ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു
ടാഗ്: വാര്‍ത്ത
ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി
കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി
മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും
കൂടുതല്‍ മദ്യപിക്കും തോറും ഹൃദയത്തിന്റെ വേഗത കൂടും എന്ന് European Society of Cardiology നടത്തിയ EHRA 2018 Congress ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. മദിച്ചുല്ലസിക്കലിന് atrial fibrillation മായി ബന്ധമുണ്ട്. ഹൃദയത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് ശ്വാസത്തിലെ മദ്യത്തിന്റെ സാന്ദ്രതയും വര്‍ദ്ധിക്കുന്നു. കൂടുതല്‍ മദ്യപിക്കും തോറും ഹൃദയം ഇടിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇത്തരത്തില്‍ വേഗത വര്‍ദ്ധിക്കുന്നത് ദീര്‍ഘകാലത്തെ ഹൃദയത്തിന്റെ താള ക്രമത്തെ തെറ്റിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് European Society of Cardiology … Continue reading മദ്യപിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കും
കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും
15.3 കോടി ആളുകളുടെ ചെറുപ്രായത്തിലുള്ള മരണത്തിന് വായൂ മലിനീകരണവുമായി ബന്ധമുണ്ട്. ഫോസില്‍ ഇന്ധന ഉദ്‌വമനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ കുറക്കുകയാണെങ്കില്‍ ഈ മരണങ്ങളെ ഇല്ലാതാക്കാനാകും എന്ന് Duke University സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ 154 നഗരങ്ങളില്‍ എത്ര മരണം തടയാനാകും എന്ന കണ്ടത്തല്‍ ഇത് ആദ്യമായാണ് ഒരു പഠനത്തില്‍ വരുന്നത്. ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് പോലെ ഉടന്‍ തന്നെ കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയും ആഗോളതപന തോത് 1.5°C ക്ക് അകത്ത് … Continue reading കാര്‍ബണ്‍ ഉദ്‌വമനം ഉടനടി കുറച്ചാല്‍ 15.3 കോടി ജീവന്‍ രക്ഷിക്കാനാകും
കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആഴത്തിലുളഅള രാഷ്ട്രീയ വിശകലനവും നടത്തുന്ന, ഇന്‍ഡ്യന്‍ മാസികയായ The Caravan ന് 2021 ലെ Louis M. Lyons Award for Conscience and Integrity in Journalism ലഭിച്ചു. Harvard University യിലെ 2021 ലെ Nieman Foundation for Journalism ന്റെ ക്ലാസുകള്‍ നടത്തുക ഈ വിജയികള്‍ ആയിരിക്കും. “ഇന്‍ഡ്യയിലെ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയുടെ ചോര്‍ച്ചയെക്കുറിച്ച് സവിശേഷവും വിട്ടുവീഴ്ചയില്ലാത്ത റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് തിരിച്ചറിഞ്ഞതിനാലാണ്” ഈ മാസികയെ തെരഞ്ഞെടുത്തത് എന്ന് … Continue reading കാരവാന്‍ മാസികക്ക് Louis M. Lyons സമ്മാനം ലഭിച്ചു
ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു
ട്രമ്പിന്റെ കഠിനമായ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തിരുത്തുന്ന ധാരാളം ഉത്തരവുകള്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ ആഴ്ച നൂറുകണക്കിന് ആളുകളെ നാടുകടത്തി. ട്രമ്പിന്റെ “zero tolerance” നയത്തെ തിരുത്തി കുടുംബങ്ങളെ ഒത്തുചേര്‍ക്കുന്നതുള്‍പ്പടെയുള്ള ഉത്തരവുകാണ് അവ. ട്രമ്പിന്റെ “Remain in Mexico” എന്ന് വിളിക്കുന്ന നയം അനുസരിച്ച് മെക്സിക്കോക്കാരല്ലാത്ത അഭയാര്‍ത്ഥികള്‍ അവരുടെ കേസ് അഭയാര്‍ത്ഥി കോടതികളില്‍ കറങ്ങിനടന്ന് കഴിയുന്നത് വരെ മെക്സിക്കോയില്‍ കാത്തിരിക്കണം. അതു കാരണം ആയിരക്കണക്കിന് ആളുകള്‍ അപകടകരമായ അവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുകയാണ്. ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ … Continue reading ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു
നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും
താന്‍ CEO സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ആമസോണ്‍ സ്ഥാപകന്‍ Jeff Bezos പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം മുതല്‍ executive chairman എന്ന സ്ഥാനം ആയിരിക്കും വഹിക്കാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കാരനില്‍ നിന്ന് പടര്‍ന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യം ആയി ആമസോണിനെ മാറ്റിയ മൂന്ന് ദശാബ്ദങ്ങളിലെ ഭരണം അതോടെ ഉപേക്ഷിക്കുകയാണ്. കമ്പനിയുടെ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ്ങ് തലവനായ Andy Jassy ആകും ഇനി ആ സ്ഥാനം വഹിക്കാന്‍ പോകുന്നത്. എന്നാലും ബീസോസാവും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിഉടമ. … Continue reading നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും
ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 - 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന … Continue reading ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി
വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു
വിരമിച്ച ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഒക്കെ ഉള്‍പ്പെടുന്ന Citizens’ Commission on Elections (CCE) എന്ന പൊതുസമൂഹ സംഘം, Electronic Voting Machines (EVMs) ന്റേയും VVPAT (Voter Verifiable Paper Audit Trail) ന്റേയും തകരാനുള്ള സാദ്ധ്യതയേയും ദൌര്‍ബല്യങ്ങളേയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവിട്ടു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വേണം EVM വോട്ടെടുപ്പ് നടത്താന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. CCE ന്റെ അദ്ധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു