യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു

സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു … Continue reading യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു

തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി

ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോ‍ര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020

താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

ജീവിതത്തിന്റെ തുടക്കത്തില്‍ താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കം മുതിര്‍ന്ന മനുഷ്യരില്‍ മദ്യ ഉപഭോഗ അസുഖം ഉണ്ടാക്കില്ല. എന്നാല്‍ അത് തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ മാറ്റം വരുത്തി ഒരിക്കല്‍ ആശ്രിതത്വം വന്നാല്‍ പിന്നെ മദ്യത്തെ ഉപേക്ഷിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തിക്കും. അമിതമായ മദ്യപാനം ഉണ്ടായിവരുന്നതില്‍ പങ്കുള്ള തലച്ചോറിന്റെ ഭാഗമായ dorsolateral striatum ല്‍ neurotransmitter ആയ glutamate നെ എടുക്കാനുള്ള പ്രോട്ടീനുകളുടെ കുറഞ്ഞ പ്രവര്‍ത്തനം ചിലപ്പോള്‍ ഈ സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. dorsolateral striatal ന്റെ പ്രവര്‍ത്തനത്തിന് … Continue reading താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

ആഴക്കടല്‍ പതിയെ ചൂടാകുന്നു

ആഴക്കടലിലെ താപനില ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യതിചലിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടാകുലിന്റെ ഒരു ഗതി ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ Uruguay തീരത്തിന് അടുത്തുള്ള Argentine Basin ല്‍ നാല് ആഴങ്ങളിലെ ഒരു ദശാബ്ദത്തെ മണിക്കൂര്‍ ഇടവേളകളിലെ താപനില രേഖയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. AGUന്റെ Geophysical Research Letters ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശരാശരി 3,682 മീറ്റര്‍ താഴ്ചയിലേതാണ് വിവരം. ഏറ്റവും കുറഞ്ഞ ആഴം 1,360 മീറ്ററും, … Continue reading ആഴക്കടല്‍ പതിയെ ചൂടാകുന്നു

പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി

ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി

ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

New York Times നടത്തിയ വിശകലനത്തില്‍ നിന്ന് പ്രസിഡന്റ് ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സ സാധാരണ അമേരിക്കക്കാരന് ലഭിക്കണമെങ്കില്‍ അയാള്‍ $100,000 ഡോളറില്‍ അധികം ചിലവാക്കേണ്ടി വരും എന്ന് കണ്ടെത്തി. Medicare for All പിന്‍തുണക്കുന്ന ധാരാളം ആളുകളില്‍ വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മഹാമാരിയുടേയും സാമ്പത്തിക മാന്ദ്യത്തിന്റേയും ഇടക്ക് ആരോഗ്യ സേവനം കുറക്കുന്ന സര്‍ക്കാരിന്റെ ക്രൂരതയെ അവര്‍ ചൂണ്ടിക്കാണക്കുന്നു. അമേരിക്കയിലെ കോവിഡ്-19 മരണ സംഖ്യ 211,000 കവിഞ്ഞിട്ടും ആരോഗ്യ സേവനത്തിന്റെ അസമത്വപരമായ ലഭ്യത ഉണ്ടായിട്ടും ട്രമ്പ് സര്‍ക്കാര്‍ … Continue reading ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി

പാലസ്തീന്‍കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ച് ക്യാനഡയിലെ നികുതി കോടതി ജഡ്ജി പരാതി പറഞ്ഞതിനെ തുടര്‍ന്ന് University of Toronto പ്രമുഖ മനുഷ്യാവകാശ പണ്ഡിതക്ക് വാഗ്ദാനം ചെയ്ത ജോലി പിന്‍വലിച്ചു എന്ന് ഒരു ആരോപണം വന്നിരിക്കുന്നു. ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു മനുഷ്യാവകാശ പണ്ഡിതയായ പ്രൊഫസര്‍ Valentina Azarova നെ നിയമ വിദ്യാലയത്തിന്റെ International Human Rights Program ന്റെ തലവയായി ഓഗസ്റ്റ് 11 ന് സര്‍വ്വകലാശാല നിയോഗിച്ചു. ഓഗസ്റ്റ് 19 ന് ആ ജോലി … Continue reading പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി

കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി

സെപ്റ്റംബര്‍ 14, 2020 ന് ഫേസ്‌ബുക്ക് Climate Science Information Center തുടങ്ങി. അവരുടെ സത്യ-പരിശോധന പരിപാടി ഉപയോഗിച്ച് “കാലാവസ്ഥാ തെറ്റിധാരണകളെ കൈകാര്യം ചെയ്യുക” എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ പദ്ധതിയുണ്ടായിട്ടും പുതിയ Climate Science Information Center ഉണ്ടായിട്ടും, കാലാവസ്ഥാ വിരുദ്ധ സംഘങ്ങള്‍ ഫേസ്‌ബുക്കിന്റെ പരസ്യ തട്ടും വ്യാജ വാര്‍ത്താ പ്രചരണത്തിന്റെ സവിശേഷമായ ലക്ഷ്യം വെക്കല്‍ ശേഷിയും ഉപയോഗിച്ച് ബോധപൂര്‍വ്വം സംശയത്തിന്റെ വിത്ത് വിതക്കുകയും കാലാവസ്ഥാ മാറ്റ ശാത്രത്തിനെക്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് InfluenceMap … Continue reading കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി

പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു

ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു