വ്യോമയാനത്തിന്റെ ആഘാതത്തിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ്

മനുഷ്യന്റെ കാലാവസ്ഥാ ആഘാതത്തിന്റെ 3.5% വരുന്നത് വ്യേമയാനത്തില്‍ നിന്നാണ്. അതിന്റെ 2/3 ഉം CO2 അല്ലാത്ത ഉദ്‍വമനങ്ങളാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Atmospheric Environment എന്ന ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നു. വിമാനത്തില്‍ ഇന്ധനം കത്തുന്നത് വഴിയുണ്ടാകുന്ന CO2 അല്ലാതെ condensation trails ഉം nitrogen oxide (NOx) ഉം വ്യോമയാനം കാരണം പുറത്തുവരുന്നു. കാര്‍ബണിനേക്കാള്‍ വലിയ ദോഷമാണ് ഈ രണ്ട് ഘടകങ്ങളും ചെയ്യുന്നത്. — സ്രോതസ്സ് greencarcongress.com | 06 Sep 2020

പോര്‍ട്ട്‌ലാന്റ് പ്രതിഷേധത്തിലെ മരണം

“Trump 2020 Cruise Rally” എന്ന പേരില്‍ നൂറുകണക്കിന് ട്രമ്പ് അനുകൂലികളുടെ ഒരു റാലി ഒറിഗണിലെ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ ശനിയാഴ്ച രാത്രി നടന്നു. അത് വലത് ഇടത് പക്ഷ പ്രതിഷേധക്കാരുടെ ഒരു സംഘട്ടനത്തിലേക്കെത്തി. അപ്പോള്‍ വലത് തീവൃവാദി സംഘമായ Patriot Prayer എന്ന സംഘടനയുടെ ഒരു അംഗമായ ഒരാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്യുന്ന മാരകമായ അവസ്ഥയിലേക്ക് അത് എത്തി. പോലീസ് ഇതുവരെ ഇരയുടേയോ ആക്രമിയുടേയോ വ്യക്തിത്വം ഉറപ്പാക്കിയില്ല. എന്നാല്‍ 4chan ആദ്യം തിരിച്ചറിഞ്ഞ സംശയിക്കുന്ന ആളിന്റെ പേര് … Continue reading പോര്‍ട്ട്‌ലാന്റ് പ്രതിഷേധത്തിലെ മരണം

Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?

Debian keyring ല്‍ നിന്നും Steve Greenland നെ നീക്കം ചെയ്തതായി ഏപ്രില്‍ 2020 ന് ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. അദ്ദേഹത്തെ പുറത്താക്കിയതാണോ? രാഷ്ട്രീയമായ കാരണത്താലാണോ? Jacob Appelbaum നെതിരായ പീഡന അവകാശവാദത്തെ തെറ്റായി Debian Account Manager ആയ Enrico Zini ഉപയോഗിച്ചത് പോലെ വ്യാജ തെളിവിന്റെ ഭാഗമായാണോ അത്. സത്യത്തില്‍ ജൂലൈ 2009 ന് Steve Greenland ക്യാന്‍സര്‍ കാരണം മരിച്ചു. അദ്ദേഹം 2020 വരെ Debian keyring ല്‍ … Continue reading Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?

മറ്റൊരു ദുരന്തപരമായ പകര്‍ച്ചവ്യാധി: ആത്മഹത്യ

1999 - 2017 കാലത്ത് അമേരിക്കയിലെ ആത്മഹത്യാ തോത് 33% വര്‍ദ്ധിച്ചു. Centers for Disease Control and Prevention ന്റെ കണക്ക് പ്രകാരം ഒരു ലക്ഷം പേരില്‍ മരണം 10.5 ല്‍ നിന്ന് 14 ആയി. ആ വര്‍ദ്ധനവിന് വേഗത കൂടുകയാണ്. അമേരിക്കയിലെ 10 - 34 പ്രായമുള്ളവരിലെ മരണങ്ങളിലെ രണ്ടാം സ്ഥാനത്തുള്ള ആത്മഹത്യ 1999 - 2006 കാലത്ത് 1% വര്‍ദ്ധിച്ചു. അതിന് ശേഷം അത് ഇരട്ടി വേഗത്തിലാണ് വര്‍ദ്ധിച്ചത്. തീവൃമായ വര്‍ദ്ധനവ് ആത്മഹത്യ … Continue reading മറ്റൊരു ദുരന്തപരമായ പകര്‍ച്ചവ്യാധി: ആത്മഹത്യ

അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

ഓഗസ്റ്റ് 31 ന് Justice Arun Kumar Mishra നയിക്കുന്ന Justices Vineet Saran, M R Shah ഉള്‍പ്പെട്ട ഒരു സുപ്രീം കോടതി ബഞ്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ വൈദ്യുതി വിതരണക്കമ്പനിയുമായുള്ള ഒരു കേസില്‍ Adani ഗ്രൂപ്പിന്റെ ഒരു കമ്പനിക്ക് അനുകൂലമായ വിധി പുറത്തുവിട്ടു. Justice Mishra വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇത്. രാജസ്ഥാനിലെ Baran ജില്ലയിലെ Kawai ല്‍ പ്രവര്‍ത്തിക്കുന്ന 1,320 മെഗാവാട്ട് താപവൈദ്യുതി നിലയത്തിന്റെ ഉടമകളായ Adani Power Rajasthan Limited (APRL) … Continue reading അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

“പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം

നമ്മേ കൃത്യതയോടെ തിരിച്ചറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കാപ്പെടാം എന്ന് അടുത്ത കാലത്ത് വന്ന പഠനത്തില്‍ വീണ്ടും ഉറപ്പ് പറയുന്നു. Replication: Why We Still Can’t Browse in Peace:On the Uniqueness and Reidentifiability of Web Browsing Histories എന്നാണ് പഠനത്തിന്റെ പേര്. Symposium on Usable Privacy and Security ല്‍ അവതരിപ്പിച്ച പ്രബന്ധം 2012 ലെ ഇതേ പ്രശ്നത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിന്റെ തുടര്‍ച്ചയാണ്. സമ്മതം നല്‍കിയ 52,000 Firefox ഉപയോക്താക്കളുടെ … Continue reading “പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം

ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു

2006 ല്‍ David Mack എന്ന കറുത്തവനായ suspectനെ Gregory Kwiatkowski എന്ന വെള്ളക്കാരനായ പോലീസുകാരന്‍ ശ്വാസംമുട്ടിപ്പിച്ചതിനെ അമേരിക്കയിലെ Buffaloയിലെ പോലീസ് ഉദ്യോഗസ്ഥയായ Cariol Horne തട‍ഞ്ഞു. അതിന്റെ ഫലമായി 2008 ല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അവര്‍ക്ക് പെന്‍ഷനും നഷ്ടമായി. George Floyd ന്റെ മരണവും പിന്നീട് പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും ശേഷം ചൊവ്വാഴ്ച Buffalo Common Council മൂന്ന് പ്രമേയങ്ങള്‍ അംഗീകരിച്ചു. Horne ന് എത്ര ദിവസം കൂടി ജോലി ചെയ്താല്‍ അവര്‍ക്ക് … Continue reading ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു

ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്

cookie-അടിസ്ഥാന പിന്‍തുടരലുകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രധാന വെബ് ബ്രൌസറുകള്‍ സ്വകാര്യത സംരക്ഷ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ വിരലടയാളത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. ഈ നിഗൂഢ പിന്‍തുടരല്‍ പരിപാടി കണ്ടെത്താനും തടയാനും ഒരു വഴി കണ്ടെത്തി എന്ന് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നു. University of Iowa, Mozilla, University of California എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച FP-Inspector എന്ന സംഘം ഒരു syntactic-semantic രീതി ഉപയോഗിച്ച് fingerprinting (FP) scripts കണ്ടെത്താന്‍ ഒരു വഴിയുണ്ടാക്കിയിരിക്കുകയാണ്. static and dynamic JavaScript … Continue reading ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്

കിന്‍ഡില്‍ വന്‍തോതില്‍ ഡാറ്റ ശേഖരിക്കുന്നു

ഉപകരണത്തിന്റെ വിവരം, ഉപയോഗത്തിന്റെ മെറ്റാഡാറ്റ, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപകരണവുമായി (ആപ്പുകളിലും) നടത്തുന്ന ഓരോ ഇടപെടലുകള്‍ എല്ലാം Kindle അയക്കുന്നു. ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് വായനക്കാരന്റെ അകൌണ്ടുമായാണ്. ആപ്പ് തുറക്കുന്നത്, ഒരു പുസ്തകം വായിക്കുന്നത്, കുറച്ച് താളുകള്‍ മറിക്കുന്നത്, പിന്നെ പുസ്തകം അടക്കുന്നത് ഇതെല്ലാം കൂടി 100 സന്ദേശങ്ങളാണ് ആമസോണിന്റെ സെര്‍വ്വറിലേക്ക് അയക്കുന്നത്. കടന്നുകയറുന്ന സ്വഭാവ വിവരങ്ങള്‍ അടിസ്ഥാനപരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ഓരോ അമര്‍ത്തലും ഇടപെടലും കിന്‍ഡില്‍ പിന്‍തുടരുന്നു — സ്രോതസ്സ് nullsweep.com | Charlie Belmer

അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു

സംഘടനകളുടെ വലിയ സ്വാധീനം ചുരുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് അതിനെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “തുടക്കം മുതല്‍ തന്നെ പരിശോധനയില്ലാതെ ഭരണം നടത്തുന്ന ഈ ഭീമാകാരമായതിനെതിരെ സമൂര്‍ത്തമായ നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വളരെ വൈകിയിരിക്കുകയാണ്,” എന്ന് ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭരണ ശരീരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അതിന്റെ ചരിത്രം കാണിക്കുന്നത് വീണ്ടുവിചാരമില്ലാത്തതിന്റെ സംസ്കാരവും തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് അപകടകരമായി അവഗണയും ആണ്. “ദൌര്‍ഭാഗ്യവശാല്‍ … Continue reading അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു