ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര്‍ ഈ നിയമവിരുദ്ധ പണമൊഴുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല. — സ്രോതസ്സ് taarifa.rw
ടാഗ്: വാര്‍ത്ത
പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു
കഴിഞ്ഞ 8 വര്‍ഷങ്ങളായി 12-അക്ക ബയോമെട്രിക് അടിസ്ഥാനത്തിലെ ആധാറിന്റെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും എത്ര പണം ചിലവാക്കി എന്ന് പുറത്ത് പറയാന്‍ Unique Identification Authority of India (UIDAI) തയ്യാറല്ല. വിവരാവകാശ നിയമ പ്രകാരം റിതിക ഖേര ആവശ്യപ്പെട്ട അപേക്ഷയുടെ മറുപടിയായാണ് സംഘം ഇങ്ങനെ മറുപടി കൊടുത്തത്. നവംബര്‍ 15, 2017 ന് റിതിക കൊടുത്ത അപേക്ഷയില്‍ , 2009 ല്‍ UIDAI തുടങ്ങിയ കാലം മുതല്‍ അംഗത്വം കൊടുക്കല്‍ ഏജന്‍സികളുടെ പട്ടികയും ഓരോ സാമ്പത്തിക വര്‍ഷത്തിലും … Continue reading പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു
മത്സ്യബന്ധനത്തിന്റെ ആഗോള കാല്‍പ്പാട്
ലോകത്തെ മൊത്തം സമുദ്രങ്ങളുടെ 55% ത്തിലും ഇന്ന് മല്‍സ്യബന്ധനം നടക്കുന്നുണ്ട്. കൃഷി നടത്തുന്ന സ്ഥലത്തിന്റെ 4 മടങ്ങാണിത്. ഓരോ ബോട്ടുകളുടെ നിലയില്‍ അത് നിരീക്ഷിക്കാനുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 2016 ല്‍ ലോകത്തെ 70,000 മല്‍സ്യബന്ധനയാനങ്ങള്‍ 46 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 600 പ്രാവശ്യം ചന്ദ്രനില്‍ പോയ്‌വരുന്ന ദൂരമാണിത്. — സ്രോതസ്സ് news.ucsb.edu
ഇസ്രായേല്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് BDS സഹ സ്ഥാപകന്റെ പ്രഭാഷണം EU നടത്തി
ഇസ്രായേലിന്റെ പാലസ്തീന്‍ കൈയ്യേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Boycott, Divestment and Sanctions (BDS) ന്റെ സ്ഥാപക നേതാക്കളിലൊരാളായ ഒമാര്‍ ബര്‍ഗൂട്ടി (Omar Barghouti) യെ പാലസ്തീനെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പ്രഭാഷണം നടത്താന്‍ ഇസ്രായേല്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് European Parliament (EP) ക്ഷണിച്ചു. “The Israeli Settlements in Palestine and the European Union,” എന്ന പരിപാടിയില്‍ അതിഥി പ്രഭാഷകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹത്തെ Socialists and Democracts Group ന്റെ പോര്‍ച്ചുഗീസ് … Continue reading ഇസ്രായേല്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് BDS സഹ സ്ഥാപകന്റെ പ്രഭാഷണം EU നടത്തി
ചിപ്പിന്റെ കുഴപ്പം പൊതുവായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാരിനോട് ഇന്റല്‍ പറഞ്ഞില്ല
Meltdown, Spectre എന്നീ സുരക്ഷാ വീഴ്ച ആറുമാസം മുമ്പ് Alphabet Inc കണ്ടെത്തിയതിന് ശേഷം ആ പ്രശ്നത്തെക്കുറിച്ച് പൊതുവായ പ്രസ്ഥാവന കൊടുക്കുന്നതിന് മുമ്പ് അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അത് Intel Corp ധരിപ്പിച്ചില്ല. ജനുവരി 3 ന് Meltdownഉം Spectreയേയും കുറിച്ച് പത്രപ്രസ്ഥാവന വരുന്നത് വരെ US-CERT എന്ന് അറിയപ്പെടുന്ന United States Computer Emergency Readiness Team നോട് Intel ഒന്നും പറഞ്ഞില്ല. Alphabet ന്റെ Google Project Zero യിലെ സുരക്ഷാ ഗവേഷകര്‍ … Continue reading ചിപ്പിന്റെ കുഴപ്പം പൊതുവായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാരിനോട് ഇന്റല്‍ പറഞ്ഞില്ല
ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെ തല്ലിക്കൊന്നതിന് രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന്
Petah Tikva ല്‍ സുഡാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെ തല്ലിക്കൊന്ന കുറ്റത്തില്‍ രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. Petah Tikva ലെ മുന്‍സിപ്പാലിറ്റി കെട്ടിടത്തിന് സമീപം 40 വയസ് പ്രായമുള്ള Babikir Ali Adham-Abdo ന്റെ ശവശരീരം കാണപ്പെട്ടത്. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളനുസരിച്ച് കുറ്റക്കാര്‍ ഇരയെ മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. ഇവരോടൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇര അവരോട് സംസാരിച്ചതായി അവര്‍ പറഞ്ഞു. — സ്രോതസ്സ് haaretz.com
ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു
ഒരു കൊടുംകാറ്റും ഒരു ശീതക്കാറ്റും 8.2 മീറ്റര്‍ തിരമാലകളുണ്ടായിട്ടും, Hywind Scotland, ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അതിന്റെ ആദ്യത്തെ 3 മാസവും പ്രവര്‍ത്തിച്ചു. 30MW ന്റെ കാറ്റാടി പാടം പ്രവര്‍ത്തിപ്പിക്കുന്നത് Masdar ന്റെ പങ്കാളിത്തത്തോടെ Statoil ആണ്. സ്കോട്‌ലാന്റിന്റെ തീരത്തെ Peterhead ല്‍ നിന്ന് 25 കിലോമീറ്റര്‍ കടലിന് ഉള്ളിലാണ് ഈ പാടം നില്‍ക്കുന്നത്. ബ്രിട്ടണിലെ 20,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഇത് നല്‍കുന്നു. — സ്രോതസ്സ് statoil.com
PFCയുടെ കാര്യത്തില്‍ മിനെസോട്ട 3M ഉംമായി $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു. — സ്രോതസ്സ് democracynow.org
കൈക്കൂലി കേസില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരെ അറസ്റ്റ് ചെയ്തു
ചെന്നെയിലെ Indian Patent Office ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും ഒരു സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. ഡിജിറ്റലിന്‍ഡ്യയും സുതാര്യതയുമൊക്കെ തുടങ്ങിയെങ്കിലും പേറ്റന്റ് ഓഫീസില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിടിയിലായ പ്രധാന ഉദ്യോഗസ്ഥന്‍ S P Subramaniyan പേറ്റന്റ് ഓഫീസിലെ deputy controller of patents and designs ആണ്. മറ്റൊരു deputy controller ആയ T V Madhusudhan നേയും CBI അറസ്റ്റ് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് iam-media.com
ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു
ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് … Continue reading ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു