ആരോഗ്യമുള്ള ന്യൂറോണുകളെ നിലനിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യമുള്ള തലച്ചോറിലെ പ്രതിരോധ കോശങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്നതാണ് ദീർഘകാലമായ മദ്യ ഉപയോഗം. അതിന്റെ ഫലമായുണ്ടാകുന്ന നാശം ആകാംഷയേയും മദ്യപാന രോഗത്തിലേക്ക് നയിക്കുന്ന മദ്യപാനത്തേയും ശക്തമാക്കുന്നു. തലച്ചോറില്‍ കാണുന്ന പ്രതിരോധ പ്രോട്ടീന്‍ ആണ് Interleukin 10 (IL-10). ദീര്‍ഘകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളെ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനത്തില്‍ amygdala യില്‍ IL-10 വളരേറെ കുറയുകയും അത് ശരിയായ രീതിയില്‍ ന്യൂറോണുകള്‍ക്ക് സന്ദേശം കൊടുക്കുന്നില്ല. അത് മദ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. മദ്യ … Continue reading ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു
ടാഗ്: വാര്‍ത്ത
താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു
അമേരിക്കയുടെ രഹസ്യ താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 16 നവംബര്‍ 2020 ന് കേന്ദ്ര കോടതിയില്‍ കേസ് കൊടുത്തു. സിറിയയിലെ സംഘര്‍ഷത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ കൊല്ലാനായി അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നു എന്ന് Peabody സമ്മാന ജേതാവായ കറുത്തവനായ മാധ്യമപ്രവര്‍ത്തകന്‍ Bilal Abdul Kareem ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ഥ വ്യോമാക്രമണങ്ങളില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത്. അതിലൊന്ന് അദ്ദേഹത്തിന്റെ ഓഫീസിലും, രണ്ടെണ്ണം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലും ആയിരുന്നു നടന്നത്. — സ്രോതസ്സ് … Continue reading താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു
ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന
കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്ത് ബിസിനസ് ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും, അവര്‍ക്ക് ധനസഹായം കൊടുക്കരുതെന്നും, അവരോട് ബിസിനസ് ചെയ്യരുതെന്നും Human Rights Watch ആഹ്വാനം ചെയ്യുന്നു. സംഘത്തിന്റെ "Occupation, Inc.," എന്ന പേരിലെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലുള്ള രാജ്യങ്ങളോട് "ഇസ്രായേലിന്റെ പടിഞ്ഞാറെ കരയിലെ infrastructure മായി ബന്ധപ്പെട്ട ചിലവാക്കലിന് തുല്യമായ തുക ഇസ്രായേല്‍ സര്‍ക്കാരിന് കൊടുക്കുന്ന ധനസഹായത്തില്‍ നിന്ന് പിടിച്ച് വെക്കണം" എന്നും പറയുന്നു. അന്തര്‍ദേശീയ നിയമ പ്രകാരം കൈയ്യേറ്റകെട്ടിടങ്ങള്‍ നിയമവിരുദ്ധമാണ്. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന
1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു
ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം. — സ്രോതസ്സ് … Continue reading 1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു
വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു
Dharani Portal ലേക്ക് കാര്‍ഷിക ഭൂമിയുടെ വിവരങ്ങള്‍ കയറ്റുന്നതിന് ആധാര്‍ വിവരങ്ങളും നിര്ബന്ധമാക്കരുത് എന്ന് തെലുങ്കാന ഹൈക്കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. Chief Justice Raghvendra Singh Chauhan ഉം Justice Justice B. Vijaysen Reddy ഉം ആണ് ഇടകാല ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുക്കളുടെ വിവരങ്ങള്‍ Dharani പോര്‍ട്ടലിലേക്ക് കയറ്റുന്നതിന് വസ്തു ഉടമകളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ശേഖരിക്കുന്നതിനെ എതിര്‍ക്കുന്ന പെറ്റീഷന്റെ വിധിയായാണ് ഈ ഉത്തരവ്. Dharani പോര്‍ട്ടല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കോടതിയുടെ ശ്രദ്ധയില്‍ … Continue reading വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു
2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും
2050 ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മീനുകളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ചവറ് കാണും എന്ന് Ellen MacArthur Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് World Economic Forum ല്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക് പാക്കേജുകളുടെ 32% എല്ലാ ശേഖരണ സംവിധാനങ്ങളേയും മറികടന്ന് സമുദ്രം ഉള്‍പ്പടെയുള്ള പ്രകൃതിദത്ത ജൈവ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ എത്തുന്നത്. ഇത് ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് ചവറുകള്‍ തട്ടുന്നതിന് തുല്യമാണ്. — സ്രോതസ്സ് … Continue reading 2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും
ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി
ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി
സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി
Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍
സൈനിക രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലെ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ Whistleblower പുറത്തുവിട്ട രേഖകള്‍ Intercept പ്രസിദ്ധപ്പെടുത്തി. “Drone Papers” എന്ന ഈ രേഖകളും മറ്റു രേഖകളും പ്രകാരം, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരക്കാരുടെ എണ്ണത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കള്ളം പറയുകയാണ്. ലക്ഷ്യം വെച്ച് നടത്തുന്ന ഓരോ വ്യക്തികളുടേയും കൊലപാതക്കിന്റെ കൂടെ അഞ്ചോ ആറോ ലക്ഷ്യത്തിലില്ലാത്ത് ആളുകളും കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ മരണം ഒഴുവാക്കാനായി പ്രത്യേക ലക്ഷ്യങ്ങളില്‍ ശ്രദ്ധയോടുള്ള, സൂഷ്മമായ കൊലപാതകം … Continue reading Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍
സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു
മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് … Continue reading സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു