പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

മനുഷ്യരുടെ ആരോഗ്യത്തേയും മൃഗങ്ങളുടെ കുടിയേറ്റത്തേയും ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്ന പ്രകാശ മലിനീകരണത്തിന്റെ വലിയ ഭാഗം വരുന്നത് വഴിവിളക്കുകളില്‍ നിന്ന് അല്ല എന്ന് Lighting Research & Technology ല്‍ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. റോഡുകളും കെട്ടിടങ്ങളും പ്രകാശമാനമാക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റേയും വെളിച്ചത്തിന്റേയും വലിയ ഭാഗം പാഴായി പോകുന്നു. ഈ പാഴാകുന്ന വെളിച്ചം ആകാശത്തിലേക്ക് പരക്കുന്നു. അത് വന്യ ജീവികളുടെ ജീവിതം താറുമാറാക്കുന്നു. സ്റ്റേഡിയങ്ങളിലെ floodlights, പരസ്യങ്ങള്‍, facade lighting, പാര്‍ക്കിങ് സ്ഥല വെളിച്ചം ഉള്‍പ്പടെയുള്ള സ്രോതസ്സുകളാണ് … Continue reading പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

ഒറിഗണിലെ കാട്ടുതീ കാരണം അഞ്ച് ലക്ഷം ആളുകളെ ഒഴുപ്പിക്കേണ്ടി വന്നു

കാട്ടുതീ കാരണം സംസ്ഥാനം മൊത്തം 500,000 ല്‍ അധികം ആളുകളെ നിര്‍ബന്ധപൂര്‍വ്വം ഒഴുപ്പിച്ചു എന്ന് Oregon ലെ അധികാരികള്‍ പറയുന്നു. 42 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്തെ ജന സംഖ്യയുടെ 10% ആണിത്. 3,625 ചതുരശ്ര കിലോമീറ്റര്‍ കാടിനാണ് ഈ ആഴ്ച തീപിടിച്ചത്. ചൂടുകൂടിയ കാറ്റുള്ള സ്ഥിതി തുടരുന്നതിനാല്‍ വടക്ക് പടിഞ്ഞാറന്‍ ഒറിഗണില്‍ കാട്ടുതീയുടെ പ്രവര്‍ത്തനും പ്രത്യേകിച്ചും രൂക്ഷമാകും എന്ന് അധികാരികള്‍ പറയുന്നു. — സ്രോതസ്സ് wsj.com | Sep 11, 2020

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

പ്രൊജക്റ്റിന്റെ മൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം Corporate Environment Responsibility (CER) ആയി നീക്കിവെക്കണം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് ഒരു നോട്ടീസ് കഴിഞ്ഞ ആഴ്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കി. ഇനി പരിസ്ഥിതി clearance കിട്ടാനായി പൊതു consultations സമയത്ത് പദ്ധതി നടപ്പാക്കുന്നവര്‍ പറയുന്ന പ്രതിജ്ഞാബന്ധത മതിയാകും. ബിജെപി മുതിര്‍ന്ന നേതാവായ Prakash Javadekar നയിക്കുന്ന Union Ministry of Environment, Forests & Climate Change (MoEF&CC) ന്റെ ഒരു ഓഫീസ് memorandum വഴി സെപ്റ്റംബര്‍ … Continue reading മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

വിശക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന് ഐഡഹോ ആഹാര വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടു

ക്രൂരമായ ഉദ്യോഗസ്ഥ നടപടിയില്‍ Idaho യിലെ Pocatello യിലെ Irving Middle School ല്‍ ആഹാര വിതരണ തൊഴിലാളിയായി ജോലിചെയ്ത Dalene Bowden നെ പിരിച്ചുവിട്ടു. ക്രിസ്തുമസ് അവധിക്ക് മുമ്പ് വിശക്കുന്ന പണമില്ലാത്ത ഒരു കുട്ടിക്ക് $1.70 ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന്റെ പേരിലാണിത്. സംഭവം നടന്നതിന് ശേഷം Bowden നെ ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന കത്ത് അവര്‍ക്ക് കിട്ടി. Pocatello School District 25 ന്റെ … Continue reading വിശക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് ഡോളറിന്റെ സൌജന്യ ആഹാരം കൊടുത്തതിന് ഐഡഹോ ആഹാര വിതരണ തൊഴിലാളിയെ പിരിച്ചുവിട്ടു

കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു

അമേരിക്കയില്‍ വന്‍തോതില്‍ K-12 സ്കൂളുകള്‍ തുറന്നതിന്റെ ഫലമായി കുറഞ്ഞത് ആറ് അദ്ധ്യാപകര്‍ എങ്കിലും കോവിഡ്-19 കാരണം കഴിഞ്ഞ മാസം മരിച്ചു. അതോടെ മഹാമാരി തുടങ്ങിയതിന് ശേഷം മരിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ എണ്ണം 210 ആയി. ഈ മരണങ്ങളെല്ലാം തികച്ചും അനാവശ്യമാണ്. ധനകാര്യ പ്രഭുവാഴ്ചയുടെ എല്ലാ തരത്തിലേയും ലാഭം ഉറപ്പിക്കാനായി Democratic, Republican രാഷ്ട്രീയക്കാര്‍ നടപ്പാക്കുന്ന അക്രമകരമായ നയങ്ങളുടെ ഫലമായാണ് അത് സംഭവിച്ചത്. ജനുവരിയുടെ തുടക്കത്തില്‍ തന്നെ കോവിഡ്-19 ന്റെ വലിയ മാരകമായ അപകട സാദ്ധ്യതയെക്കുറിച്ച് ട്രമ്പ് സര്‍ക്കാരിന് … Continue reading കോവിഡ്-19 കാരണം അമേരിക്കയില്‍ കഴിഞ്ഞ മാസം ആറ് അദ്ധ്യാപകര്‍ മരിച്ചു

ട്രമ്പിന്റെ വാചാടോപത്തിന് അംഗീകാരമുണ്ടാക്കാന്‍ അമേരിക്കയിലെ കേബിള്‍ ന്യൂസ് സഹായിക്കുന്നു

ബ്രിട്ടണിലെ ഒരു മാധ്യമ നിരീക്ഷണ സംഘം അമേരിക്കയിലെ മാധ്യമങ്ങളുടെ ട്രമ്പ് coverage നെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹത്തിന്റെ വിദ്വേഷ വാചാടോപത്തിന് സമ്മതിയും അദ്ദേഹത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടിക്ക് ഉയര്‍ച്ചയും ഉണ്ടാക്കിക്കൊടുക്കുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ സഹായിക്കുന്നു എന്ന് അവര്‍ പറഞ്ഞു. Ethical Journalism Network ന്റെ അഭിപ്രായത്തില്‍ അമേരിക്കയിലെ ടിവി ചാനലുകള്‍ മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നതിന്റെ ഇരട്ടി സമയമാണ് ഡോണാള്‍ഡ് ട്രമ്പിന് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി അവര്‍ പരിശോധിക്കുന്നുമില്ല. അതുപോലെ "മാപ്പപേക്ഷയില്ലാത്ത കുടിയേറ്റ വിദ്വേഷ വാചാടോപത്തിന്" … Continue reading ട്രമ്പിന്റെ വാചാടോപത്തിന് അംഗീകാരമുണ്ടാക്കാന്‍ അമേരിക്കയിലെ കേബിള്‍ ന്യൂസ് സഹായിക്കുന്നു

ലോകത്തെ മൂന്നിലൊന്ന് ആളുകള്‍ക്ക് പൊണ്ണത്തടിയുണ്ട്

ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയിലെ ജനസംഖ്യയുടെ മുന്നിലൊന്ന് പൊണ്ണത്തടിയുള്ളവരാണ്. പൊണ്ണത്തടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ലോകത്തെ സര്‍ക്കാരുകള്‍ ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാനുള്ള നടപടിള്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. Body Mass Index (BMI) 30 ഓ അതി്‍ കൂടുതലോ ആയവരെ പൊണ്ണത്തടിക്കാരെന്ന് കണക്കാക്കുന്നു. പുരുഷന്‍മാരുടെ 37% ഉം സ്ത്രീകളുടെ 38% പൊണ്ണത്തടിയുള്ളവരാണ്. 1980 - 2013 കാലത്ത് പൊണ്ണത്തടിയുള്ള പുരുഷന്‍മാരുടെ എണ്ണം 28.8% ല്‍ നിന്ന് 36.9% ആയി. സ്ത്രീകളുടെ എണ്ണം 29.8% … Continue reading ലോകത്തെ മൂന്നിലൊന്ന് ആളുകള്‍ക്ക് പൊണ്ണത്തടിയുണ്ട്

അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്

ജോര്‍ജ്ജിയയിലെ Immigration and Customs Enforcement ന്റെ Irwin County Detention Center ല്‍ തടവുകാരാക്കപ്പെട്ട സ്ത്രീകളില്‍ വന്ധീകരിക്കുക ഉള്‍പ്പടെയുള്ള അനാവശ്യമായ gynecological ചികില്‍സയും, ശസ്ത്രക്രിയകളും നടത്തി എന്ന ആരോപണവുമായി കുറഞ്ഞത് 19 സ്ത്രീകളെങ്കിലും മുന്നോട്ട് വന്നിരിക്കുകയാണ്. കറുത്തവരും ലാറ്റിനോകളും ആണ് ഈ സ്ത്രീകളില്‍ കൂടുതല്‍ പേരും. ജയിലുമായി ബന്ധപ്പെട്ട Dr. Mahendra Amin എന്ന gynecologist ന്റെ രോഗികളായിരുന്നു അവര്‍ എല്ലാവരും. 9 OB-GYNs ന്റേയും 2 നഴ്സിങ് വിദഗ്ദ്ധരുടേയും ഒരു സംഘം 3,200 താളുകളധികമുള്ള … Continue reading അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്

Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു

Palantir Technologies, Inc നെ New York Stock Exchange ല്‍ സെപ്റ്റംബര്‍ 29 ന് ഉള്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ Failing to Do Right: The Urgent Need for Palantir to Respect Human Rights എന്ന ഒരു പത്രപ്രസ്താവന Amnesty International പുറപ്പെടുവിച്ചു. ICE മായുള്ള കരാറുകളില്‍ Palantir Technologies മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അതില്‍ പറയുന്നു. ICE ന്റെ പ്രവര്‍ത്തനത്തിനായി കമ്പനിയുടെ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് വഴി Palantir രാഷ്ട്രീയാഭയം … Continue reading Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു

പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്

2018 ല്‍ GitHub നെ Microsoft വാങ്ങി എന്നത് ഒരു വാര്‍ത്തയല്ല. എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലോകത്തെ ആയിരക്കണക്കിന് വളരെ പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തുടര്‍ന്നും അവരുടെ കോഡ് GitHub ല്‍ സൂക്ഷിക്കുകയാണ്. Microsoft എത്രമാത്രം അളിഞ്ഞതാണെന്നും എത്രമാത്രം അപകടകരമാണ് സ്ഥിതി എന്നും ആളുകള്‍ മറന്ന് പോയി എന്ന് തോന്നുന്നു. ധാരാളം പ്രൊജക്റ്റുകള്‍ GitHub ല്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിക്ക പ്രൊജക്റ്റുകള്‍ക്കും GitHub ന് പുറത്ത് സുരക്ഷിതമായ കോഡ് ഇല്ല. അവര്‍ GitHub നെ ആണ് … Continue reading പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്