തായ്‌ലാന്റിലെ Women’s Studies Conference ഇസ്രായേലി കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിച്ചു

ഇസ്രായേലിലെ ഏരിയല്‍(Ariel) കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിക്കാന്‍ ബാങ്കോക്കിലെ Kasetsart Universityയും International Center for Research and Development (ICRD) തീരുമാനിച്ചു. കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായ ഇസ്രായേലി കോളനിയില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വകലാശാലയാണ് Ariel University എന്ന സത്യം BDS Campaign Thailand ഉം PSC Thailand ആണ് പുറത്തുകൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമ പ്രകാരം കൈയ്യേറിയ രാജ്യം കൈയ്യേറിയ സ്ഥലത്തേക്ക് ജനത്തെ നീക്കുകയും കോളനികളുണ്ടാക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റമാണ്. Security Council, General Assembly, International Court … Continue reading തായ്‌ലാന്റിലെ Women’s Studies Conference ഇസ്രായേലി കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിച്ചു

ശീതകാലത്തിന്റെ മൂര്‍ദ്ധന്യത്തിലും ഉത്തരധ്രുവം ഉറയുന്ന താപനിലക്കും മുകളില്‍

ഉത്തരധ്രുവത്തില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് U.S. Global Forecast System മാതൃക പറയുന്നു. സാധാരണ കാണുന്ന താപനിലയേക്കാള്‍ 30 ഡിഗ്രി കൂടുതലാണിത്. ഇത്തരത്തിലെ തീവൃതാപനില ആര്‍ക്ടിക്കില്‍ അസാധാരണമാണ്. അത് ഇപ്പോള്‍ സാധാരണമായ കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. 1980 ന് ശേഷം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രാവശ്യം കൂടുതല്‍ സമയത്തേക്ക് ഉണ്ടാകുന്നു എന്നാണ് ഒരു പഠനം കാണിക്കുന്നത്. — സ്രോതസ്സ് occupy.com

ഒരു ടിക്കിങ്ങ് ടൈം ബോംബ് പവല്‍ തടാകത്തിന് അടിയില്‍

1940കളിലേയും 1950കളിലേയും യുറേനിയം അഭിവൃദ്ധിയുടെ കാലത്തെ ഖനന അവശിഷ്ടങ്ങള്‍ കൊളറാഡോ നദിയുടെ കരയില്‍ വിശ്രമിക്കുന്നു. ഉദാഹരണത്തിന് 1949ല്‍ Vanadium Corporation of America നിര്‍മ്മിച്ച White Canyon mill പ്രതിദിനം 20 ടണ്‍ അയിര് പൊടിച്ച് സള്‍ഫ്യൂരിക്കാസിഡിലും, tributyl phosphate ലും മറ്റ് രാസവസ്തുക്കളിലും ചേര്‍ത്ത് പ്രവര്‍ത്തനം നടത്തി എന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി കിട്ടി. ഒരു ടണ്‍ അയിരില്‍ നിന്ന് 5 or 6 pounds യുറേനിയം കിട്ടും. നദിക്കരയില്‍ 39,900 … Continue reading ഒരു ടിക്കിങ്ങ് ടൈം ബോംബ് പവല്‍ തടാകത്തിന് അടിയില്‍

അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷ ഉദ്യോഗസ്ഥര്‍ Equifax അന്വേഷണം തണുപ്പിക്കുന്നു

കോടിക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ Equifax Inc എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തില്‍ നിന്ന് Consumer Financial Protection Bureau യുടെ തലവനായ Mick Mulvaney പിന്‍വാങ്ങുന്നതായി പരാതി. 14.3 കോടി അമേരിക്കക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ആളുകളുടെ ചോര്‍ത്തി എന്ന് Equifax സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. അന്നത്തെ CFPB ഡയറക്റ്റര്‍ ആയ Richard Cordray ആ മാസം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ Cordray നവംബറില്‍ രാജിവെക്കുകയും പകരം പ്രസിഡന്റ് ട്രമ്പിന്റെ ബഡ്ജറ്റ് പ്രധമനായ … Continue reading അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷ ഉദ്യോഗസ്ഥര്‍ Equifax അന്വേഷണം തണുപ്പിക്കുന്നു

പടിഞ്ഞാറെ വെര്‍ജീനിയയിലെ അദ്ധ്യാപകരുടെ സമരത്തെ പിന്‍തുണച്ചുകൊണ്ട് വാര്‍ത്താവിനിമയ തൊഴിലാളികളും സമരത്തില്‍

പിരിച്ചുവിടലും കോര്‍പ്പറേറ്റ് പുനസംഘടനയും നേരിടുന്ന 1,400 ല്‍ അധികം West Virginia Frontier Communications തൊഴിലാളികള്‍ സമരം ചെയ്യാന്‍ തുടങ്ങി. സംസ്ഥാനത്തെ 55 ജില്ലകളിലെ 33,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടരുന്നതിനിടയിലാണ് ഇവരും സമരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. Communications Workers of America (CWA) ആണ് Frontier തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്നത്. സമരം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. കമ്പനിയുമായി ഒരു സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്ന് യൂണിയന്‍കാര്‍ പറഞ്ഞു. — സ്രോതസ്സ് wsws.org

ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ഭൂതകാലത്തുനിന്നുള്ള കുമിളകള്‍

