സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍

അമേരിക്കയുടെ കോണ്‍ഗ്രസ് Joe Biden, Kamala Harris ന്റേയു തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കി. പ്രസിഡന്റ് ട്രമ്പ് നടപ്പാക്കിയ അക്രമാസക്തമായ ജനക്കൂട്ടം അമേരിക്കയുടെ തലസ്ഥാന മന്ദിരമായ അമേരിക്കന്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ച് 14 മണിക്കൂറിന് ശേഷമാണിത്. ഈ വളയലിനെ ചില ജനപ്രതിനിധികള്‍ ഒരു അട്ടിമറിയായാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ജനക്കൂട്ടം ജനാലകള്‍ അടിച്ച് തകര്‍ത്തു, വാതിലുകള്‍ പൊളിച്ചു, ഭിത്തികളിലൂടെ ക്യാപ്പിറ്റോളിനകത്ത് കയറിക്കൂടി. അവര്‍ ക്യാപ്പിറ്റോള്‍ പോലീസിനെ ആക്രമിച്ചു. സ്പീക്കര്‍ Nancy Pelosi യുടെ ഉള്‍പ്പടെയുള്ളവരുടെ ഓഫീസുകള്‍ കൊള്ളയടിച്ചു. സെനറ്റ് ചേംബര്‍ ട്രമ്പ് … Continue reading സവര്‍ണ്ണാധിപത്യം പ്രവര്‍ത്തിയില്‍

ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു

error-correcting memory യുടെ വ്യാപകമായ ഉപയോഗത്തെ Intel തടയുന്നു എന്ന് ലിനക്സ് കേണല്‍ സൃഷ്ടാവായ Linus Torvalds ആരോപിച്ചു. അത് മൊത്തം ECC വ്യവസായത്തെ തകര്‍ക്കുന്നതാണ്. ECC എന്നാല്‍ error-correcting code എന്നാണ്. memoryയില്‍ എഴുതിയ ഡാറ്റ തന്നെയാണോ വായിക്കുന്നത് എന്ന് parity bits അധികം ഉപയോഗിച്ച് ECC memory പരിശോധിക്കുന്നു. ഈ പരിശോധനയില്ലാതെ memory ചിലപ്പോള്‍ തെറ്റാനുള്ള സാദ്ധ്യതയുണ്ട്. Rowhammer എന്ന് വിളിക്കുന്ന ഒരു സങ്കേതത്താലും memory തെറ്റാകാം. ധാരാളം പ്രാവശ്യം ഒരേ memory സ്ഥലത്ത് … Continue reading ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു

മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു

ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും … Continue reading മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു

അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി

ഗൂഗിളിന്റെ മാതൃകമ്പനിയായ Alphabet ലെ 200ല്‍ അധികം ജോലിക്കാര്‍ Alphabet Workers Union എന്ന പേരില്‍ ഒരു യൂണിയന്‍ രൂപീകരിച്ചു. അമേരിക്കയിലേയും ക്യാനഡയിലേയും എല്ലാ ഗൂഗിള്‍ ജോലിക്കാര്‍ക്കും അതില്‍ അംഗമാകാം. ഒരു വര്‍ഷത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് Alphabet Workers Union (AWU) രൂപീകൃതമായിരിക്കുന്നത്. ഉള്‍ക്കൊള്ളല്‍, സുതാര്യത, Alphabet ന്റെ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികത ഉറപ്പാക്കുക എന്നിവയാണ് യൂണിയന്റെ ലക്ഷ്യങ്ങള്‍. തൊഴിലിടത്തെ ലൈംഗികാക്രമണം, ഡ്രോണ്‍ ആക്രമണ സാങ്കേതികവിദ്യയെ ലഷ്യംവെക്കുന്നത്, അടുത്തകാലത്ത് AI ഗവേഷകനായ Dr. Timnit Gebru നെ … Continue reading അമേരിക്കയിലേയും ക്യാനഡയിലേയും ഗൂഗിളിലെ ജോലിക്കാര്‍ യൂണിയനുണ്ടാക്കി

ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു

2020 ജൂലൈ, ഓഗസ്റ്റില്‍ സര്‍ക്കാരിന്റെ ജോലിക്കാര്‍ NSO Group ന്റെ Pegasus spyware ഉപയോഗിച്ച് Al Jazeeraയിലെ 36 മാധ്യമപ്രവര്‍ത്തകര്‍, producers, anchors, executives എന്നിവരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ലണ്ടനിലെ Al Araby TV യിലെ ഒരു മാധ്യമപ്രവര്‍ത്തകന്റേയും ഫോണ്‍ ഹാക്ക് ചെയ്തു. iMessage ലെ KISMET എന്ന് വിളിക്കുന്ന ഒരു ദൌര്‍ബല്യത്തെ മുതലാക്കിയാണ് ഈ ആക്രമണം നടന്നത്. അന്നത്തെ ഏറ്റവും പുതിയ ആപ്പിള്‍ ഫോണ്‍ ആയ iPhone 11 നെ ഇത്തരത്തില്‍ ഹാക്ക് ചെയ്യാമായിരുന്നു. … Continue reading ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ iOS സ്പൈവെയര്‍ അക്രണത്തില്‍ ഹാക്ക് ചെയ്തു

2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി

ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി

മഹാമാരി തുടങ്ങിയിട്ട് ഒരു വര്‍ഷമായി, അമേരിക്കയില്‍ ഒരു മാസം 65,000 മരണങ്ങള്‍

കഴിഞ്ഞ 28 ദിവസങ്ങളില്‍ വൈറസ് കാരണം 65,000 അമേരിക്കക്കാരാണ് മരിച്ചത്. ഈ തോത് പോയാല്‍ 37,000 പേര്‍ മരിച്ച നവംബറിന്റെ ഇരട്ടി ആളുകള്‍ ഡിസംബറില്‍ മരിക്കും. കഴിഞ്ഞ മാസം ലോകത്തെ മൊത്തം കോവിഡ്-19 മഹാമാരി മരണമായ 175,000ന്റെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഈ ആഴ്ചയോടെ അമേരിക്കയിലെ മൊത്തം മരണം 3.5 ലക്ഷം കവിഞ്ഞു. ടെസ്റ്റ് പോസിറ്റീവ് ആയവരുടെ എണ്ണം 2 കോടിയിലെത്തി. ലോകത്തിന് മൊത്തം മുന്നറീപ്പായി ബ്രിട്ടണില്‍ ദൈനംദിന പുതിയ കേസുകളുടെ എണ്ണം എക്കാലത്തേയും കൂടിയ 42,000 … Continue reading മഹാമാരി തുടങ്ങിയിട്ട് ഒരു വര്‍ഷമായി, അമേരിക്കയില്‍ ഒരു മാസം 65,000 മരണങ്ങള്‍

1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

കഴിഞ്ഞ അഞ്ച് ദിവസമായി യാത്ര ചെയ്യുന്ന കര്‍ഷകര്‍ 1,300km കവച്ച് വെച്ച് ഡല്‍ഹിയിലെത്തിയിരിക്കുന്നു. 60 വാഹനങ്ങളിലായി മഹാരാഷ്ട്രയിലെ 500 ഓളം കര്‍ഷകരാണ് അത്. നരേന്ദ്ര മോഡി സര്‍ക്കാരിനോട് ഒരു കാര്യം പറയാനാണ് അവര്‍ എത്തിയിരിക്കുന്നത്. അതായത് തുടരുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമല്ല എന്നതാണ് അത്. “കോര്‍പ്പറേറ്റ് കേന്ദ്രീകൃത” കാര്‍ഷിക നിയമത്തിനെതിരെ അവര്‍ രാജസ്ഥാനിലേയും ഗുജറാത്തിലേയും കര്‍ഷകരോടൊപ്പം ചേരുകയാണ്. അവരുടെ വാഹനങ്ങള്‍ Shahjahanpur ഗ്രാമത്തിനടുത്ത് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഹരിയാന പോലീസ് മുമ്പും … Continue reading 1,300km യാത്ര ചെയ്ത് നാസിക്കിലെ കര്‍ഷകര്‍ ഡല്‍ഹിയിലെത്തി ഒരു കാര്യം പറയുന്നു

ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം

Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് … Continue reading ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം

സൌദി അറേബ്യ Loujain al-Hathloul നെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 5+ വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

സൌദി അറേബ്യയില്‍ അധികാരികള്‍ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ Loujain al-Hathloul യെ മാറ്റമുണ്ടാക്കാനായി ശ്രമിച്ചതിനും, വിദേശ അജണ്ടയുടെ പിറകെ പോയതിനും, പൊതു ക്രമസമാധാനം തകര്‍ക്കാനായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും 5 വര്‍ഷവും 8 മാസത്തേക്കുമുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2018 ല്‍ ആണ് Al-Hathloul നെ അറസ്റ്റ് ചെയ്തത്. സ്ത്രീ ഡ്രൈവര്‍മാരെ നിരോധിക്കുന്ന സൌദിയുടെ നിയമം മാറ്റണമെന്നും പുരുഷ “രക്ഷകര്‍തൃത്വ” വ്യവസ്ഥ ഇല്ലാതാക്കണമെന്നും ആവശ്യം ഉന്നയിച്ച് അവര്‍ സമരം നടത്തിയതിന് ശേഷമാണ് ഇത്. അവരെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് … Continue reading സൌദി അറേബ്യ Loujain al-Hathloul നെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 5+ വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു