13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ ഒരു ആക്രമണ ഹെലികോപ്റ്ററിലെ അമേരിക്കന്‍ പട്ടാളക്കാര്‍ 11 പേരെ കൊന്നു. അന്ന് അമേരിക്ക അതിനെക്കുറിച്ച് പറഞ്ഞത് അത് ഒരു യുദ്ധമായിരുന്നു എന്നാണ്. അതില്‍ 9 കലാപകാരികളും രണ്ട് Reuters ജോലിക്കാരും കൊല്ലപ്പെട്ടു. ഒരു ഫോട്ടോമാധ്യമപ്രവര്‍ത്തകനും ഒരു fixer ഉം. ആ കോക്പിറ്റില്‍ നിന്ന് പിടിച്ച ഒരു വീഡിയോ പിന്നീട് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. "Collateral Damage" എന്നാണ് ആ വീഡിയോയുടെ പേര്. അതില്‍ കാണിക്കുന്നത് അമേരിക്കന്‍ സൈന്യം മാധ്യമപ്രവര്‍ത്തരെ ലക്ഷ്യം പിടിക്കുന്നതാണ്. അത് … Continue reading അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തരെക്കുറിച്ച് മുമ്പത്തെ റോയ്റ്റേഴ്സ് പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു
ടാഗ്: വാര്‍ത്ത
ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി
₹1.17 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഭോപാലിലെ പാട്ടുകാരന്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് പറഞ്ഞു. 559 വരിക്കാരുടെ YouTube ചാനലുള്ള Tarun Chhipa ക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരുന്നു. ആളുകളുടെ മൊബൈല്‍ നമ്പര്‍ വഴി ഓണ്‍ലൈന്‍ അകൌണ്ട് ഹാക്ക് ചെയ്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അയാള്‍. അവര്‍ ഇരകളുടെ മൊബൈല്‍ സിം കാര്‍ഡിന് പകര്‍പ്പ് എടുക്കും. പിന്നീട് അവരുടെ ആധാര്‍ നമ്പരിന്റെ പാസ്‌വേഡ് മാറ്റും. പിന്നെ അവരുടെ അകൌണ്ട് ഹാക്ക് … Continue reading ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി
‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം
ഒരു സ്ഥാപനത്തിന്റെ 'നൈട്രജന്‍ കാല്‍പ്പാട്' കണ്ടെത്താനായി പുതിയ ഉപകരണം നിര്‍മ്മിക്കാന്‍ University of Melbourne ലെ ഗവേഷകര്‍ സഹായിച്ചു. മനുഷ്യന്റേയും പരിസ്ഥിതിയുടേയും ആരോഗ്യത്തെ ബാധിക്കുന്ന നൈട്രജന്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. Queensland ലെ കൃഷിയാണ് വളരെ പ്രസിദ്ധമായ നൈട്രജന്‍ run-off. അത് Great Barrier Reef നും നാശമുണ്ടാക്കുന്നു. ഒരാള്‍ക്ക് പ്രതിവര്‍ഷം 47kg എന്ന തോതിലാണ് ആസ്ട്രേലിയയിലെ നൈട്രജന്‍ കാല്‍പ്പാട്. (അത് അമേരിക്കയുടെ ഒരാള്‍ക്ക് പ്രതിവര്‍ഷം 28 kg എന്ന സ്ഥിതിയെക്കാള്‍ കൂടുതലാണ്.) നൈട്രജന്‍ ഉദ്‍വമനത്തില്‍ … Continue reading ‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം
1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു
1994 Rwandan വംശഹത്യക്ക് ധനസഹായം നല്‍കിയ പ്രധാന വ്യക്തി എന്ന് ആരോപിക്കപ്പെട്ട 84 വയസ് പ്രായമായ Félicien Kabuga നെ കഴിഞ്ഞ മാസം പാരീസിലെ Asnières-sur-Seine ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Tutsisയുടെ വംശഹത്യ നടന്ന കാലത്തെ റ്വാണ്ടയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍ ഇയാളെ “വംശഹത്യയുടെ ധനസഹായക്കാരന്‍” എന്ന് വിളിച്ചിച്ചിരുന്നു. വംശഹത്യയുടെ കൂട്ടക്കൊല നടന്നപ്പോള്‍ Interahamwe നാട്ടുപ്പട്ടാളത്തിന് സാമ്പത്തികമായും ഉപകരണങ്ങള്‍ നല്‍കിയും സഹായിച്ചു. അയാളാണ് Radio Mille Collines (Thousand Hills Radio) സ്ഥാപിച്ചത്. അത് Hutu … Continue reading 1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു
ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി
രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി
ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്
ജോലി സ്ഥലത്തെ എല്ലാ രംഗത്തും ഇമെയില്‍ ആശയവിനിമയം കൂടുതലായതോടെ മാന്യതയില്ലാത്ത ഇമെയില്‍ -- rude സന്ദേശം, അത്യാവശ്യമല്ലാത്ത സന്ദേശത്തെ "High priority" എന്ന് അടയാളപ്പെടുത്തുന്നത്, സമയം, sensitive സന്ദേശം അപര്യാപ്തമായ notice ല്‍ അയക്കുന്നത് -- ന്റെ ഫലം തൊഴില്‍ അതിര്‍ത്തികളെ മറികടന്ന് ജോലിക്കാരേയും അവരുടെ വീട്ടുകാരേയും ബാധിക്കുന്നു. University of Illinois പ്രസിദ്ധപ്പെടുത്തിയ തൊഴില്‍ സമ്മര്‍ദ്ദത്തേയും അതില്‍ നിന്നുള്ള വിടുതലിനേയും കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ മാന്യതയില്ലാത്ത ഇമെയിലുകള്‍ അത് ലഭിക്കുന്ന ആളിന്റെ തൊഴിലിടത്ത് മാത്രമല്ല … Continue reading ഇമെയിലിലെ മാന്യതയില്ലായ്മക്ക് വീടുകളിലേക്ക് ആഘാതമുണ്ട്
മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം
അന്തരീക്ഷത്തില്‍ നിന്ന് മനുഷ്യ നിര്‍മ്മിതമായ CO2 ന്റെ വലിയൊരളവ് സമുദ്രം ആണ് സംഭരിക്കുന്നത്. അധികം വരുന്ന ഈ CO2 കടലിന് അമ്ല സ്വഭാവം നല്‍കുന്നു. ഇപ്പോള്‍ തന്നെ അത് നമുക്ക് കാണാവുന്ന കാര്യമാണ്. കടലിന്റെ അമ്ലവല്‍ക്കരണം calcium carbonate അസ്തികളും ആവരണങ്ങളും ഉള്ള molluscs, കടല്‍ചൊറി, നക്ഷത്രമല്‍സ്യം, പവിഴപ്പുറ്റ് തുടങ്ങിയ ജീവികളെ ബാധിക്കുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് അമ്ലവല്‍ക്കരണം ഏറ്റവും കൂടുതല്‍. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ അധികമാണത്. ഏഴ് സമുദ്രങ്ങളിലും ചെറുതായ ആര്‍ക്ടിക് 21 ആം നൂറ്റാണ്ട് മുഴുവന്‍ … Continue reading മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം
ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു
വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് ശക്തമായ അടി European Court of Human Rights കൊടുത്തു. ഫ്രാന്‍സിലെ 11 പാലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ ക്രിമിനല്‍ കുറ്റം ചുമത്തലിനെ റദ്ദാക്കിയതാണ് സംഭവം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഈ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം ചുമത്തുന്ന നടപടി European Convention on Human Rights ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ഐകകണ്ഠേനെ കോടതി വിധിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തകനും $8,000 ഡോളര്‍ നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കാനായി … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു
അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്
Ahmedabad Municipal Corporation കോവിഡ്-19 ആശുപത്രിയായി മാറ്റിയ അഹ്മദാബാദിലെ SMS ആശുപത്രിയിലെ ശുദ്ധീകരണ തൊഴിലാളികള്‍ ജൂണ്‍ 29 മുതല്‍ സമരത്തിലാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പലപ്രാവശ്യം അപേക്ഷിച്ചിട്ടും ലഭ്യമാകാത്തതിനാല്‍ 80 ക്ലാസ് - 4 ജോലിക്കാര്‍ സമരത്തിന് പോകാന്‍ തീരുമാനിച്ചു. “ആശുപത്രി കോവിഡ്-19 ആശുപത്രി ആക്കിയതിന് ശേഷം ഞങ്ങള്‍ സാധാരണ എട്ട് മണിക്കൂര്‍ ഷിഫ്റ്റിന് പകരം 12- ഷിഫ്റ്റില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചില്ല. ഞങ്ങള്‍ക്കും തുടര്‍ന്നും ദിവസം Rs 250 രൂപ വീതമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. … Continue reading അഹ്മദാബാദിലെ ധാരാളം ആശുപത്രികളിലെ ശുദ്ധീകരണ തൊഴിലാളികള്‍ സമരത്തിലാണ്
ലോകം മൊത്തം കോവിഡ്-19 തലച്ചോറിന് ദോഷമുണ്ടാക്കുന്നു എന്ന് കണ്ടെത്തി
കോവിഡ്-19മായി ബന്ധപ്പെട്ട തലച്ചോറിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ലോകം മൊത്തം സംഭവിക്കുന്നതായി University of Liverpool ലെ ഗവേഷകര്‍ കണ്ടെത്തി. Lancet Neurology ല്‍ വന്ന പ്രബന്ധത്തില്‍ മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം പക്ഷാഘാതം, delirium മറ്റ് ന്യൂറോളജിക്കലായ സങ്കീര്‍ണ്ണതകള്‍ മിക്ക രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് അവര്‍ പറഞ്ഞു. ശ്വസിക്കാനുള്ള വിഷമം, പനി, ചുമ എന്നീ പ്രശ്നങ്ങള്‍ കോവിഡ്-19മായി ബന്ധപ്പെട്ടുണ്ട് എന്നത് വ്യക്തമാണ്. രോഗികളില്‍ മറ്റ് പ്രശ്നങ്ങളും സംഭവിക്കുന്നു എന്ന് മഹാമാരി തുടരുന്നതോടെ വ്യക്തമായി. അതില്‍ … Continue reading ലോകം മൊത്തം കോവിഡ്-19 തലച്ചോറിന് ദോഷമുണ്ടാക്കുന്നു എന്ന് കണ്ടെത്തി