ഭൂമിയുടെ ചെറുപ്പകാലത്ത് സുഷ്മ ജീവികള്‍ നിര്‍മ്മിച്ച 160 കോടി വര്‍ഷം പഴക്കമുള്ള ഫോസിലാക്കപ്പെട്ട ഓക്സിജന്‍ കുമിളകള്‍. ആ ജീവികള്‍ ഭൂമിയിലെ ആദ്യത്തെ ജീവന്‍ മാത്രമായിരുന്നില്ല. സസ്യങ്ങള്‍ക്കും ജീവികള്‍ക്കും ജീവിക്കാനാകുന്ന സഹനീയമായ ഒരു പരിതസ്ഥിതി നിര്‍മ്മിക്കുന്നതില്‍ അവ വലിയ പങ്ക് വഹിച്ചു. ഇന്നത്തെ രീതിയിലുള്ള ജീവന് പാതയൊരുക്കിയത് അവയാണ്. ആ ജീവികളില്‍ ചിലത് ആഴം കുറഞ്ഞ വെള്ളത്തില്‍ കാണപ്പെടുന്ന cyanobacteria ആണ്. പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അവ ഓക്സിജന്‍ പുറത്തുവിടുന്നു. അത്തരത്തിലെ ഓക്സിജന്‍ microbial mats ല്‍ കുമിളകളായി … Continue reading ഭൂതകാലത്തുനിന്നുള്ള കുമിളകള്‍

സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കൂടുതല്‍ വിശദമായി ഹബിള്‍ നിരീക്ഷിച്ചു

ശാസ്ത്രജ്ഞരുടെ അന്തര്‍ദേശീയ സംഘം NASA/ESA Hubble Space Telescope ഉപയോഗിച്ച് നടത്തിയ പഠനം WASP-39b എന്ന് വിളിക്കുന്ന ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി. ഭൂമിയില്‍ നിന്ന് ഏകദേശം 700 പ്രകാശ വര്‍ഷം അകലെ സൂര്യനെ പോലുള്ള ഒരു നക്ഷത്രത്തിന് ചുറ്റുമാണ് അത് കറങ്ങുന്നത്. ചൂടുകൂടിയ ഈ ഗ്രഹത്തെ "Hot-Saturn" എന്ന് തരംതിരിച്ചിരിക്കുന്നു. ശനിയുടെ അത്ര തന്നെ ഭാരവും സാമ്യവും ഇതിനുണ്ട്. പക്ഷേ വലയങ്ങളില്ല. WASP-39b ന് ഉയര്‍ന്ന അന്തരീക്ഷത്തില്‍ മേഖങ്ങളില്ല. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ … Continue reading സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കൂടുതല്‍ വിശദമായി ഹബിള്‍ നിരീക്ഷിച്ചു

Equifax എല്ലാ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പുറത്തുവിട്ടു

അമേരിക്കന്‍ സെനറ്റില്‍ Equifax പുറത്ത് പറഞ്ഞ വിവരങ്ങളനുസരിച്ച് അവരുടെ സ്ഥാപനത്തിലെ വിവര ചോര്‍ച്ചയില്‍ 14.55 കോടി അമേരിക്കക്കാരുടെ വിലപ്പെട്ട സാമ്പത്തിക ഡാറ്റ ചോര്‍ന്നു എന്ന് സമ്മതിച്ചു. അതോടൊപ്പം പൂര്‍ണ്ണമായ നിയമപരമായ പേര്, ജനനത്തീയതി, SSN, മേല്‍വിലാസം, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, തീയതി എന്നിവയും ചോര്‍ന്നു. ചോര്‍ച്ചയില്‍ ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് Equifax ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് ഇതുവരെ തുറന്ന് പറയാതിരുന്നതില്‍ അവര്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ല. അത് സ്വയം വ്യക്തമാണെന്നാണ് അവരുടെ വാദം. — സ്രോതസ്സ് … Continue reading Equifax എല്ലാ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പുറത്തുവിട്ടു

ഫേസ്‌ബുക്കിന്റെ പുതിയ “സംരക്ഷണ” സംവിധാനം ഉപയോഗിക്കരുത്

Onavo Protect എന്ന VPN client നിര്‍മ്മിക്കുന്ന ഒരു കമ്പനിയെ 2013 ല്‍ ഫേസ്‌ബുക്ക് വിലക്ക് വാങ്ങി. iOS ഉപകരണങ്ങളില്‍ ഉപയോക്താക്കളെ പിന്‍തുടരാനും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഒരു ആപ്പ് പ്രചരിപ്പിക്കുകയാണ് ഈ സാമൂഹ്യ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍. പുതിയ ഒരു മെനുവായി ഫേസ്‌ബുക്കിന്റെ iOS ആപ്പില്‍ നിങ്ങള്‍ക്കത് കാണാനാകും. TechCrunch ഇത് ആദ്യം കണ്ടെത്തിയത്. അതിലമര്‍ത്തിയാല്‍ നിങ്ങളെ App Store ലേക്കും “Onavo Protect – VPN Security” താളിലേക്കും കൊണ്ടുപോകും. അത് ഇന്‍സ്റ്റാള്‍ ചെയ്യരുത്. അതൊരു “സ്പൈവെയറാണ്(Spyware)”. … Continue reading ഫേസ്‌ബുക്കിന്റെ പുതിയ “സംരക്ഷണ” സംവിധാനം ഉപയോഗിക്കരുത്