക്കോയ്മക്കായുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഉച്ചസ്ഥായിയി ആയിരുന്നു ആ യുദ്ധം. അതായത് അതിന് ശേഷം അത് കുറഞ്ഞുവരുകയായിരുന്നു. അതിന്റെ പരാജയങ്ങള്‍ യുദ്ധത്തിന്റെ കൊടും ദുരിതങ്ങള്‍ക്ക് അപ്പുറമായിരുന്നു. അതിന്റെ മുമ്പും, നടക്കുമ്പോഴും, ശേഷവുമുള്ള സാധാരണക്കാര്ക്കുണ്ടായ ആഘാതം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കുകയും ലോകത്ത് അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി. അതിന് നേരെ വിപരീതമായ കാര്യമായിരുന്നു അത് വാഗ്ദാനം … Continue reading ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും
ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം