കാലിഫോര്‍ണിയയിലെ കാട്ടുതീ കാരണം റിക്കോഡായി 40 ലക്ഷം ഏക്കര്‍ നശിച്ചു

കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ പുതിയ ഒരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് ഇപ്പോഴും പൂര്‍ണ്ണമായും അവസാനിക്കാത്ത ഒരു കാട്ടുതീ സീസണില്‍ 40 ലക്ഷം ഏക്കര്‍ നശിപ്പിക്കുന്നതിന് കാരണമായി. അത് അഭൂതപൂര്‍വ്വമായ സംഖ്യയാണ്. ഇതുവരെയുണ്ടായിരുന്ന റിക്കോഡുകളുടെ ഇരട്ടിയാണ് അത്. അതിനിടക്ക് ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്കോയുടെ വടക്കുള്ള Mendocino ദേശീയ വനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കാട്ടുതീ കാരണം 10 ലക്ഷം ഏക്കറില്‍ കൂടുതല്‍ കാട് കത്തി. 54% കാട്ടുതീയേ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് നശിപ്പിക്കാനായുള്ളു. — സ്രോതസ്സ് theguardian.com | 5 Oct 2020

നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മനുഷ്യ നിര്‍മ്മിത പദാര്‍ത്ഥമാണ് കോണ്‍ക്രീറ്റ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജലത്തിന് ശേഷം രണ്ടാം സ്ഥാനമാണിതിനുള്ളത്. എന്നാല്‍ കോണ്‍ക്രീറ്റിന്റെ പ്രധാന ഘടകമായ സിമന്റിന് വലിയ കാര്‍ബണ്‍ കാല്‍പ്പാടാണുള്ളത്. ലോകത്തെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 8% വരുന്നത് സിമന്റില്‍ നിന്നാണ് എന്ന് Chatham House എന്ന സംഘടന പറയുന്നു. സിമന്റ് വ്യവസായം ഒരു രാജ്യമായിരുന്നെങ്കില്‍ അത് ചൈനക്കും അമേരിക്കക്കും ശേഷമുള്ള ലോകത്തെ മൂന്നാമത്തെ ഉദ്‌വമന സ്രോതസ്സായി കണക്കാക്കപ്പെട്ടേനെ. — സ്രോതസ്സ് bbc.com … Continue reading നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്

“ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ്‍ ചെര്‍ണോബില്‍". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ … Continue reading “ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു

സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും 'ഇറ്റുവീഴല്‍' സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു. — സ്രോതസ്സ് voanews.com | Oct 04, 2020

അമേരിക്കയിലെ മൊത്തം വീടുകളുടെ സ്വത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത് കോടീശ്വരന്‍മാരാണ്

Survey of Consumer Finances നടത്തിയ സര്‍വ്വേയുടെ 2019 ലെ ഡാറ്റ ഇപ്പോഴാണ് പുറത്തുവിട്ടത്. $10 ലക്ഷം ഡോളറും അതിന് മുകളിലും സമ്പത്തുള്ള കുടുംബങ്ങളാണ് മൊത്തം കുടുംബങ്ങളുടെ സമ്പത്തിന്റെ 79% ഉം സ്വന്തമാക്കിയിരിക്കുന്നത്. 2016 നേക്കാള്‍ അല്‍പ്പം കുറവാണ്. എന്നാല്‍ സര്‍വ്വേ തുടങ്ങിയ 1989നേക്കാള്‍ ഉയര്‍ന്നതാണ്. കോടീശ്വരന്‍മാര്‍ക്ക് അന്ന് മൊത്തം സമ്പത്തിന്റെ 60.4% ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. — സ്രോതസ്സ് peoplespolicyproject.org | Matt Bruenig | Sep 28, 2020

യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്

സൌദി അറേബ്യയുമായി $129 കോടി ഡോളറിന്റെ ആയുധ വില്‍പ്പ കരാര്‍ അംഗീകരിച്ചു എന്ന് ഒബാമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യെമനില്‍ അവര്‍ യുദ്ധക്കുറ്റം നടത്തുന്നു എന്ന വാര്‍ത്തയുടെ ഇടക്കാണ് ഇത്. Boeing ഉം Raytheon ഉം നിര്‍മ്മിക്കുന്ന പതിനായിരക്കണക്കിന് ബോംബുകളും മറ്റ് ആയുധങ്ങളും വില്‍ക്കാനുള്ള അനുമതി State Department നല്‍കി. അമേരിക്കയുടെ പിന്‍തുണയോടെ യെമനില്‍ സൌദി നടത്തുന്ന ബോംബിടല്‍ പരിപാടിയാല്‍ കുറഞ്ഞ ആയുധ സംഭരിണി ഇത് replenish. സൌദി സഖ്യം നടത്തുന്ന ബോംബിടല്‍ യുദ്ധക്കുറ്റമാണെന്ന് Amnesty International മുന്നറീപ്പ് … Continue reading യുദ്ധക്കുറ്റ ഭയം ഉണ്ടെങ്കിലും സൌദി അറേബ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കക്ക് സമ്മതമാണ്

