കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്

കഴിഞ്ഞ 13 കൊല്ലങ്ങളായി ഇന്‍ഡ്യക്ക് പുറത്ത് താമസിക്കുന്ന വിദേശികള്‍ക്കാണ് ഇന്‍ഡ്യ കൊടുത്ത പേറ്റന്റുകളുടെ 76% ഉം പോയിരിക്കുന്നത്. ഈ കാലയളവില്‍ ഇന്‍ഡ്യന്‍ പേറ്റന്റുകളുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരുന്നു. അതില്‍ കൂടുതലും വിദേശ സ്ഥാപനങ്ങളുടെ ഉദാരതയിലൂടെയായിരുന്നു കിട്ടിയത്. Department of Science and Technology (DST) ഓഗസ്റ്റ് 24 ന് പുറത്തുവിട്ട Science & Technology Indicators (STI 2019-20) ല്‍ ആണ് ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. STI 2019-20 പ്രകാരം 2005-06 മുതല്‍ 2017-18 വരെയുള്ള കാലത്ത് … Continue reading കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്

ഇസ്രായേല്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്താല്‍ ഗാസ ആരോഗ്യ കത്ത് ലാന്‍സെറ്റ് സെന്‍സര്‍ ചെയ്തു

മഹാമാരി ഗാസയില്‍ ആദ്യം എത്തിയ മാര്‍ച്ചില്‍ Boston’s Children’s Hospital ലെ David Mills, Boston’s Brigham and Women’s Hospital ലെ Bram Wispelwey, പാലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ Al-Haq ന്റെ Rania Muhareb, University Hospital of North Norway യിലെ Mads Gilbert എന്നിവര്‍ ചേര്‍ന്ന് ഒരു കത്ത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചികില്‍സാ ജേണലായ The Lancet ന് അയച്ചുകൊടുത്തു. “ദാരിദ്ര്യം, സൈനിക അധിനിവേശം, വിവേചനം, സ്ഥാപനവല്‍ക്കരിച്ച അടിച്ചമര്‍ത്തല്‍ ഒക്കെ സഹിക്കുന്ന … Continue reading ഇസ്രായേല്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്താല്‍ ഗാസ ആരോഗ്യ കത്ത് ലാന്‍സെറ്റ് സെന്‍സര്‍ ചെയ്തു

ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും

പൂര്‍ണ്ണ നിയന്ത്രണത്തിനുള്ള പദ്ധതിയോടെ Suez ന്റെ 29.9% ഏറ്റെടുക്കുന്നതായി Veolia പ്രഖ്യാപിച്ചു, ലോകത്തെ ഏറ്റവും വലിയ രണ്ട് ജല കോര്‍പ്പറേറ്റുകളുടെ ലയനം. ഈ കരാര്‍ പ്രകാരം, ഫ്രഞ്ച് antitrust കടമ്പകള്‍ ഒഴുവാക്കാനായി Suez ന്റെ ജല വ്യവസായം ഫ്രാന്‍സില്‍ നിന്ന് Meridiam ലേക്ക് മാറ്റും. എന്നാല്‍ അമേരിക്ക, സ്പെയിന്‍, ചിലി എന്നിവിടങ്ങളിലെ ജല ആസ്തികളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണം തുടരും. ജല സ്വകാര്യവല്‍ക്കരണ കരാറുകളിലെ മല്‍സരം ഇല്ലാതാക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം. മല്‍സരം ഇല്ലാതാകുന്നതോടെ … Continue reading ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും

കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

Salfit ന് പടിഞ്ഞാറുള്ള Deir Ballut നഗരത്തിന്റെ ഒലിവ് തോട്ടം യഹൂദ കൈയ്യേറ്റക്കാര്‍ തീവെച്ചു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 ഒലിവ് മരങ്ങള്‍ക്കാണ് കൈയ്യേറ്റക്കാര്‍ തീവെച്ചത് എന്ന് WAFAയോട് നഗരത്തിന്റെ മേയര്‍ Yahya Mustafa ആണ് പറഞ്ഞത്. Salfit നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള Deir Ballut ലെ ജനസംഖ്യ 4,100 ഉം 11,900 dunams സ്ഥലവും ഉണ്ട്. ധാരാളം പുരാവസ്തു സ്ഥലങ്ങള്‍ ഉള്ളതാണ് ഈ സ്ഥലം. … Continue reading കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു

ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്‍ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും … Continue reading നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു

ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

COVID-19 മഹാമാരി സമയത്ത് അവശ്യ ഉല്‍പ്പന്നങ്ങളുടെ വില അമേരിക്കയിലെ വില പിടിച്ചുപറി നിയമങ്ങളെ ലംഘിക്കുന്ന നിലയില്‍ Amazon വിലയിട്ടു. മഹാമാരി സമയത്തെ വിലവര്‍ദ്ധനവിനെ സംബന്ധിച്ച് ആമസോണ്‍ പൊതുജനങ്ങളേയും, നിയമപാലകരേയും, നയനിര്‍മ്മാതാക്കളേയും തെറ്റിധരിപ്പിച്ചു, ആമസോണ്‍ സൈറ്റിലെ വില വര്‍ദ്ധിപ്പിച്ച നിരവധി സാധനങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ചില സാധനങ്ങള്‍ക്ക് 1,000% വരെ വില വര്‍ദ്ധിപ്പിച്ചു. മൂന്നാമന്‍മാരായ കച്ചവടക്കാരെ ആണ് ആമസോണ്‍ പൊതുവായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സമയത്ത് ആ മൂന്നാമന്‍മാരായ കച്ചവടക്കാരെ വില വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്തു. — … Continue reading ആമസോണ്‍ വില വിലയില്‍ പിടിച്ചുപറിക്കുന്നു, ലോക്ഡൌണ്‍ സമയത്ത് 1,000% വില വര്‍ദ്ധിപ്പിച്ചു

അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി

Michigan സംസ്ഥാന സര്‍ക്കാരിനെ സ്ഥാനഭൃഷ്ടരാക്കാനും ഗവര്‍ണര്‍ Gretchen Whitmer ബന്ദിയായാക്കാനും ഗൂഢാലോചന നടത്തിയ തീവൃവലതുപക്ഷ ആസൂത്രകരായ 13 പ്രതികളെ തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം എന്നീ കുറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ കുറ്റംചാര്‍ത്തി എന്ന് നിയമപാലകര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ സംസ്ഥാനത്ത് ലോക്ഡൌണ്‍ വിരുദ്ധ സമരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 'മിഷിഗണിനെ സ്വതന്ത്രമാക്കൂ' എന്ന് സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങലിള്‍ പ്രഖ്യാപിച്ചിരുന്നു. Michigan Statehouse കൈയ്യേറാന്‍ തനിക്ക് 200 പേരെ വേണമെന്ന് ഒരു പ്രതി പറഞ്ഞു എന്ന് ക്രിമിനല്‍ പരാതിയില്‍ പറയുന്നു. Whitmer നെ … Continue reading അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി

ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു

ലുഥിയാന ജില്ലയിലെ റായ്കോട്ടിലെ ഹരിസിംഗ് നാല്‍വ ചൌക്കില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെപ്റ്റംബര്‍ 25 ന് ഒത്തുകൂടി. ഒരു ചെറിയ ടെന്റ് കുറച്ച് ആളുകള്‍ക്ക് അഭയം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ എരിയുന്ന സൂര്യന് താഴെ നിന്നു. “നമുക്ക് Pagri Sambhal Jatta Lehar ന്റെ പാരമ്പര്യം തന്ന Chacha Ajit Singh നെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?” എന്ന് സമരക്കാരോട് Bharti Kisan Union ന്റെ വൈസ് പ്രസിഡന്റ് Manjit Singh Dhaner ചോദിച്ചു. അവര്‍ക്ക് അറിയാമെന്ന് ജാഥക്കാര്‍ മറുപടി കൊടുത്തു. … Continue reading ഒരു നൂറ്റാണ്ട് പഴക്കമുള്ള പോര്‍വിളിയുടെ പഞ്ചാബി പാട്ട് കര്‍ഷക സമരത്തില്‍ അലയടിച്ചു

Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം

ഇറ്റലിയിലെ സ്ഥാപനമായ Hacking Team ല്‍ നിന്ന് ചോര്‍ന്ന malicious implant അടങ്ങിയിരിക്കുന്ന സ്രോതസ് കോഡിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡോസില്‍ malicious update വെക്കാന്‍ പാകത്തിലുള്ള ധാരാളം സംശയാസ്പദമായ UEFI images കണ്ടെത്തി എന്ന് റഷ്യയിലെ സുരക്ഷാ സ്ഥാപനമായ Kaspersky പറയുന്നു. ഇരയുടെ കമ്പ്യൂട്ടറിലെ Windows Startup folder ല്‍ IntelUpdate.exe എന്ന് വിളിക്കുന്ന ഒരു ഫയല്‍ ഈ images വെക്കുന്നു. ഇത് രണ്ടാം തവണയാണ് malicious UEFI firmware യദൃശ്ചികമായി കണ്ടെത്തുന്നത്. — സ്രോതസ്സ് itwire.com | … Continue reading Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം

മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്

സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു. #justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. trending വിഷയങ്ങളില്‍ കളിക്കാനായി ആ … Continue reading മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്