ആര്‍ക്ടിക്കിലെ കാട്ടുതീ 2019 ലേതിനേക്കാള്‍ 35% കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നു

EU ന്റെ Copernicus Atmosphere Monitoring Service പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ക്ടിക്കിലെ കാര്‍ബണ്‍ ഉദ്‌വമനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35% കൂടുതലാണ്. 2020 ല്‍ ഇതുവരെ 245 മെഗാ ടണ്‍ CO2 ആണ് പുറത്തുവന്നത്. കഴിഞ്ഞ കാട്ടുതീ കാരണം വര്‍ഷം മൊത്തം പുറത്തുവന്ന 181 മെഗാ ടണ്‍ CO2 നെക്കാള്‍ വളരെ അധികമാണിത്. 2020 ല്‍ ഏറ്റവും കൂടുതല്‍ ഉദ്‌വമനം ഉണ്ടായിരിക്കുന്നത് ജൂലൈയില്‍ ആണ്. ജൂലൈയില്‍ മാത്രം ഈ വര്‍ഷം 600 കാട്ടുതീയുണ്ടായി. കഴിഞ്ഞ വര്‍ഷം … Continue reading ആര്‍ക്ടിക്കിലെ കാട്ടുതീ 2019 ലേതിനേക്കാള്‍ 35% കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്നു

അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം

അമേരിക്കയുടെ വ്യോമാക്രമണത്താല്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലേക്ക് അമേരിക്കയുടെ ഒരു ടാങ്ക് കടന്ന് കയറിയത്, യുദ്ധക്കുറ്റ അന്വേഷണത്തിന്റെ സാദ്ധ്യതയില്‍ തെളിവുകള്‍ അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ വേണ്ടിയാകും എന്ന് സംശയമുണ്ടെന്ന് Doctors Without Borders പറയുന്നു. ഒക്റ്റോബര്‍ 3 ന് അഫ്ഗാനിസ്ഥാനിലെ Kunduz ലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 10 രോഗികളും കൊല്ലപ്പെട്ടു. 33 ആളുകളെ കാണാതായി. അമേരിക്കയുടെ ടാങ്ക് "അറിയിപ്പൊന്നുമില്ലാതെ ബലപ്രയോഗത്തിലൂടെ കടന്ന് വന്ന് വസ്തുക്കളും, തെളിവുകളും നശിപ്പിച്ചു, മാനസിക സമ്മര്‍ദ്ദവും ഭയവും ഉണ്ടാക്കി," … Continue reading അമേരിക്ക വ്യോമാക്രമണം നടത്തിയ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലെ തെളിവുകള്‍ അമേരിക്ക നശിപ്പിച്ചിരിക്കാം

2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു

2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു

ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915

എന്തുകൊണ്ടാണ് ഇറ്റലി യുദ്ധത്തില്‍ പങ്കെടുത്തത്? ഇറ്റലിയെ യുദ്ധത്തിനിറക്കാന്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ എന്ത് സംവിധാനം ഉപയോഗിച്ചാണ് ലേഖനങ്ങള്‍ വ്യക്തമാക്കുന്നില്ല. Austria-Hungaryയോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ഈ രാജ്യങ്ങളെല്ലാം Treaty of London എന്ന ഒരു രഹസ്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആ കരാര്‍ ശരിക്കും ഒരു കൈക്കൂലി പോലെയാണ്: ഇറ്റലി യുദ്ധത്തില്‍ പ്രവേശിക്കുന്നു. പകരം ഇറ്റലി യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രിയ-ഹംഗറി, ജര്‍മ്മനി, തുര്‍ക്കി എന്നിവര്‍ 1915 ല്‍ കൈവശം വെച്ചിരിക്കുന്ന … Continue reading ഇറ്റലിയെ കൈക്കൂലി കൊടുത്താണ് യുദ്ധത്തിനിറക്കിയത്, 1915